kerala
വണ്ടൂര്‍ ജാമിഅ: വഹബിയ്യ: സമ്മേളനത്തിനു പ്രൗഢ സമാപനം, ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
ജാമിഅ വഹബിയ്യ അറബിയ്യ അമ്പത്തിയാറാം വാര്‍ഷിക സനദുദാന സമ്മേളനത്തിനു പ്രൗഢ സമാപനം.

വണ്ടൂര്‍: ജാമിഅ വഹബിയ്യ അറബിയ്യ അമ്പത്തിയാറാം വാര്‍ഷിക സനദുദാന സമ്മേളനത്തിനു പ്രൗഢ സമാപനം. ജാമിഅ നഗറും പരിസരവും കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങളെ കൊണ്ടു നിറഞ്ഞു കവിഞ്ഞു. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി 131 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ വഹബി സനദും ശഹാദയും ഏറ്റുവാങ്ങി കര്‍മ്മ മണ്ഡലത്തിലിറങ്ങി. പാണക്കാട് സയ്യിദ് ഫള്ല് ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങ് സയ്യിദ് സകരിയ്യാ ഉമര്‍ മുഹ്ളാര്‍ ബാഅലവി ദുബൈ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മൗലാനാ യു.അബ്ദുര്‍റഹീം മൗലവി കിടങ്ങഴി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി അഹ്മദ് ദേവര്‍കോവില്‍ മുഖ്യക്ഷണിതാവായിരുന്നു. 131 പണ്ഡിതര്‍ക്കുള്ള സനദുദാനം സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോലും ശഹാദ ദാനം എം.സുലൈമാന്‍ മുസ്ലിയാര് വെളിമണ്ണയും നിര്‍വ്വഹിച്ചു. റാങ്കു ജേതാക്കള്‍ക്കുള്ള അവാര്‍ഡു ദാനം എസ് വൈ എഫ് കേന്ദ്ര സമിതി ചെയര്മാന് സയ്യിദ് ഹസന് സഖാഫ് തങ്ങള്‍ കൊടയ്ക്കല്‍ വിതരണം ചെയ്തു. ജാമിഅ പ്രിന്‍സിപ്പല്‍ മൗലാനാ നജീബ് മൗലവി സനദുദാന പ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കര്‍ണ്ണാടക, ടി.ടി.അബ്ദുല്ലക്കുട്ടി മുസ്ലിയാര് പെരുമ്പിലാവ്, ഒ.കെ.മൂസാന്‍ കുട്ടി മുസ്ലിയാര് ഊരകം, പുന്നുരുന്നി കുഞ്ഞുമുഹമ്മദ് മൗലവി എറണാകുളം, വി.പി.എ.ഫരീദുദ്ദീന്‍ മൗലവി ആലുവ, എ.പി.അഹ്മദ് ബാഖവി അരൂര്‍, വി.എച്ച്.മുഹമ്മദ് ബാഖവി രണ്ടാര്‍കര, നാദാപുരം ഖാസി മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാര് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സ്വാഗതവും പി.ടി.അബ്ദുല്ലത്തീഫ് മൗലവി മരുത നന്ദിയും പറഞ്ഞു.
രാവിലെ എട്ടുമണിക്കു നടന്ന ഹദീസ് ബോധനത്തിനു ദാറുസ്സുന്ന മുദര്‍രിസ് അബ്ദുല്ലാഹ് വഹബി അരൂര്‍ നേതൃത്വം നല്കി. കെ.ബശീര്‍ വഹബി വയനാട് ആമുഖ ഭാഷണം നടത്തി.
ശേഷം നടന്ന മുതഅല്ലിം സംഗമത്തില്‍ കെ.അലി ഹസന് ബാഖവി ഒതുക്കുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. നാദാപുരം മുദര്‍രിസ് മൗലാനാ കെ.കെ.കുഞ്ഞാലി മുസ്ലിയാര് ചേലക്കാട് ഉദ്ഘാടനം ചെയ്തു. എ.വി.എം.ബശീര്‍ ബാഖവി മൂന്നിയൂര്‍, എ.എന്‍.സിറാജുദ്ദീന് മൗലവി, ഇ.കെ.അബ്ദുര്‍റഷീദ് മുഈനി, എന്‍.എം.മുഹമ്മദ് നൂറാനി, ഒ.പി.മുജീബ് വഹബി നാദാപുരം, ബശീര്‍ ഫൈസി ചെറുകുന്ന്, കെ.കെ.മുഹമ്മദ് വഹബി ബത്തേരി, ടി.പി.ഉമര്‍ ബാഖവി, പി.ഉസ്മാന് ബാഖവി തഹ്താനി, എ.പി.അസ്ലം അഹ്സനി, എന്‍.കെ.ഹുസൈന് വഹബി കടൂപുറം, സി.പി.ഇബ്റാഹീം ബാഖവി അരീച്ചോല, കെ.സ്വദഖത്തുല്ലാഹ് മുഈനി ഇരിവേറ്റി തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്നു നടന്ന മാതവിദ്യാഭ്യാസം: സംവാദം സെഷന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ച പരിപാടിയില്‍ കേരള സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡ് ചെയര്മാന് മൗലാനാ സി.കെ.മുഹമ്മദ് അസ്ഗര്‍ മൗലവി ചെറുകര അധ്യക്ഷത വഹിച്ചു. ഡോ എ.പി.അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, പി.കെ.അബ്ദുല്‍ ഗഫൂര്‍ ഖാസിമി, എന്‍.കെ.അബ്ദുന്നാസ്വിര്‍ മൗലവി, കെ.യു.ഇസ്ഹാഖ് ഖാസിമി, കാട്ടാമ്പള്ളി മുഹമ്മദ് ബാഖവി എന്നിവര്‍ സംസാരിച്ചു.
രണ്ടു മണിയോടെ മൗഹിബ സംഗമം നടന്നു. യു.അലി മൗലവി കിടങ്ങഴി അദ്ധ്യക്ഷത വഹിച്ച സംഗമം കൂരാട് മുഹമ്മദലി മൗലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് അനസ് തങ്ങള്‍ നാദാപുരം, എ. ഉണ്ണീന്‍ കുട്ടി മുസ്ലിയാര്, സി.കെ.കുട്ട്യാലി മുസ്ലിയാര്, കെ.വി.യൂസുഫ് മുസ്ലിയാര്, കെ.പി.ഇബ്റാഹിം വഹബി, എം.കെ. അബൂബക്ര് വഹബി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മലപ്പുറം ഖാസി സയ്യിദ് ഒ.പി.എം.മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ബിരുദധാരികള്‍ക്കു ഖില്‍അഃ ദാനം നടന്നു.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലമ്പൂരിലുള്ളതെന്നും തെരഞ്ഞെടുപ്പ് നേരിടാന്‍ വേണ്ടി യുഡിഎഫ് സജ്ജമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരിപൂര്‍ണ വിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂരിലേതെന്ന് എ.പി അനില്‍ കുമാര്‍ പ്രതികരിച്ചു. നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടുമെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി.
അതേസമയം നിലമ്പൂരിലെ ജനങ്ങളുടെ ജനാധിപത്യ ബോധത്തില്‍ വിശ്വാസമുണ്ടെന്നും സുനിശ്ചിതമായ വിജയം യുഡിഎഫിനുണ്ടാകും എന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. ജനങ്ങള്‍ നിലമ്പൂരില്‍ നല്കുന്ന മറുപടിയില്‍ സര്‍ക്കാറിന് പാസ് മാര്‍ക്ക് ലഭിക്കില്ലായെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
kerala
കപ്പലപകടം; കടലില്‍ എണ്ണ പടരുന്നു; 13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍
കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളില്‍നിന്നും കടലില്‍ എണ്ണ പടരുന്നു.

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളില്‍നിന്നും കടലില്‍ എണ്ണ പടരുന്നു. കുടുതല്‍ ഇടങ്ങളിലേക്ക് പടരുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലിന്റെ ശ്രമം തുടരുകയാണ്. ഡോണിയര്‍ വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്.
കപ്പലില്‍ 640 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളുണ്ടെന്നും പന്ത്രണ്ട് കണ്ടെയ്നറുകളില്‍ കാല്‍ഷ്യം കാര്‍ബൈഡും കപ്പലിന്റെ ടാങ്കില്‍ 84.44 മെട്രിക് ടണ്‍ ഡീസലുമുണ്ടെന്നുമാണ് വിവരം.
അതേസമയം കണ്ടെയ്നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ അടിയാനാണ് കൂടുതല്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം കൊല്ലം തീരങ്ങളിലും അടിഞ്ഞേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാല്‍ തൊടരുതെന്നും അടുത്ത് പോകരുതെന്നും 112ല്‍ വിളിച്ച് വിവരമറിയിക്കണമെന്നും അറിയിപ്പുണ്ട്. കണ്ടെയ്നറുകളില്‍ നിന്ന് ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്ക്കാന് ശ്രദ്ധിക്കുക. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. കാര്‍ഗോയില്‍ മറൈന്‍ ഗ്യാസ് ഓയില്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ചരിഞ്ഞ കപ്പല്‍ നിവര്‍ത്താനും കണ്ടെയ്നറുകള്‍ മാറ്റാനുമായി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ എത്തിയിരുന്നെങ്കിലും അപകടത്തില്‍പ്പെട്ട കപ്പല്‍ കപ്പല്‍ കടലില്‍ താഴുകയായിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചെരിഞ്ഞതെന്നാണ് സൂചന.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കും, ജയം യുഡിഎഫിന്; പി വി അന്‍വര്‍
മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കുമെന്ന് പി.വി അന്‍വര്‍. മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
നിലമ്പൂരില്‍ പിണറായി വിജയന് മത്സരിച്ചാലും വിജയിക്കില്ലെന്നും പി വി അന്‍ലര്‍ പറഞ്ഞു. നാലാം വാര്‍ഷികം ആഘോഷിക്കുന്ന സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും സൗകര്യം ചെയ്തുകൊടുത്തു എന്നതിലപ്പുറം എന്ട് ചെയ്തെന്നും പി വി അന്‍വര്‍ ചോദിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ആരായാലും നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ 23 നുമാണ് നടക്കുക. നിലമ്പൂര്‍ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. നോമിനേഷന് സമര്‍പ്പിക്കേണ്ട അവസാന ദിവസം ജൂണ്‍ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂണ്‍ മൂന്നിന് നടക്കും. നോമിനേഷന് പിന്‍വലിക്കേണ്ട അവസാനദിനം ജൂണ്‍ അഞ്ചാണ്. പി.വി അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ മനസില്‍ വേദന നല്കിയ സമരമാണ് ആശ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാരായി വന്ന് പരിപൂര്‍ണമായി ഇത്രയും പെട്ടെന്ന് കോര്‍പ്പറേറ്റിസത്തിലേക്ക് നീങ്ങിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ലോകത്തെവിടെയും കാണില്ലെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തില്‍ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അന്‍വറിന്റെ കത്ത്. ഇനിയും വൈകിയാല്‍ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.
-
film14 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ