Connect with us

kerala

വന്ദേ ഭാരത് അവഗണന സമരം ശക്തമാക്കും: കുഞ്ഞാലിക്കുട്ടി

Published

on

രാജ്യത്തെ തന്നെ പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിൽ വന്ദേ ഭാരത്‌ ട്രെയിനിന് സ്റ്റോപ്പ്‌ അനുവദിക്കാത്തത് നീതികരിക്കാനാവാത്ത ഒന്നാണെന്ന്മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

കൂടുതൽ വരുമാനം കിട്ടുന്ന, ഏറ്റവും കൂടുതൽ ജന സംഖ്യയുള്ള ജില്ലയിൽ, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ നഗരങ്ങളിൽ ഒന്നായ തിരൂരിൽ നേരത്തെ സ്റ്റോപ്പ്‌ അനുവദിക്കുകയും ആദ്യ ട്രയൽ റണ്ണിൽ ഉൾപെടുത്തുകയും പിന്നീട് എടുത്ത് മാറ്റുകയും ചെയ്തതിന്റെ സാങ്കേതികത്വം മാത്രം മനസ്സിലാകുന്നില്ല. അത് കൊണ്ട് തന്നെയാണ് ഇതൊരു അജണ്ടയാണെന്ന് സംശയിക്കേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ മലപ്പുറം ജില്ലയോട് റെയിൽവേ ആവർത്തിച്ചു കൊണ്ടിരിക്കുന്ന അവഗണനയുടെ ഏറ്റവും അവസാനത്തെ ഉദാഹരണം കൂടിയാണിത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്ന് വരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. മുസ്ലിം ലീഗ് പാർട്ടി ഈ അവകാശ സമര പോരാട്ടത്തിന്റെ മുന്നിൽ തന്നെ ഉണ്ടാകും. ഇന്ന് ജില്ലാ യുഡിഎഫ് തിരൂരിൽ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.

kerala

വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും ഓറഞ്ച് അലേര്‍ട്ടാണ്.

Published

on

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും ഓറഞ്ച് അലേര്‍ട്ടാണ്.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കു പടിഞ്ഞാറന്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുന്നറിയിപ്പ്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാത്രി11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.7 മുതല്‍ 0.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതല്‍ ഇടവ വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളില്‍ 20/05/2025 (ഇന്ന്) രാത്രി 11.30 വരെ 0.3 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപിടിത്തം; കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Published

on

കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തുണിക്കടയിലുണ്ടായ തീപിടിത്തത്തില്‍ കലക്ടര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നും മറ്റു ദുരൂഹതകളില്ലെന്നുമാണ് ഇതുവരെയുള്ള നിഗമനം.

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണവും കെട്ടിടത്തില്‍ ഫയര്‍ എന്‍ഒസി ഇല്ലാതിരുന്നതും റിപ്പോര്‍ട്ടിന്റെ ഭാഗമാകുമെന്നാണ് സൂചന. ഫയര്‍ ഓഡിറ്റ് കാര്യക്ഷമമാക്കുക, അഗ്‌നിശമന സംവിധാനങ്ങള്‍ ആധുനികവത്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടാകും.

കോഴിക്കോട് പുതിയ സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം മണിക്കൂറുകള്‍ നീണ്ട ആശങ്കയാണ് നഗരത്തില്‍ സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീ രാത്രി 11 മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. വെല്ലുവിളികളെ അതിജീവിച്ചാണ് തീ അണക്കാനുള്ള ദൗത്യം പൂര്‍ത്തിയായത്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്

ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

Published

on

മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്. ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

കടുവക്കായി തെരച്ചില്‍ നടക്കുന്ന റാവുത്തന്‍ കാടില്‍ നിന്നും 5 കിലോമീറ്റര്‍ അപ്പുറത്ത് മഞ്ഞള്‍ പാറയിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. കാല്‍പാടുകള്‍ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ഞള്‍ പാറയിലും ഇന്ന് രാവിലെ ക്യാമറകള്‍ സ്ഥാപിച്ചു.

Continue Reading

Trending