Connect with us

kerala

വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ല; ഹര്‍ജി തള്ളി സുപ്രിം കോടതി

ഒരു ഹര്‍ജി അനുവദിച്ചാല്‍ പല വന്ദേ ഭാരത് ട്രെയിനുകളുടെ ഹര്‍ജിയും കോടതിയിലെത്തും. അതിനാല്‍ ഇപ്പോള്‍ പോകുന്ന പോലെ ട്രെയിന്‍ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Published

on

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയില്‍വേയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഒരു ഹര്‍ജി അനുവദിച്ചാല്‍ പല വന്ദേ ഭാരത് ട്രെയിനുകളുടെ ഹര്‍ജിയും കോടതിയിലെത്തും. അതിനാല്‍ ഇപ്പോള്‍ പോകുന്ന പോലെ ട്രെയിന്‍ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മലപ്പുറം തിരൂര്‍ സ്വദേശിയായ പിടി ഷീജിഷ് ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അഭിഭാഷകരായ ശ്രീറാം പറക്കാട്, എംഎസ് വിഷ്ണു ശങ്കര്‍ എന്നിവരാണ് ഹാജരായത്.

വന്ദേ ഭാരത് എക്സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് സ്റ്റോപ്പ് അനുവദിക്കാത്തതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. തിരൂരിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഇത് തള്ളിയിരുന്നു. തുടര്‍ന്നാണ് ഷീജിഷ് സുപ്രീം കോടതിയെ സമീപിച്ചത്.

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറമെന്നും ജില്ലയിലെ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പിന് അവകാശമുണ്ടെന്നുമായിരുന്നു വാദം. ആദ്യം റെയില്‍വേ പുറത്തിറക്കിയ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ഇത് ഇത് ഒഴിവാക്കിയത് രാഷ്ട്രീയകാരണങ്ങള്‍ കൊണ്ടാണെന്നും തിരൂര്‍ സ്വദേശി കൂടിയായ പി.ടി. ഷീജിഷ് ഹര്‍ജിയില്‍ പറയുന്നു. തിരൂരിനെ ഒഴിവാക്കിയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, എം.എസ്. വിഷ്ണു ശങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

Published

on

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.

കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.

Continue Reading

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

kerala

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം

റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Published

on

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Continue Reading

Trending