kerala
കെ.എസ്.ആര്.ടി.സി ആസ്തികളുടെ മൂല്യനിര്‍ണയം ഒരു മാസത്തിനകം നടത്തണം- ഹൈക്കോടതി
വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങള്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കണം
കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ മൂല്യനിര്‍ണയം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ടി.ആര്.രവിയാണ് ഉത്തരവിട്ടത്. കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ വായ്പ സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നടപടി.
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ വിവിധ സൊസൈറ്റിയില്‍ നിന്നും വായ്പ എടുക്കാറുണ്ട്. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ച് കെ.എസ്.ആര്.ടി.സിയാണ് ഇതിന്റെ തിരിച്ചടവ് നടത്താറുള്ളത്. എന്നാല്‍, കെ.എസ്.ആര്.ടി.സി പ്രതിസന്ധിയിലായതോടെ വായ്പ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് വായ്പ നല്കിയ സൊസൈറ്റികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങള്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കണം. ആസ്തി ബാധ്യതകള്‍ വ്യക്തമാക്കുന്ന ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
kerala
ജ്യൂസാണെന്ന് കരുതി കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച് സഹോദരങ്ങള്‍ ആശുപത്രിയില്‍
ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശികളായ ആറും പത്തും വയസ്സുള്ള കുട്ടികളെയാണ് ഗുരുതരാവസ്ഥയില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
പാലക്കാട്: ജ്യൂസാണെന്ന് തെറ്റിധരിച്ചു കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച രണ്ട് സഹോദരങ്ങള്‍ ആശുപത്രിയില്‍. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശികളായ ആറും പത്തും വയസ്സുള്ള കുട്ടികളെയാണ് ഗുരുതരാവസ്ഥയില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
വായില്‍ സാരമായ പൊള്ളലേറ്റതിനാല്‍ കുട്ടികളെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സ ആവശ്യമായതിനെ തുടര്‍ന്ന് അങ്കമാലിയിലേക്ക് മാറ്റുകയായിരുന്നു.
വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികള്‍ക്കായി മൃഗാശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം വാങ്ങിയ കുളമ്പ് രോഗ മരുന്ന് ഒഴിഞ്ഞ ജ്യൂസ് കുപ്പിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. അതാണ് കുട്ടികള്‍ ജ്യൂസാണെന്ന് കരുതി കുടിച്ചത്.
വായയില്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.
Health
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനാസ്ഥ; രോഗിക്ക് ജീവന് നഷ്ടമായി
മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥയില്‍ രോഗിക്ക് ജീവന് നഷ്ടമായെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണുവിന് അടിയന്തര ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന നടത്തിയില്ല. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് വേണു മരിച്ചത്. മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഓട്ടോ ഡ്രൈവറായ വേണു സുഹൃത്തിനോട് സംസാരിക്കുന്നതാണിത്.
വെള്ളിയാഴ്ച രാത്രി ഞാന്‍ ഇവിടെ വന്നതാണ്. എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ.. ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമര്‍ജന്‍സിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാന്‍. ഇവര്‍ എന്റെ പേരില്‍ കാണിക്കുന്ന ഈ ഉദാസീനതയു കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസിലാകുന്നില്ല. ചികിത്സ എപ്പോള്‍ നടക്കുമെന്ന് റൗണ്ട്സിന് പരിശോധിക്കാന്‍ വന്ന ഡോക്ടറോട് പലതവണ ചോദിച്ചു. അവര്‍ക്ക് അതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. രണ്ടുപേര്‍ ഇവിടെ നിക്കണമെങ്കില് പ്രതിദിനം എത്ര രൂപ ചിലവാകുമെന്ന് അറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ ആശയവും ആശ്രയവും ആയിരിക്കേണ്ട ഈ സര്‍ക്കാര്‍ ആതുരാലയം വെറും വിഴിപ്പ് കെട്ടുകളുടെ അല്ലെങ്കില്‍ ശാപങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരക ഭൂമി എന്ന്തന്നെ വേണം തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ കുറിച്ച് പറയാന്‍. ഇവരുടെ ഈ അലംഭാവം കൊണ്ട് എന്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാല്‍ പുറം ലോകത്തെ അറിയിക്കണം വേണു പറയുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആന്‍ജിയോഗ്രാം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് അടിയന്തരമായി ആന്‍ജിയോഗ്രാം തുടര്‍ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പക്ഷേ ആറു ദിവസം കഴിഞ്ഞിട്ടും ഈ ആന്‍ജിയോഗ്രാം ചെയ്യാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡേറ്റ് നല്‍കിയില്ല എന്നാണ് വേണുവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വെള്ളിയാഴ്ച മാത്രമാണ് ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയുക എന്നുള്ള നിര്‍ദ്ദേശം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു.
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 40 രൂപയുടെ വര്‍ധനയോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,175 രൂപയായി. പവന് 320 രൂപ കൂടി 89,400 രൂപയായി. ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്.
ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഏകദേശം 1 ശതമാനം വര്‍ധനയുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില 1.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,983.89 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും 0.8 ശതമാനം വര്‍ധിച്ച് 3,992.90 ഡോളറിലെത്തി.
പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന യു.എസ് ഫെഡറല്‍ റിസര്‍വിന്റെ സൂചനയും സ്വര്‍ണവില വര്‍ധനയ്ക്ക് പ്രധാന കാരണമായതായി വിദഗ്ധര്‍ പറയുന്നു. ഡിസംബറില്‍ പലിശനിരക്ക് കുറയ്ക്കാനാണ് സാധ്യത. യു.എസ് തീരുവ സംബന്ധിച്ച സുപ്രീംകോടതി വിധിയും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
ഇതിനുമുമ്പ്, ബുധനാഴ്ച പവന് 720 രൂപ ഇടിഞ്ഞ് 89,080 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു അത്.
-
india3 days ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
Video Stories3 days agoമികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്: ആസിഫ് അലി
-
News3 days agoഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രവിജയം; കിരീടത്തോടൊപ്പം താരങ്ങളുടെ ബ്രാന്‍ഡ് മൂല്യവും ആകാശനീളം
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala13 hours ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
GULF3 days agoതിരൂർ ഫെസ്റ്റ് 2025: നവംബർ 23-ന് ദുബായിൽ; തിരൂർ മണ്ഡലത്തിലെ പ്രവാസികളുടെ മഹാസംഗമം
-
News3 days agoഐസിസി വനിതാ ലോകകപ്പ്: റണ്‍സിന്റെ രാജ്ഞിയായി ലോറ വോള്‍വാര്‍ഡ്
-
Film3 days agoമമ്മൂട്ടിക്ക് എട്ടാം തവണയും മികച്ച നടന് അവാര്‍ഡ്; മികച്ച നടി ഷംല ഹംസ, ‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച ചിത്രം

