Connect with us

main stories

ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പരാതി നല്‍കി

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ആറിനാണ് ഹരീഷ് വാസുദേവന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

Published

on

വാളയാര്‍: തനിക്കെതിരെയുള്ള ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചനയെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. അപകീര്‍ത്തിപ്പെടുത്തുന്ന കുറിപ്പിന് ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കുട്ടികളുടെ അമ്മ പ്രതികരിച്ചു.

കേസിലെ പ്രതികള്‍ തങ്ങളുടെ വീട്ടില്‍ വന്നുതാമസിച്ചുവെന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്. വാസ്തവം അറിയാനോ വിവരം അന്വേഷിക്കാനോ ഒരു തവണയെങ്കിലും ഇങ്ങോട്ട് വരികയോ സംസാരിക്കുകയോ ചെയ്യാത്തവര്‍ക്കൊക്കെ എന്ത് വേണമെങ്കിലും പറയാമല്ലോ. പ്രതികളെ വെറുതെ വിട്ട 2019ല്‍ സര്‍ക്കാരിനേയും ഡിവൈഎസ്പി സോജനേയും വിമര്‍ശിച്ചയാളാണ് ഇപ്പോള്‍ മറുകണ്ടം ചാടി തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അത് ഗൂഢാലോചനയാണ്.

കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. കേസിന്റെ ഫയല്‍ കിട്ടിയെന്നറിയിച്ച് വിവരം ലഭിച്ചിരുന്നു. ധര്‍മടം മണ്ഡലത്തില്‍ മത്സരിച്ചത് വിജയിച്ച് എംഎല്‍എ ആവാനല്ലെന്നും പ്രതിഷേധസൂചകമാണെന്നും വാളയാര്‍ അമ്മ പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ആറിനാണ് ഹരീഷ് വാസുദേവന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. പൊലീസിനും സര്‍ക്കാറിനുമുണ്ടായ വീഴ്ച മറച്ചുവെയ്ക്കാന്‍ കുറ്റം മുഴുവന്‍ പെണ്‍കുട്ടികളുടെ അമ്മയുടെ മേല്‍ ചാര്‍ത്തുന്നതായിരുന്നു കുറിപ്പ്. ഇതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍

യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍.

Published

on

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.

പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ബെയ്ലിന്‍ ദാസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബെയ്‌ലിന്‍ ദാസിനെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവ അഭിഭാഷകയെ ബെയ്ലിന്‍ ദാസ് ക്രൂരമായി മര്‍ദിച്ചത്.

Continue Reading

kerala

മലപ്പുറത്തെ നരഭോജി കടുവക്കായുള്ള ദൗത്യം ആരംഭിച്ചു

ഡോ.അരുണ്‍ സക്കറിയയും സംഘവും കാളികാവിലെത്തി

Published

on

മലപ്പുറം കാളികാവ് അടക്കാക്കുണ്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവിലെത്തി. അമ്പതോളം വരുന്ന ആര്‍ആര്‍ടി സംഘങ്ങളും ദൗത്യത്തില്‍ പങ്കെടുക്കും.

പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുംകി ആനകളെയും കടുവയെ കണ്ടെത്താനായി ഉപയോഗിക്കും. 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.. ക്യാമറകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ സ്ഥാപിച്ചു തുടങ്ങി. ഡ്രോണുമായുള്ള സംഘങ്ങളും ഇന്ന് എത്തും. കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം.

Continue Reading

kerala

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

Published

on

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം.

ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി.

സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കേസാണിത്.

Continue Reading

Trending