india
നാവിക സേനയില് കരുത്ത് കാട്ടാന് വാഗിര് എത്തി
സ്കോര്പിയന് ക്ലാസിലെ അഞ്ചാമത്തെ അന്തര്വാഹിനി ‘വാഗിര്’ നാവികസേനയില് ഉള്പ്പെടുത്തിയാണ് ഇപ്രാവശ്യം നാവിക സേനയെ ശക്തമാക്കിയത്

നാവിക സേന കൂടുതല് ശക്തമാക്കി ഇന്ത്യന് സൈന്യം. സ്കോര്പിയന് ക്ലാസിലെ അഞ്ചാമത്തെ അന്തര്വാഹിനി ‘വാഗിര്’ നാവികസേനയില് ഉള്പ്പെടുത്തിയാണ് ഇപ്രാവശ്യം നാവിക സേനയെ ശക്തമാക്കിയത്. നാവിക സേനയുടെ യുദ്ധകപ്പല് വ്യൂഹത്തിലേയ്ക്ക് അഞ്ചാമത്തെ അന്തര് വാഹിനിയായാണ് വാഗിര്. പൊജക്ട്75ന്റെ ഭാഗമായ കല്വാരി ക്ലാസ് അന്തര്വാഹിനി ഇന്ന് നാവിക സേന ഔദ്യോഗികമായി ഏറ്റുവാങ്ങി.
സ്കോര്പിയന് ഡിസൈനിലുള്ള ആറ് അന്തര്വാഹിനികളാണ് പ്രോജക്ട് 75ന് കീഴില് നിര്മ്മിച്ചത്. ഇവയെല്ലാം ഇന്ത്യയിലാണ് നിര്മ്മിച്ചിരിക്കുന്നത്. മാസഗോണ് ഡോക്ക് ഷിപ്പ് ബില്ഡേഴ്സ് ലിമിറ്റഡിന്റെയും (എംഡിഎല്) ഫ്രാന്സിലെ എം.എസ് നേവല് ഗ്രൂപ്പിന്റെയും സഹായത്തോടെയാണ് ‘വാഗിര്’ നിര്മ്മിച്ചിരിക്കുന്നത്.
india
ജമ്മുകശ്മീരിലെ ബുധ്ഗാമില് നിന്ന് മൂന്ന് ഭീകരരെ പിടികൂടി
ഇവരുടെ കയ്യില് നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു

ജമ്മുകശ്മീരിലെ ബുധ്ഗാമില് നിന്ന് മൂന്ന് ഭീകരരെ പിടികൂടി. മുസമില് അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര് അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതല് ലഷ്കര് ഇ ത്വയ്ബയുടെ ഓവര് ഗ്രൗണ്ട് വര്ക്കേഴ്സ് ആയി പ്രവര്ത്തിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ കയ്യില് നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു.
മാഗമിലെ കവൂസ നര്ബല് പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്ക്ക് എല്ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രദേശത്ത് ഭീകര പ്രവര്ത്തനങ്ങള് നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്.
india
ഇന്ത്യ- പാക് വെടിനിര്ത്തല്; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്ട്ടുകള്
ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

ഇന്ത്യ പാക് വെടിനിര്ത്തല് കരാര് ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്ട്ടുകള്. വാര്ത്ത ഏജന്സികള് പാക് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്ട്ട് പുറത്തു വിട്ടു. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്താന് ഡിജിഎംഒ മേജര് ജനറല് കാഷിഫ് അബ്ദുല്ല, ഇന്ത്യന് ഡിജിഎംഒ ലഫ്റ്റനന്റ് ജനറല് രാജീവ് ഘായി എന്നിവര് ഹോട്ട്ലൈന് വഴി ചര്ച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിര്ത്തല് കരാര് നീട്ടിയതായുമാണ് പാകിസ്താന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്ത്ത ഏജന്സികള് റിപ്പോര്ട്ട് ചെയ്യുന്നത്. ഈ മാസം 10നാണ് വെടിനിര്ത്തലിന് ധാരണയാവുന്നത്.
india
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നു; വിവാദ പരാമര്ശം നടത്തി ബിജെപി നേതാവ്
ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്ഗ്രസ് ചൂണ്ടികാട്ടി.

വീണ്ടും വിവാദ പരാമര്ശം നടത്തി ബിജെപി നേതാവ് ജഗദീഷ് ദേവ്ദ്. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നുവെന്നാണ് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ ജഗദീഷ് ദേവ്ദിന്റെ പരാമര്ശം.
പ്രധാനമന്ത്രി നല്കിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ല. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്കല് വണങ്ങുന്നു.- ജഗദീഷ് ദേവ്ദ് പറഞ്ഞു. അതേ സമയം, ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്ഗ്രസ് ചൂണ്ടികാട്ടി. സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും മൗനം അതിന്റെ പിന്തുണ വ്യക്തമാക്കുകയാണെന്നും കോണ്ഗ്രസ് വിമര്ശനം ഉയര്ത്തി.
നേരത്തെ ആര്മി കേണല് സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്ശവുമായി മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. വിഷയത്തില് കന്വര് വിജയ്ഷായെ ക്യാബിനെറ്റില് നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യമുള്പ്പടെ ഉയര്ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദ പരാമര്ശവുമായി ബിജെപിയുടെ തന്നെ മറ്റൊരു മധ്യപ്രദേശ് നേതാവായ ജഗദീഷ് ദേവ്ദ ഇപ്പോള് രംഗത്തെത്തിയിരിക്കുന്നത്.
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശം; വനിതാ കമ്മിഷനില് പരാതി നല്കി ദേശീയ വനിതാ ലീഗ്
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന് വിദ്യാര്ത്ഥിയെ മോചിപ്പിക്കാന് ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള് രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്ക്കിയിലെ സര്വകലാശാലയുമായുള്ള കരാര് റദ്ദാക്കി ജെഎന്യു
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില് യെല്ലോ അലേര്ട്ട്
-
india2 days ago
കേണല് സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില് വൈദികനെ മരിച്ച നിലയില് കണ്ടെത്തി
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്സില് നാളെ ചെന്നൈയില്