Connect with us

kerala

വടക്കഞ്ചേരി ബസ് അപകടം ഹൃദയഭേദകം; സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്, ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി

Published

on

വടക്കഞ്ചേരി ബസ്സപകടത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഹാജരായി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേ്‌സ് പരിഗണിക്കുന്നത്.

വടക്കഞ്ചേരിയിലേതുപോലെ വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കരുത്. ഇനിയൊരു കരച്ചില്‍ കൂടി കാണാനാവില്ല. റോഡില്‍ ഇനി ചോര വീഴരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ബസുകള്‍ നിരവധി അപകടങ്ങളുണ്ടാക്കുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ട്. വേറെ എവിടെയെങ്കിലും ഇത്രയെറെ അപകടങ്ങളുണ്ടാകുന്നതായി അറിയില്ല. വാഹനാപടകമുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നിര്‍ദേശം പാലിക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കി.

kerala

കൊടകര കുഴല്‍പണം കേസ് ; പ്രതി ബിജെപി ആയതുകൊണ്ട് ഇഡി വരുമെന്ന പ്രതീക്ഷ വേണ്ട ; കെ. മുരളീധരന്‍

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് അനങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Published

on

 കൊടകര കുഴല്‍പണം കേസില്‍ പ്രതി ബിജെപി ആയതുകൊണ്ട് ഇഡി വരുമെന്ന പ്രതീക്ഷ വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഏതെങ്കിലും കോണ്‍ഗ്രസുകാരനാണെങ്കില്‍ ഇഡി ഓടി വന്നേനെ. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് അനങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കേരള പൊലീസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ശക്തമായ നടപടി കേരള പൊലീസ് സ്വീകരിക്കണം.എന്നാല്‍ മാത്രമേ ഇഡി നടപടി സ്വീകരിക്കുകയുള്ളു. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു മുന്നോട്ട് പോകണം. കൊടകര കേസ് തേച്ചു മായ്ച്ചു കളഞ്ഞത് തൃശ്ശൂര്‍ ഡീലിന്റെ ഭാഗമെന്നും മുരളീധരന്‍ ആരോപിച്ചു.

കവര്‍ച്ച കേസ് മാത്രമാക്കിയതിന്റെ ഗുണം പിണറായിക്ക് കിട്ടി. കൊടകര കേസ് ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Continue Reading

kerala

കൊടകര കുഴല്‍പ്പണക്കേസ്: സിപിഎം ബിജെപി ബന്ധം വ്യക്തമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

കള്ളപ്പണമായത് കൊണ്ടു തന്നെ ഗൗരവമായ അന്വേഷണം വേണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Published

on

കൊടകര കുഴല്‍പ്പണക്കേസില്‍ സിപിഎം – ബിജെപി ബന്ധം വ്യക്തമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പണം ആരുടേതാണെന്ന് പൊലീസ് ഇതുവരെയും പുറത്തുവിട്ടില്ല. കേസ് അന്വേഷിക്കാന്‍ ഇതുവരെ ഇ.ഡി എത്തിയില്ല. കള്ളപ്പണമായത് കൊണ്ടു തന്നെ ഗൗരവമായ അന്വേഷണം വേണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

അതെ സമയം എഡിഎമ്മിന്റെ മരണത്തില്‍ സര്‍ക്കാര്‍ പി.പി ദിവ്യയ്‌ക്കൊപ്പമെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. കളക്ടര്‍ പൊലീസിന് കൊടുത്ത മൊഴി കള്ളമാണ്. കളക്ടര്‍ മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് ഇങ്ങനെ മൊഴി നല്‍കിയതെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്നത് ശരിയല്ല. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കലാപാഹ്വാനത്തിന് എടുത്ത കേസ് പിന്‍വലിക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്നത് ഏകാധിപതിയാണോയെന്നും അദ്ദേഹം ചോദിച്ചു.

Continue Reading

kerala

ചന്ദ്രിക സാഹിത്യലോകത്തിന് നൽകിയ സംഭാവന വിലമതിക്കാനാവത്തത്: കൽപറ്റ നാരയണൻ

പ്രമുഖ സാഹിത്യകാരൻമാർ വളർന്നത് ചന്ദ്രികയിലൂടെയാണ്.

Published

on

കൊയിലാണ്ടി: ചന്ദ്രിക കേരളത്തിലെ സാംസ്കാരിക സാഹിത്യ രംഗത്ത് നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തതെന്ന് പ്രമുഖ സാഹിത്യകാരൻ കൽപറ്റ നാരയണൻ മാസ്റ്റർ പറഞ്ഞു. പ്രമുഖ സാഹിത്യകാരൻമാർ വളർന്നത് ചന്ദ്രികയിലൂടെയാണ്.

മലയാളക്കരയിൽ സത്യസന്ധമായ മാധ്യമ ധർമ്മം ചന്ദ്രിക നിർവ്വഹിച്ചെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രിക ദിനപ്പത്രം പ്രചാരണ കാമ്പയിൻറെ കൊയിലാണ്ടി മണ്ഡലം തല ഉൽഘാടനം നിർവ്വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് വി പി ഇബ്രാഹിംകുട്ടി പത്രം കൈമാറി.ചടങ്ങിൽ മണ്ഡലം ഭാരവാഹികളായ മoത്തിൽ അബ്ദുറഹ്മാൻ,പി.വി അഹമ്മദ്,അലി കൊയിലാണ്ടി,അസീസ് മാസ്റ്റർ,ചന്ദ്രിക മണ്ഡലം കോഡിനേറ്റർ പി.കെ മുഹമ്മദലി എന്നിവർ സംബന്ധിച്ചു.

Continue Reading

Trending