Connect with us

world

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് വ്യാപനത്തിന് സാധ്യത

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ സ്വയം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും മറ്റുള്ളവരുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും കഴിയും. സാധാരണക്കാരായവര്‍ക്ക് ഈ വാക്‌സിന്‍ പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വിരളമാണ്. അവര്‍ ഇനിയും കാത്തിരിക്കേണ്ടി വരും

Published

on

ഓസ്റ്റിന്‍: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ഫൈസര്‍ ഉല്പാദിപ്പിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍നിന്നു മറ്റുള്ളവരിലേക്ക് വൈറസ് വ്യാപിക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യവകുപ്പധികൃതര്‍ മുന്നറിയിപ്പു നല്‍കി.

ടെക്‌സാസ്-‌മെക്‌സിക്കോ അതിര്‍ത്തിയില്‍ കനത്ത തോതില്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായത് ഹിസ്പാനിക് വിഭാഗത്തിനാണ്.

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ സ്വയം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും മറ്റുള്ളവരുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും കഴിയും. സാധാരണക്കാരായവര്‍ക്ക് ഈ വാക്‌സിന്‍ പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വിരളമാണ്. അവര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന ലഭിച്ചിരിക്കുന്നത് ഫ്രണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സിനാണ്. അവരുടെ ജീവന്‍ സംരക്ഷിക്കുന്നതിലൂടെ മറ്റു നിരവധി പേരുടെ ജീവന്‍ സംരക്ഷിക്കുവാന്‍ കഴിയും. കോവിഡ് വ്യാപിച്ചതിനുശേഷം ഇതുവരെ രാജ്യത്താകമാനം ആയിരത്തിലധികം ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.
വാക്‌സിന്‍ ലഭിച്ചവര്‍ മാസ്‌ക് ധരിക്കേണ്ടതും സാമൂഹികാകലം പാലിക്കേണ്ടതാണെന്നുമാണ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

News

ട്രംപ് ഹോട്ടലില്‍ ടെസ്‌ലയുടെ സൈബര്‍ ട്രക്ക് കത്തിനശിച്ച് ഒരു മരണം; ഭീകരാക്രമണ സാധ്യത പരിശോധിച്ച് അന്വേഷണ ഏജന്‍സികള്‍

ഓര്‍ലിയന്‍സില്‍ നടന്ന സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്

Published

on

ലാസ്‌വേഗാസ്: ട്രംപിന്റെ ഹോട്ടലില്‍ ടെസ്‌ലയുടെ സൈബര്‍ ട്രക്ക് കത്തിനശിച്ച സംഭവത്തില്‍ ഭീകരാക്രമണ സാധ്യത പരിശോധിച്ച് അന്വേഷണ ഏജന്‍സികള്‍. ഇന്നലെ രാവിലെ നടന്ന അപകടത്തില്‍ ഗ്യാസ് ടാങ്കുകളും പെട്രോളും ഉപയോഗിച്ച് സ്‌ഫോടനം നടത്തിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

രാവിലെ 8.40ഓടെയാണ് സൈബര്‍ ട്രക്ക് കത്തിയെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. സംഭവസ്ഥലത്ത് പൊലീസ് എത്തുമ്പോള്‍ വാഹനം നിന്നു കത്തുന്നതാണ് കണ്ടത്.ഒരാളെ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അത് സ്ത്രീയാണോ പുരുഷനാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്പറ്റി. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.

സംഭവത്തില്‍ എഫ്.ബി.ഐ കേസന്വേഷണത്തിന്റെ ഭാഗമാവുമെന്ന് അറിയിച്ചു. സൈബര്‍ ട്രക്ക് വാടകക്കെടുത്തതാണെന്ന് സംശയമുണ്ടെന്ന് സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന് മുമ്പ് ഇതേ വാഹനം ഹോട്ടലിന് മുന്നിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. ന്യു ഓര്‍ലിയന്‍സില്‍ നടന്ന സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

 

Continue Reading

news

പുതുവത്സരത്തിലും ആക്രമണം തുടര്‍ന്ന് ഇസ്രാഈല്‍

മൃതദേഹത്തിനരികെ കുട്ടിയുടെ അറ്റുവീണ കാല്‍ പിടിച്ചുനില്‍ക്കുന്നൊരു ഫലസ്തീനിയന്‍ കൗമാരക്കാരന്റെ വേദനാജനകമായ ചിത്രം പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു

Published

on

പുതുവത്സരം പിറന്നതിന് പിന്നാലെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ എട്ടുവയസ്സുകാരന്‍ ആദം ഫര്‍ഹല്ല ഉള്‍പ്പെടെ രണ്ട് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 27 കാരനായ ഖുലൂദ് അബു ദാഹറാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ഫലസ്തീനി.

ബുധനാഴ്ച പുലര്‍ച്ചെ ബുറൈജ് ക്യാമ്പിലെ വീടിന് നേരെ ഇസ്രാഈല്‍ സൈന്യം ബോംബാക്രമണത്തിലാണ് ആദം ഫര്‍ഹല്ല കൊല്ലപ്പെടുന്നത്. മൃതദേഹത്തിനരികെ കുട്ടിയുടെ അറ്റുവീണ കാല്‍ പിടിച്ചുനില്‍ക്കുന്നൊരു ഫലസ്തീനിയന്‍ കൗമാരക്കാരന്റെ വേദനാജനകമായ ചിത്രം പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

അതേസമയം ഗസ്സ സിറ്റി, തെക്കന്‍ ഖാന്‍ യൂനിസ്, വടക്കന്‍ ജബാലിയ എന്നിവിടങ്ങളിലും പുതുവത്സര ദിനത്തില്‍ ഇസ്രാഈല്‍ ആക്രമണം നടത്തി. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 29ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യ്തത്. ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ക്ക് പുറമെ കൊടുംതണുപ്പും മഴയും ഗസ്സയില്‍ ദുരിതം വിതക്കുകയാണ്. യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തുടനീളമുള്ള ആയിരക്കണക്കിന് ടെന്റുകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഏഴ് കുട്ടികളാണ് ശൈത്യം ബാധിച്ച് മരിച്ചതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത്.

2023 ഒക്‌ടോബര്‍ മുതല്‍ ആരംഭിച്ച ഇസ്രാഈല്‍ ആക്രമണത്തില്‍ 45,500ലധികം ഫലസ്തീനികളാണ് ഇതിനകം കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. വീടുകളും സ്‌കൂളുകളും ആശുപത്രികളും ഉള്‍പ്പെടെ ഗസ്സയുടെ 90 ശതമാനം അടിസ്ഥാന സൗകര്യങ്ങളും ഇസ്രാഈല്‍ ഇതിനകം തന്നെ നശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending