Connect with us

kerala

ബുധനാഴ്ച മുതൽ കുട്ടികൾക്ക് സ്കൂളിൽ വാക്സിനേഷൻ

15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്.

Published

on

സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്.

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ തന്നെ വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യജ്ഞത്തിന് അന്തിമ രൂപം നല്‍കിയത്. സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. ഇവര്‍ 2007ലോ അതിനുമുമ്പോ ജനിച്ചവരായിരിക്കണം. 15 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ മാത്രമാണ് നല്‍കുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിന്‍ നല്‍കുക.

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടാസ്‌ക് ഫോഴ്‌സാണ് വാക്‌സിനേഷന്‍ നടത്തേണ്ട സ്‌കൂളുകള്‍ കണ്ടെത്തുന്നത്. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്‌സിനേഷന്‍ നടത്തുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവ സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. സ്‌കൂളുകളില്‍ തയ്യാറാക്കിയ വാക്‌സിനേഷന്‍ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമായി ലിങ്ക് ചെയ്യുന്നതാണ്. സ്‌കൂള്‍ വാക്‌സിനേഷന്‍ സെഷനുകളുടെ എണ്ണം ജില്ലാ ടാസ്‌ക് ഫോഴ്‌സ് തീരുമാനിക്കുന്നതാണ്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും എല്ലാ സെഷനുകളും നടത്തുക. സ്‌കൂള്‍ അധികൃതര്‍ ഒരു ദിവസം വാക്‌സിനേഷന്‍ എടുക്കേണ്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് വളരെ നേരത്തെ തന്നെ തയ്യാറാക്കുകയും അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്തെ കുറിച്ച് അവരെ അറിയിക്കുകയും ചെയ്യും. വാക്‌സിനേഷന്‍ ദിവസത്തിന് മുമ്പ് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികളും കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തും.

ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്‌സിനേറ്റര്‍, സ്റ്റാഫ് നേഴ്‌സ്, സ്‌കൂള്‍ നല്‍കുന്ന സപ്പോര്‍ട്ട് സ്റ്റാഫുകള്‍ എന്നിവരടങ്ങുന്നതാണ് വാക്‌സിനേഷന്‍ ടീം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സെഷന്‍ സൈറ്റിലെയും വാക്‌സിനേറ്റര്‍മാരുടെ എണ്ണം തീരുമാനിക്കും. എല്ലാ വാക്‌സിനേഷനും കോവിന്നില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഓഫ്‌ലൈന്‍ സെഷനുകളൊന്നും തന്നെ നടത്താന്‍ പാടില്ല.

വാക്‌സിന്‍ നല്‍കുമ്പോള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. വാക്‌സിനേഷന്‍ മുറിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ താപനില പരിശോധിക്കുന്നതാണ്. പനിയും മറ്റ് അസുഖങ്ങളും ഉള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കില്ല. വാക്‌സിന്‍ എടുത്ത കുട്ടികളെ 30 മിനിറ്റ് നിരീക്ഷണത്തില്‍ ഇരുത്തും. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സുരക്ഷിതമായ സംസ്‌കരണത്തിനായി അടുത്തുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകും.

വാക്‌സിനേഷന്‍ മൂലം കുട്ടികള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എഇഎഫ്‌ഐ മാനേജ് ചെയ്യുന്നതിനുള്ള സംവിധാനം എല്ലാ കേന്ദ്രങ്ങളിലുമൊരുക്കും. കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടകള്‍ കാണുന്നുവെങ്കില്‍ തൊട്ടടുത്ത എഇഎഫ്‌ഐ മാനേജ്‌മെന്റ് സെന്ററിലെത്തിക്കുന്നതാണ്. ഇതിനായി സ്‌കൂളുകള്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ഉറപ്പാക്കണം ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഫോറസ്റ്റ് വാച്ചര്‍മാരില്‍ നിന്ന് കടുവ നഖവും പുലിപ്പല്ലുകളും പിടികൂടി

ഫോറസ്റ്റ് വാച്ചറായ സുന്ദരന്‍, മുന്‍ ഫോറസ്റ്റ് താല്‍കാലിക വച്ചറായ സുരേന്ദ്രന്‍ എന്നിവരെ പിടികൂടിയത്

Published

on

മണ്ണാര്‍ക്കാട്: റെയ്ഞ്ച് പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഫോറസ്റ്റ് വാച്ചര്‍മാരില്‍ നിന്ന് കടുവ നഖവും പുലിപ്പല്ലുകളും പിടികൂടി. 12 പുലി നഖങ്ങള്‍, 4 പുലിപ്പല്ലുകള്‍, 2 കടുവാ നഖങ്ങള്‍ എന്നിവ വില്‍ക്കാന്‍ ശ്രക്കവെയാണ് ഫോറസ്റ്റ് വാച്ചറായ സുന്ദരന്‍, മുന്‍ ഫോറസ്റ്റ് താല്‍കാലിക വച്ചറായ സുരേന്ദ്രന്‍ എന്നിവരെ പിടികൂടിയത്.

ഇരുവരും പാലക്കയം വാക്കോടന്‍ നിവാസികളാണ്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിന്റെയും പാലക്കാട് ഫ്‌ലയിങ് സ്‌ക്വാഡ് സ്റ്റാഫിന്റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കേന്ദ്ര വൈഡ് ലൈഫ് ക്രൈം കണ്ട്രോള്‍ ബ്യൂറോയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്.

Continue Reading

kerala

തൃശൂര്‍ പെരുമ്പിലാവില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍ വന്‍ തീപിടിത്തം

അകത്ത് ജീവനക്കാര്‍ ആരുമില്ലെന്നാണ് പ്രാഥമിക നിഗമനം

Published

on

തൃശൂര്‍: പെരുമ്പിലാവ് അക്കിക്കാവില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ഫയര്‍ഫോഴ്സ് എത്തിയ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തെ തുടര്‍ന്ന് കുന്നംകുളം- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ഗതാഗത തടസമുണ്ടായി.

സംസ്ഥാനപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ സ്ഥാപനം അടച്ചതിന് ശേഷമാണ് അപകടമുണ്ടായത്. അകത്ത് ജീവനക്കാര്‍ ആരുമില്ലെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

kerala

ചേന്ദമംഗലത്തെ കൂട്ടക്കൊലപാതകം; പ്രതി റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ളയാള്‍

സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില്‍ പ്രതിയാണെന്നും മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍

Published

on

എറണാകുളം: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്ന സംഭവത്തില്‍ പിടിയിലായ അയല്‍വാസി റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ള ആളാണെന്നും സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില്‍ പ്രതിയാണെന്നും മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍.

ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ചേന്ദമംഗലം കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മകന്‍ ജിതിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നണ് പ്രാഥമികനിഗമനം. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തികള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ജിതിന്റെ ബൈക്കിലാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ഗള്‍ഫിലായിരുന്ന ജിതിന്‍ രണ്ട് ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്.

Continue Reading

Trending