gulf
എന്ത് കോവിഡ്! ദുബായില്‍ ഒരു നമ്പര്‍ ലേലത്തില്‍ പോയത് 14 കോടി രൂപയ്ക്ക്
ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറ്റിയുടെ 104-ാം ലേലമായിരുന്നു ഇത്. കോവിഡ് മഹാമാരിക്കാലത്താണ് ഇത്രയും തുക മുടക്കി വാഹനപ്രേമികള്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്.

ദുബായ്- ദുബായിലെ വാഹന നമ്പര്‍ ലേലം വന്‍ഹിറ്റ്. വി12 എന്ന നമ്പര്‍ 70 ലക്ഷം ദിര്‍ഹമിനാണ് (ഏകദേശം 14 കോടി രൂപ) വിറ്റുപോയത്. എസ് 20 നമ്പര്‍ 40.06 ലക്ഷം ദിര്‍ഹത്തിനും വൈ66 30.2 ലക്ഷം ദിര്‍ഹത്തിനും വിറ്റു പോയി. ആകെ 36.224 ദശലക്ഷം ദിര്‍ഹമാണ് ലേലത്തിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇത് 83% കൂടുതല്‍. 2019ല്‍ ആകെ ലേലത്തുക 19 ദശലക്ഷം ദിര്‍ഹം മാത്രമായിരുന്നു.
ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലായിരുന്നു ലേലം. നിരവധി വാഹന പ്രേമികളാണ് ലേലത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. 2 മുതല്‍ 5 വരെ അക്കങ്ങളുള്ള (എച്ച്, ഐ, കെ, എല്‍, എന്‍, ഒ, പി, ക്യു, ആര്‍, എസ്, ടി, യു, വി, ഡബ്ല്യു, എക്‌സ്, വൈ, ഇസഡ്) 90 പ്ലേറ്റുകള്‍ ലേലത്തിലൂടെ നല്‍കി. ശക്തമായ കോവിഡ് സുരക്ഷാ മുന്‍കരുതലോടെയായിരുന്നു ലേലം നടന്നത്.
The 104th Open Auction for Distinctive Number Plates organised by RTA on 22 August generated AED36.224 millions.https://t.co/6pqh6VIL3f pic.twitter.com/T4wp6N8nuR
— RTA (@rta_dubai) August 23, 2020
ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറ്റിയുടെ 104-ാം ലേലമായിരുന്നു ഇത്. കോവിഡ് മഹാമാരിക്കാലത്താണ് ഇത്രയും തുക മുടക്കി വാഹനപ്രേമികള്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
kerala3 days ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്