Connect with us

kerala

പ്രസാഡിയോ എന്ന സ്ഥാപനത്തിന് ഖജനാവിലെ പണം വാരി കോരി കൊടുക്കാന്‍ കാരണം എന്ത്- വി.ഡി സതീശന്‍

Published

on

ഭരിക്കുന്ന പാര്‍ട്ടിയും ഭരണ നേതൃത്തവുമായും അടുത്തുനില്‍ക്കുന്ന പ്രസാഡിയോ എന്ന കോഴിക്കോട് ആസ്ഥാനമായ സ്ഥാപനത്തിന് ഖജനാവിലെ പണം ഇങ്ങനെ വാരി കോരി കൊടുക്കാന്‍ കാരണം എന്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

കാമറ അഴിമതി സംബന്ധിച്ച രേഖകളും വിശദാംശങ്ങളും പുറത്ത് വിട്ട് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സ്ഥാപനം ആരുടേതാണ്? ഇത് ബിനാമി കമ്ബനിയാണോ? ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്താണ് ബന്ധം എന്നീ കാര്യങ്ങള്‍ പുറത്തു വരേണ്ടതാണ്. അപ്പോള്‍ ആരാണ് എ.ഐ കാമറ ഇടപാടിലെ ‘കിംഗ് പിന്‍’ എന്ന് ബോധ്യപ്പെടുമെന്നും സതീശന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി അദാനി നടത്തുന്ന അതേ കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കറക്ക് കമ്ബനികള്‍ നടത്തുന്നത്. ഈ കറക്കു കമ്ബനികളില്‍ നിന്നും മാസപ്പടി ആര്‍ക്കൊക്കെയാണ് ലഭിക്കുന്നത് എന്ന് അന്വേഷിക്കണം. ഇവരുടെ അക്കൗണ്ട് പരിശോധിച്ചാല്‍ എല്ലാം മനസിലാകും. സംസ്ഥാനത്ത് നടക്കുന്ന എ.ഐ കാമറ, കെ ഫോണ്‍, ഊരാളുങ്കല്‍ നടത്തുന്ന പ്രമുഖ പദ്ധതികളുടെ എല്ലാം ഉപകരാറുകളും, പര്‍ച്ചേസ് ഓര്‍ഡറുകളും ഒരേ കമ്ബനിക്ക് ലഭിക്കുന്നത് ദുരൂഹമാണ്.

ഊരാലുങ്കല്‍ കമ്ബനിയും, എസ്.ആര്‍.ഐ.ടിയും, കെ ഫോണ്‍ ഉപകര നേടിയ അശോക് ബിഡ്‌കോണ്‍ (ഇവര്‍ തന്നെയാണ് എ.ഐ ക്യാമറ ബിഡില്‍ കാര്‍ട്ടല്‍ ഉണ്ടാക്കാന്‍ എസ്.ആര്‍.ഐ.ടിയെ സഹായിച്ചത് ), അവര്‍ക്ക് ലഭിച്ച പ്രമുഖ കരാറുകളുടെ പര്‍ച്ചേസ് ഓര്‍ഡറുകളും, ഉപകരാറുകളും കോഴിക്കോട് ആസ്ഥാനമായ ‘പ്രസാഡിയോ’ കമ്ബനിക്കാണ് നല്‍കുന്നതു എന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവിട്ടത്.

സംസ്ഥാനത്തിന്റെ എല്ലാ കരാറുകളുടെ പൈസയും കമീഷനും അവസാനം ഒരേപെട്ടിയിലേക്ക് ആണ് പോകുന്നതെന്ന് സതീശന്‍ മുമ്ബ് ആരോപിച്ചിരുന്നു. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ ആണ് ഇപ്പോള്‍ പുറത്തു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണ്മാനില്ല

Published

on

കോട്ടയം : കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല.

കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്. ഭരണങ്ങാനത്ത് ജര്‍മന്‍ ഭാഷ പഠിക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.

Continue Reading

kerala

വയനാട്ടില്‍ ആഡംബര കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍.

Published

on

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.

ഇരുവരും സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും 96,290 രൂപയും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡിക്കിയില്‍ രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പനയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.

Continue Reading

kerala

വടകരയില്‍ അയല്‍വാസിയുടെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Published

on

കുട്ടോത്ത് മൂന്ന് പേര്‍ക്ക് അയല്‍വാസിയുടെ കുത്തേറ്റു. മലച്ചാല്‍ പറമ്പത്ത് ശശി, രമേശന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. ഇവരുടെ അയല്‍വാസിയായ മലച്ചാല്‍ പറമ്പത്ത് ഷനോജാണ് അക്രമം നടത്തിയത്.
അതേസമയം ശശിയുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ വടകര പാര്‍ക്കോ ആശുപത്രിയിലും മറ്റു രണ്ടുപേരെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതി ഷനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending