Connect with us

News

ഉയിഗുര്‍ മുസ്‌ലിംകളെ പിടിച്ച് അറസ്റ്റ് ചെയ്യാന്‍ സോഫ്റ്റ്‌വെയറുമായി വാവെ

ഉയിഗുര്‍ മുസ്‌ലിംകളെ മുഖം നോക്കി തിരിച്ചറിയുന്ന സോഫ്റ്റ്‌വെയറുമായി ചൈനീസ് ടെലികോം ഭീമന്‍ വാവെ

Published

on

ബെയ്ജിങ്: ഉയിഗുര്‍ മുസ്‌ലിംകളെ മുഖം നോക്കി തിരിച്ചറിയുന്ന സോഫ്റ്റ്‌വെയറുമായി ചൈനീസ് ടെലികോം ഭീമന്‍ വാവെ. മുഖം സ്‌കാന്‍ ചെയ്ത് വ്യക്തിയുടെ പ്രായവും മറ്റു വിവരങ്ങളും അധികൃതരെ ഉടന്‍ അറിയിക്കുകയാണ് ഈ സോഫ്റ്റ്‌വെയര്‍ ചെയ്യുക. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇതിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

മുഖം തിരിച്ചറിയുന്ന മെഗ്‌വി എന്ന സ്റ്റാര്‍ട്ടപ്പുമായി സഹകരിച്ചാണ് കമ്പനി ഉയിഗുറുകളെ കുറിച്ച് സര്‍ക്കാരിന് വിവരം കൈമാറുക. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വാവെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ പരീക്ഷണം വാവെ സ്ഥിരീകരിച്ചിട്ടുണ്ട്. ഉയിഗുറുകളെ നിരീക്ഷിക്കാന്‍ നിലവില്‍ ചൈനീസ് സര്‍ക്കാര്‍ ഹൈടെക് നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഉയിഗുര്‍ ഭൂരിപക്ഷ മേഖലയായ ഷിന്‍ജിയാങ്ങില്‍ ആയിരക്കണക്കിന് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ഒരു കോടിയിലധികം വരുന്ന ഉയിഗുര്‍ മുസ്‌ലിംകളില്‍ പത്തു ലക്ഷത്തിലേറെ പേരാണ് ഷിന്‍ജിയാങ്ങിലെ പീഡന കേന്ദ്രങ്ങളില്‍ കഴിയുന്നത്. അവരെ ബലാത്സംഗത്തിനും വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ക്കും വന്ധ്യതക്കും വിധേയമാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചൈനീസ് കമ്പനിയായ മെഗ്‌വി ഉയിഗുറുകളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സഹായം ചെയ്യുന്നതിനാല്‍ ഇതിനെതിരെ യുഎസ് 2019ല്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ചാം തലമുറയിലെ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് വികസിപ്പിക്കാനും നടപ്പാക്കാനുമായി ചൈന അടുത്ത ആറു വര്‍ഷത്തിനിടെ 1.4 ലക്ഷം കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. എഐ സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കാനും ക്യാമറകള്‍ സ്ഥാപിക്കാനുമാണിത്.

 

kerala

രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍; സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും

നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു

Published

on

എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍. നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും. തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പി.വി അന്‍വറിന്റെ നീക്കം.

പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ തന്നെ അന്‍വര്‍ രാജിക്കൊരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അല്‍പ്പം മുന്‍പാണ് ഇക്കാര്യം സ്ഥിരീകരിച്ച് അന്‍വര്‍ വീണ്ടും പോസ്റ്റ് പങ്കുവെച്ചത്.

Continue Reading

kerala

അരീക്കോട് കൂട്ടബലാത്സംഗക്കേസ്; ‘പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ല’; അതിജീവിതയുടെ സഹോദരന്‍

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു

Published

on

മലപ്പുറം: അരീക്കോട് കൂട്ടബലാത്സംഗക്കേസില്‍ പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് അതിജീവിതയുടെ സഹോദരന്‍ ആരോപിച്ചു. പ്രതികള്‍ സഹോദരിയെ പലര്‍ക്കും കാഴ്ചവെച്ചു. സഹോദരിയെ ബന്ധുക്കള്‍ ഉള്‍പ്പെടെ പലരും ചൂഷണം ചെയ്യുകയും സഹോദരിയുടെ 15 പവന്‍ സ്വര്‍ണം പ്രതികളില്‍ ചിലര്‍ തട്ടിയെടുകുകയും ചെയ്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതി രണ്ട് വര്‍ഷം മുന്‍പ് പലപ്പോഴായി പീഡനത്തിനിരയായെന്ന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. ടൂര്‍ പോകാന്‍ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയില്‍ എത്താന്‍ പറയുകയും, തുടര്‍ന്ന് അരീക്കോട് ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഒന്നും രണ്ടും പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് മാസമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ ആണ് യുവതി.

Continue Reading

kerala

കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്

ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.

Published

on

തൊടുപുഴയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. ഉപ്പുകുന്ന് മുറംകെട്ടിപാറക്ക് അടുത്ത് താമസക്കാരനായ പൊന്തന്‍പ്ലായ്ക്കല്‍ പി.ആര്‍. രാജനാണ് പരിക്കേറ്റത്. ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.

ഞായറാഴ്ച പുലര്‍ച്ച അഞ്ചോടെ വളര്‍ത്തുനായുടെ നിര്‍ത്താതെയുള്ള കുരകേട്ട് വീടിന്റെ മുറ്റത്തിറങ്ങിയപ്പോഴാണ് രാജനെ കാട്ടുപന്നി ആക്രമിച്ചത്. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പ്രദേശത്ത് ഏറെനാളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് വെടിവെച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Continue Reading

Trending