Connect with us

india

ജോഷി മഠില്‍ വിള്ളല്‍ ക്ഷേത്രം തകര്‍ന്നു; 600 കുടുംബങ്ങളെ മാറ്റും

മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ഇന്ന് സ്ഥലം സന്ദര്‍ശിക്കും.

Published

on

ഉത്തര്‍ഖണ്ഡിലെ തീര്‍ത്ഥാടനകേന്ദ്രമായ ജോഷി മഠില്‍ ഭൂമിക്ക് വലിയ വിള്ളല്‍ . 600 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്ഥലത്ത് വലിയ വിള്ളലുകള്‍ രൂപപ്പെടുകയാണ്. വീടുകളും അപകടനിലയിലാണ്. സിങ്ധര്‍ വാര്‍ഡില്‍ ക്ഷേത്രം തകര്‍ന്നുവീണത് കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ചു.മൂന്നുദിവസം മുമ്പ് ജലാശയവും തകര്‍ന്നിരുന്നു.50 വീടുകളും തകര്‍ന്നു. മൂവായിരത്തോളം പേരാണ് ഭിതിയിലുള്ളത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ഇന്ന് സ്ഥലം സന്ദര്‍ശിക്കും.

india

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബിആര്‍ ഗവായ് മെയ് 14ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്ന തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ഭൂഷണ്‍ രാംകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാര്‍ശ ചെയ്തു

Published

on

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്ന തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ഭൂഷണ്‍ രാംകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാര്‍ശ ചെയ്തു, അദ്ദേഹത്തിന്റെ പേര് കേന്ദ്ര നിയമ മന്ത്രാലയത്തിന് അംഗീകാരത്തിനായി അയച്ചു. ജസ്റ്റിസ് ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി മാറാനുള്ള സാഹചര്യമൊരുക്കുന്നതാണ് ശുപാര്‍ശ.

മെയ് 14 ന് 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഗവായ് സത്യപ്രതിജ്ഞ ചെയ്യും. സിജെഐ ഖന്ന മെയ് 13 ന് വിരമിക്കും. 2025 നവംബറില്‍ വിരമിക്കുന്നതിനാല്‍ ജസ്റ്റിസ് ബിആര്‍ ഗവായ് ആറ് മാസത്തേക്ക് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരിക്കും.

2007ല്‍ രാജ്യത്തെ പരമോന്നത ജുഡീഷ്യല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ ദളിത് വ്യക്തിയാണ് ജസ്റ്റിസ് ബി ആര്‍ ഗവായ്.

ഒരു മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജി എന്ന നിലയില്‍, മോദി സര്‍ക്കാരിന്റെ 2016 ലെ നോട്ട് നിരോധന തീരുമാനത്തെ ഉയര്‍ത്തിപ്പിടിച്ച വിധിയും ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതും ഉള്‍പ്പെടെ നിരവധി സുപ്രധാന വിധികളില്‍ ജസ്റ്റിസ് ഗവായ് ഉള്‍പ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് ഗവായ് 1985-ല്‍ തന്റെ അഭിഭാഷക ജീവിതം ആരംഭിച്ചു. 1987-ല്‍ ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്ര പ്രാക്ടീസ് ആരംഭിക്കുന്നതിന് മുമ്പ്, മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായ അന്തരിച്ച രാജാ എസ് ഭോന്‍സാലെയ്ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു.

ജസ്റ്റിസ് ഗവായ് ഭരണഘടനാപരവും ഭരണപരവുമായ നിയമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, നാഗ്പൂര്‍, അമരാവതി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, അമരാവതി സര്‍വകലാശാല, SICOM, DCVL തുടങ്ങിയ സര്‍ക്കാര്‍ കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെ നിരവധി പൗര, വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു.

1992ല്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2003ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി.

മുംബൈയിലെ ഹൈക്കോടതിയുടെ പ്രിന്‍സിപ്പല്‍ സീറ്റിലും നാഗ്പൂര്‍, ഔറംഗബാദ്, പനാജി എന്നിവിടങ്ങളിലെ ബെഞ്ചുകളിലും ജസ്റ്റിസ് ഗവായ് സേവനമനുഷ്ഠിച്ചു. 2019 മെയ് 24 ന് അദ്ദേഹം സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

 

Continue Reading

india

ബിജെപിയെയും ആര്‍എസ്എസിനെയും തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ; രാഹുല്‍ ഗാന്ധി

ഏതാനും ശതകോടീശ്വരന്മാരുടെ കൈകളില്‍ രാജ്യത്തിന്റെ സമ്പത്ത് കേന്ദ്രീകരിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി രാഹുല്‍ ഗാന്ധി ആരോപിച്ചു

Published

on

ബിജെപിയെയും ആര്‍എസ്എസിനെയും തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തിലൂടെ മാത്രമേ രാജ്യത്ത് ആര്‍എസ്എസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ മൊദാസയില്‍ നടന്ന ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ വിശദീകരിച്ചു.

‘അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നിങ്ങള്‍ക്ക് തോന്നാം, പക്ഷേ അത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും നിങ്ങള്‍ക്ക് വളരെ എളുപ്പമാണെന്നും ഗുജറാത്തില്‍ ഞങ്ങള്‍ ആ ദൗത്യം നിറവേറ്റുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാനാണ് ഞാന്‍ വന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഗുജറാത്ത് ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ്. ഗുജറാത്തില്‍ നമ്മള്‍ നിരാശരായതായി തോന്നുന്നു, പക്ഷേ സംസ്ഥാനത്ത് നമ്മള്‍ ബിജെപിയെ പരാജയപ്പെടുത്തും. ഇത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ഇവിടെയുണ്ട്. ഞങ്ങള്‍ തീര്‍ച്ചയായും ദൗത്യം പൂര്‍ത്തിയാക്കും. ഗുജറാത്താണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനം എന്ന സന്ദേശം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രത്യയശാസ്ത്രത്തിനുവേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം, ഞങ്ങള്‍ ഗുജറാത്തില്‍ നിന്ന് പോരാടി വിജയിക്കും- രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, ഏതാനും ശതകോടീശ്വരന്മാരുടെ കൈകളില്‍ രാജ്യത്തിന്റെ സമ്പത്ത് കേന്ദ്രീകരിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി രാഹുല്‍ ഗാന്ധി ആരോപിച്ചു.’തൊഴിലില്ലായ്മ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതേസമയം രണ്ടോ മൂന്നോ ശതകോടീശ്വരന്മാര്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങള്‍ കൈമാറുന്നു,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നമ്മുടെ പാര്‍ട്ടി ഗുജറാത്തില്‍ തന്നെയാണ് ആരംഭിച്ചത്. നിങ്ങള്‍ ഞങ്ങള്‍ക്ക് മഹാന്‍മാരായ നേതാവായ മഹാത്മാ ഗാന്ധിയെയും സര്‍ദാര്‍ പട്ടേലിനെയും നല്‍കി. പക്ഷേ, ഗുജറാത്തില്‍ ഞങ്ങള്‍ വളരെക്കാലമായി നിരാശരാണ്. പക്ഷേ, ഒന്നും ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാനാണ് ഞാന്‍ ഇവിടെ വന്നത്,’ അദ്ദേഹം പറഞ്ഞു.

Continue Reading

india

‘ബജ്‌റംഗ് ദള്‍ ചേട്ടന്മാര്‍ പറഞ്ഞിട്ട് ഞങ്ങളാണ് ചര്‍ച്ച് പൊളിച്ചത്’ റായ്പൂരില്‍ ക്രിസ്ത്യന്‍ പള്ളി പൊളിച്ചതില്‍ 10 മുതല്‍ 20 വയസ്സ് വരെയുള്ളവര്‍

. മാര്‍ച്ച് മൂന്നിനാണ് റായ്പൂരില്‍ WRS കോളനിക്കടുത്തുള്ള ചര്‍ച്ചിന് നേരെ വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍ നേതാക്കളുടെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘം ആക്രമണം അഴിച്ചുവിടുന്നത്

Published

on

റായ്പൂരില്‍ ക്രിസ്ത്യന്‍ ദേവാലയം ആക്രമിച്ച സംഘത്തില്‍ 10 മുതല്‍ 20 വയസ്സ് വരെയുള്ളവര്‍. ‘ബജ്‌റംഗ് ദള്‍ ചേട്ടന്മാര്‍ പറഞ്ഞിട്ട് ഞങ്ങളാണ് ചര്‍ച്ച് പൊളിച്ചതെന്ന്’ കുട്ടികള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് റായ്പൂരില്‍ WRS കോളനിക്കടുത്തുള്ള ചര്‍ച്ചിന് നേരെ വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍ നേതാക്കളുടെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘം ആക്രമണം അഴിച്ചുവിടുന്നത്.

സംഘത്തിലുള്ളവരില്‍ അധികവും 20 വയസ്സ് താഴെയുള്ളവര്‍. ‘ബജ്‌റംഗ് ദള്‍ ചേട്ടന്മാര്‍ പറഞ്ഞിട്ട് ഞങ്ങളാണ് ചര്‍ച്ച് പൊളിച്ചതെന്ന്’ ഒരു കുട്ടി പറഞ്ഞു. പിന്നാലെ മറ്റൊരു കുട്ടി ‘മുതിര്‍ന്നവര്‍ എന്താണോ പറഞ്ഞത്, അത് ഞാന്‍ അനുസരിച്ചു. മറ്റൊന്നും അറിയില്ല എനിക്ക്’ എന്നായിരുന്നു. ‘ഹിന്ദുരാഷ്ട്രമാണ് ഇതെന്നും ഭരണഘടനയോടു ബഹുമാനമില്ലെന്നും’ 20കാരനായ ദീപക് ദേശീയ മാധ്യമത്തോട് പറയുന്നുണ്ട്.

ബജ്റംഗ്ദളിലെ ഒരു നേതാവ് പറഞ്ഞതിനാലാണ് ഞങ്ങള്‍ അത് ചെയ്തത്, പള്ളിയില്‍ പതാക തൂക്കിയത് ഞാനാണ്, അവര്‍ക്ക് ഇവിടെ ജീവിക്കണമെങ്കില്‍ അവര്‍ ഹിന്ദുമതം സ്വീകരിക്കണം, അല്ലെങ്കില്‍ അവര്‍ക്ക് പോകാം, മണിപ്പൂരിലെ ക്രിസ്ത്യാനികളോട് ചെയ്തത് ഞങ്ങളും ചെയ്യും എന്നിങ്ങനെ യുവാക്കള്‍ മാധ്യമപ്രവര്‍ത്തകയോട് പറയുന്നുണ്ട്. കുട്ടികളുടെ കൂട്ടത്തില്‍ മിക്കവാറും സ്‌കൂള്‍ പഠനം അവസാനിപ്പിച്ചവരാണ്. എല്ലാ ഞായറാഴ്ചയും പരിശോധന നടത്തന്‍ ബജ്റംഗ് ദളില്‍ നിന്നുള്ള നേതാക്കള്‍ പ്രദേശത്ത് എത്താറുണ്ടെന്നും കുട്ടികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023- 601 അക്രമണസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2024-ല്‍ അത് 840 ആയി ഉയര്‍ന്നു. 2025 മാര്‍ച്ച് 3-നാണ്, ബജ്റംഗ് ദളും വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ഛത്തീസ്ഗഡിലെ റായ്പൂരിലെ ഡബ്ല്യുആര്‍എസ് കോളനിയിലെത്തി ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച ഒരു പള്ളി തകര്‍ത്തത്. കാവി തുണികള്‍ ധരിച്ച പുരുഷന്മാര്‍ കോളനിയില്‍ സ്ഥിതിചെയ്യുന്ന പള്ളിയുടെ മതിലുകള്‍ തകര്‍ക്കുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

പ്രദേശത്ത് ആ സമയം കുറച്ച് പെണ്‍കുട്ടികള്‍ മാത്രമാണ് സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നത്. ജയ് ശ്രീ റാം വിളിച്ച് കൊണ്ട് ആളുകള്‍ പള്ളി തകര്‍ത്തുവെന്ന് ദൃസാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ആള്‍ക്കൂട്ടം വര്‍ഗീയ അധിക്ഷേപങ്ങളും നടത്തി. 50 ലധികം ആളുകള്‍ സംഘത്തിലുണ്ടായിരുന്നു. അക്രമികള്‍ക്കൊപ്പം പൊലീസും ഉണ്ടായിരുന്നുവെന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഹിന്ദു- ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ ഇവിടെ താമസിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പണം നല്‍കി മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം പ്രദേശത്ത് വ്യാപകമാണ്. ശാരീരിക ആക്രമണങ്ങള്‍, പ്രാര്‍ത്ഥനാ യോഗങ്ങള്‍ തടസ്സപ്പെടുത്തല്‍, പള്ളി നശിപ്പിക്കല്‍, മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ പ്രകാരമുള്ള അറസ്റ്റുകള്‍ തുടങ്ങി വ്യാപക അക്രമ സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സമീപത്തെ മറ്റ് ചര്‍ച്ചകളും സമാനഭീഷണികള്‍ അഭിമുഖീകരിക്കുന്നുണ്ട്.

Continue Reading

Trending