Connect with us

india

ഉത്ര മോഡല്‍ കൊലപാതകം മഹാരാഷ്ട്രയിലും

കേരളത്തിലെ ഉത്ര വധം മാതൃകയില്‍ പാമ്പിനെ ഉപയോഗിച്ചാണ് ഇയാള്‍ നാടകം തയാറാക്കിയത്.

Published

on

പൂനെ: അമേരിക്ക ആസ്ഥാനമായ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും പണം തട്ടിക്കുന്നതിനായി സ്വന്തം മരണ നാടകീയമായി സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. കേരളത്തിലെ ഉത്ര വധം മാതൃകയില്‍ പാമ്പിനെ ഉപയോഗിച്ചാണ് ഇയാള്‍ നാടകം തയാറാക്കിയത്.

അഹമ്മദ് നഗര്‍ സ്വദേശിയായ പ്രഭാകര്‍ ബിമാജി വാഗ്‌ചോരെ എന്ന 54കാരനാണ് 37.5 കോടി തട്ടാന്‍ സ്വന്തം മരണം സൃഷ്ടിക്കാനായി മാനസികാസ്വാസ്ഥ്യമുള്ളയാളെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നത്. ഇന്‍ഷൂറന്‍സ് കമ്പനി സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ആളെ നിയമിച്ചതോടെയാണ് നാടകം പൊളിഞ്ഞത്. പ്രഭാകര്‍ ബിമാജിയേയും ഇയാളുടെ നാല് കൂട്ടാളികളേയും പൊലീസ് അറസ്റ്റു ചെയ്തു.

20 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്നയാളാണ് ബിമാജി. ജനുവരിയില്‍ ഇന്ത്യയില്‍ മടങ്ങി എത്തിയ ഇയാള്‍ അഹമ്മദ് നഗറിലെ രാജുര്‍ ഗ്രാമത്തിലായിരുന്നു താമസം. എന്നാല്‍ ഏപ്രില്‍ 22ന് അഹമ്മദ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ബിമാജി പ്രദേശത്തെ ആശുപത്രിയില്‍ മരിച്ചതായി റിപ്പോര്‍ട്ട് എത്തി. ഇയാളുടെ അനന്തരവനെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രവീണ്‍ എന്നയാള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഹര്‍ഷദ് ലഹംഗെ എന്നൊരാള്‍ കൂടി മരിച്ചത് ബിമാജിയാണെന്ന് സാക്ഷ്യപ്പെടുത്തി. മരണ കാരണം പാമ്പുകടിയേറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമാകുകയും മൃതദേഹം വിട്ടു നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനി മരണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഹമ്മദ് നഗര്‍ അധികൃതരെ സമീപിച്ചതോടെയാണ് കള്ളി പൊളിഞ്ഞത്.

ബിമാജി താമസിച്ചിരുന്ന വീടിന്റെ അയല്‍ക്കാരുമായി സംസാരിച്ച പൊലീസിന് അവിടെ ആരും പാമ്പുകടിയേറ്റ് മരിച്ചതായി അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ലഹാംഗയെ ചോദ്യം ചെയ്തു. അനന്തരവനെന്ന് പൊലീസിനെ പരിചയപ്പെടുത്തിയ പ്രവീണ്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് ഇയാള്‍ മൊഴി നല്‍കി. ഇതോടെ ബിമാജിയുടെ ഫോണ്‍കോള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ബിമാജി ജീവിച്ചിരിപ്പുണ്ടെന്നും പൊലീസിന് മുന്നില്‍ പ്രവീണ്‍ എന്ന് പരിചയപ്പെടുത്തി എത്തിയ ആള്‍ ബിമാജി തന്നെയായിരുന്നെന്നും വ്യക്തമായത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു മന്‍മോഹന്‍ സിംഗ് ; പ്രിയങ്കാ ഗാന്ധി

രാജ്യത്തെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം എന്നേക്കും തലയുയര്‍ത്തി തന്നെ നില്‍ക്കുമെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു

Published

on

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി വയനാട് എം പി പ്രിയങ്കാ ഗാന്ധി. രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് പ്രിയങ്കാ ഗാന്ധി തന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റില്‍ കുറിച്ചു. രാഷ്ട്രത്തെ പ്രതിബദ്ധതയോടെ സേവിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ്. എതിരാളികളില്‍ നിന്ന് വ്യക്തിപരമായി പോലും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചില്ല. രാഷ്ട്രീയ രംഗത്തെ പരുക്കന്‍ ലോകത്ത് സൗമ്യനായിരുന്നു മന്‍മോഹന്‍ സിംഗ്. രാജ്യത്തെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം എന്നേക്കും തലയുയര്‍ത്തി തന്നെ നില്‍ക്കുമെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു.

Continue Reading

india

രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്നു മന്‍മോഹന്‍ സിംഗ്; വി.ഡി സതീശന്‍

നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍

Published

on

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തതനായ നേതാവായിരുന്നു അദ്ദേഹം. നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍.

ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് എന്നും ഓര്‍മ്മിക്കപ്പെടും. അതിനപ്പുറം ജീവിതത്തില്‍ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിന്റെ മനസില്‍ മായാതെ നില്‍ക്കുമെന്നും വി ഡി സതീശന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

Continue Reading

india

ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് അടിത്തറ പാകിയ ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു മന്‍മോഹന്‍ സിംഗ്; കെ.സുധാകരന്‍

അദ്ദേഹത്തിന്റെറെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു

Published

on

തിരുവനന്തപുരം: ഇന്ത്യയെ ലോകത്തെ പ്രധാനസാമ്പത്തിക ശക്തികളിലൊന്നായി വളര്‍ത്തിയതില്‍ മന്‍മോഹന്‍ സിംഗിന്റെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ഏറെ സഹായകരമായിട്ടുണ്ട്.സമൂലമായ പരിഷ്‌കരണത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് അടിത്തറ പാകിയ ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പാതയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പൊളിച്ചെഴുത്താണ് മന്‍മോഹന്‍ സിംഗ് നടത്തിയത്. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരഞ്ഞപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ആ പ്രതിസന്ധിയെ അതിജീവിക്കാന്‍ കരുത്ത് നല്‍കിയത് മന്‍മോഹന്‍ സിംഗ് തെളിച്ച സാമ്പത്തിക നയങ്ങളുടെ പാതയായിരുന്നു.അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിരവധി നിയമങ്ങള്‍ പിന്നീട് രാജ്യത്തിന്റെ നട്ടെല്ലായി മാറി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമനിര്‍മ്മാണം, വിദ്യാഭ്യാസ അവകാശ ബില്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍,വിവരാവകാശ നിയമം തുടങ്ങിയ ജനകീയ നിയമങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തില്‍ നടപ്പാക്കിയവയായിരുന്നു. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളോടും നിലപാടുകളോടും അചഞ്ചലമായ കൂറും പുലര്‍ത്തിയ നേതാവാണ് അദ്ദേഹം. കാലം അടയാളപ്പെടുത്തിയ രാജ്യം കണ്ട മികച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മന്‍മോഹന്‍ സിംഗ്. അദ്ദേഹത്തിന്റെറെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading

Trending