Connect with us

india

ചാണകപ്പൊടി കത്തിച്ച് പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീട് കത്തി നശിച്ചു

തീപിടിത്തത്തിൽ പണവും ആഭരണങ്ങളും ധാന്യങ്ങളും കത്തി നശിച്ചു.

Published

on

പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ച് കത്തി നശിച്ചു.ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. വീടിനുള്ളിൽ കയറിയ മൂർഖനെ പുകച്ച് പുറത്താക്കാൻ വീട്ടുക്കാർ ശ്രമിക്കുന്നതിനിടെയാണ് വീടിന് തീപിടിച്ചത്. രാവിലെ വീട്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് . പാമ്പിനെ പുകച്ച് പുറത്താക്കാൻ ചാണകപ്പൊടി കത്തിച്ച് വീടിനുള്ളിൽ കയറിയതും അപ്രതീക്ഷിതമായി തീ പിടിക്കുകയായിരുന്നു. തീപിടിത്തത്തിൽ പണവും ആഭരണങ്ങളും ധാന്യങ്ങളും കത്തി നശിച്ചു.

india

പൊലീസിന് മുമ്പില്‍ വെച്ച് ക്രൈസ്തവ പുരോഹിതരെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വപ്രവര്‍ത്തകര്‍

മധ്യപ്രദേശില്‍ പൊലീസിന് മുമ്പില്‍ വെച്ച് ക്രൈസ്തവ പുരോഹിതരെ ക്രൂരുമായി മര്‍ദിച്ച് ഹിന്ദുത്വപ്രവര്‍ത്തകര്‍.

Published

on

മധ്യപ്രദേശില്‍ പൊലീസിന് മുമ്പില്‍ വെച്ച് ക്രൈസ്തവ പുരോഹിതരെ ക്രൂരുമായി മര്‍ദിച്ച് ഹിന്ദുത്വപ്രവര്‍ത്തകര്‍. മാണ്ഡാല പള്ളിയിലെ പുരോഹിതരും തീര്‍ഥാടകരും ഉള്‍പ്പെടുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. പള്ളിയുടെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഹിന്ദുത്വപ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്.

സന്ദര്‍ശനത്തിനിടെ ഒരു സംഘം വി.എച്ച്.പി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ സഞ്ചരിച്ച ബസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഒമ്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും പൊലീസ് ഇവരെ വിട്ടയച്ചു.

എന്നാല്‍ മുന്നോട്ടുള്ള യാത്രക്കിടെ വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ വീണ്ടും തടയുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. സ്റ്റേഷനില്‍വെച്ച് സംഘം പുരോഹിതരടക്കമുള്ളവരെ ക്രൂരമായി മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം ആക്രമണത്തെ അപലപിച്ച് വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

Continue Reading

india

ലോക്‌സഭ പാസാക്കിയതിന് പിന്നാലെ വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

232 പേര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 288 അംഗങ്ങല്‍ ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ചു.

Published

on

ലോക്‌സഭ പാസാക്കിയതിന് പിന്നാലെ വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍. 232 പേര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 288 അംഗങ്ങല്‍ ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ചു. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്.

ഇലക്ട്രോണിക് രീതിയില്‍ നടന്ന വോട്ടെടുപ്പിലാണ് 288 പേര്‍ അനുകൂലിക്കുകയും 238 പേര്‍ എതിര്‍ക്കുകയും ചെയ്തത്. എംപിമാരായ കെ.സി വേണുഗോപാല്‍, ഗൗരവ് ഗോഗോ, എന്‍.കെ പ്രേമചന്ദ്രന്‍, ഇ. ടി മുഹമ്മദ് ബഷീര്‍, കെ.രാധകൃഷ്ണന്‍ തുടങ്ങിയവര്‍ ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി.

കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബില്‍ സഭയില്‍ അവതരിപ്പിച്ചത്. അതേസമയം ചര്‍ച്ചക്കിടെ വഖഫ് ബില്ലിന്റെ പേപ്പറുകള്‍ അസദുദ്ദീന്‍ ഉവൈസി കീറിയെറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തി.

ബില്ല് മുസ്‌ലിംകളെ അരികുവല്‍ക്കരിക്കാനുള്ളതെന്നും വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

 

Continue Reading

india

വഫഖ് ഭേദഗതി ബില്‍; ‘ഗാന്ധിയെപ്പോലെ ഈ നിയമം കീറിക്കളയുന്നു’; ലോക്‌സഭയില്‍ ബില്‍ കീറി അസദുദ്ദീന്‍ ഉവൈസി

ലോക്‌സഭയില്‍ വഫഖ് ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.

Published

on

ലോക്‌സഭയില്‍ വഫഖ് ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. വെള്ളക്കാര്‍ക്ക് അനുകൂലമായ ബില്‍ കീറിയെറിഞ്ഞ ഗാന്ധിയുടെ മാതൃക സ്വീകരിച്ചായിരുന്നു ഉവൈസി പ്രതിഷേധം അറിയിച്ചത്. എട്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ബുധനാഴ്ച അര്‍ധ രാത്രി ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കിയത്. 232 അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ 288 പേര്‍ അനുകൂലിച്ചു. വ്യാഴാഴ്ച ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും.

‘നിങ്ങള്‍ ചരിത്രം വായിച്ചിട്ടുണ്ടെങ്കില്‍, ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാര്‍ക്ക് അനുകൂലമായ നിയമങ്ങളെക്കുറിച്ച് മഹാത്മാഗാന്ധി പറഞ്ഞത് കാണാനാകും, എന്റെ മനസ്സാക്ഷി ഇത് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ് ഗാന്ധി അത് കീറിക്കളയുകയാണ് ചെയ്തത്. ഗാന്ധിയെപ്പോലെ, ഞാനും ഈ നിയമം കീറിക്കളയുകയാണ്’ -ഉവൈസി ലോക്‌സഭയില്‍ ചര്‍ച്ചക്കിടെ പറഞ്ഞു. ഈ ബില്‍ ഭരണഘടനവിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരില്‍ രാജ്യത്ത് വിഭജനം സൃഷ്ടിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഇതിനെ അപലപിക്കുന്നു, പത്ത് ഭേദഗതികള്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ഉവൈസി വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ബില്ലിനെതിരെ വന്‍ പ്രതിഷേധം നടക്കുന്നതിനിടെ ഇതെല്ലാം അവഗണിച്ച് വിവാദ വ്യവസ്ഥകള്‍ എല്ലാം നിലനിര്‍ത്തിയ വഖഫ് ബില്‍ ലോക്‌സഭയില്‍ പാസാക്കി. എന്‍.കെ. പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ. സുധാകരന്‍, ഇംറാന്‍ മസൂദ്, അസദുദ്ദീന്‍ ഉവൈസി, സൗഗത റോയ്, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍, രാജീവ് രഞ്ജന്‍, മുഹമ്മദ് ജാവേദ് തുടങ്ങിയ പ്രതിപക്ഷം പ്രതിഷേങം ലോക്‌സഭയില്‍ ഉന്നയിച്ചെങ്കിലും ഇവ തള്ളിയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്.

Continue Reading

Trending