Connect with us

News

യു.എസ് കുതന്ത്രങ്ങളെ അതിജീവിച്ച് കോവിഡ് വാക്‌സിൻ വാങ്ങും: ഇറാൻ

Published

on

ടെഹ്‌റാൻ: അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങളെ അതിജീവിച്ച് ഇറാൻ കോവിഡ് വാക്‌സിൻ വാങ്ങുക തന്നെ ചെയ്യുമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി. വാക്‌സിൻ സ്വന്തമാക്കുന്ന കാര്യത്തിൽ രാജ്യത്തിന് ചില തടസ്സങ്ങളുണ്ടെന്ന് ഇറാൻ ജനത മനസ്സിലാക്കണം. പക്ഷെ, അവയ്‌ക്കൊന്നും നമ്മെ തടഞ്ഞുനിർത്താനാവില്ല. അൽപം വൈകിയാണെങ്കിലും വൻതുക ചെലവിട്ട് വാക്‌സിൻ സന്തമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനും മരുന്നും ഭക്ഷ്യവസ്തുക്കളും മാത്രമല്ല, രാജ്യത്തിന് പുറത്തുനിന്ന് വാങ്ങുന്ന ഏത് സാധനങ്ങൾക്കും യു.എസ് ഉപരോധങ്ങൾ തടസ്സം സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയുടേത് സാമ്പത്തിക ഭീകരതയാണെന്ന് റൂഹാനി കുറ്റപ്പെടുത്തി. ഇറാന് കോവിഡ് വാക്‌സിൻ നൽകാതിരിക്കാൻ അമേരിക്ക ചരടുവലി നടത്തുന്നതായി ആരോപണമുണ്ട്. ഇറാനിൽ 10 ലക്ഷത്തിലേറെ പേരിൽ രോഗം സ്ഥിരീകരിക്കുകയും 54,000 പേർ മരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ദക്ഷിണ കൊറിയയിലുള്ള സെൻട്രൽ ബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് ഇറാൻ കോവിഡ് വാക്‌സിൻ വാങ്ങാൻ ശ്രമിക്കുന്നത്. എന്നാൽ പണം സ്വിറ്റ്‌സർലാൻഡിലേക്ക് കൈമാറുന്നതിന് മുമ്പ് ഏതെങ്കിലുമൊരു അമേരിക്കൻ ബാങ്കിന് ട്രാൻസ്ഫർ ചെയ്യണമെന്നാണ് യു.എസ് ട്രഷറിയുടെ വാദം. യു.എസ് ബാങ്കിലൂടെ പണമിടപാട് നടത്താൻ സാധിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ പണവും മറ്റ് സമ്പത്തും എവിടെക്കണ്ടാലും മോഷ്ടിക്കാൻ ശ്രമിക്കുന്ന അമേരിക്കയെ തങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ സാധിക്കുമെന്ന് റൂഹാനി ചോദിക്കുന്നു.

india

രാജ്യത്തെ ടെലികോം കമ്പനികള്‍ ഉപയോഗിക്കുന്ന ചൈനീസ് ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്രം

ടെലികോം ശ്യംഖലയിലെ വിവരച്ചോര്‍ച്ചയടക്കം സുരക്ഷാ പാളിച്ച നേരിടാനാണ് നടപടിയെന്ന് അധിക്യതര്‍ പ്രതികരിച്ചു.

Published

on

രാജ്യത്തെ ടെലികോം കമ്പനികള്‍ ഉപയോഗിക്കുന്ന ചൈനീസ് ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്രം. ഓപ്പറേറ്റര്‍മാരോട് ചൈനീസ് നിര്‍മിത ഉപകരണങ്ങളുടെ വിവരങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് ടെലികോം മന്ത്രാലയം കത്തു നല്‍കി. അതേസമയം ടെലികോം ശ്യംഖലയിലെ വിവരച്ചോര്‍ച്ചയടക്കം സുരക്ഷാ പാളിച്ച നേരിടാനാണ് നടപടിയെന്ന് അധിക്യതര്‍ പ്രതികരിച്ചു.

രാജ്യത്ത് പ്രമുഖ 4ജി നെറ്റ്വര്‍ക്കുകളില്‍ ഇപ്പോഴും ചൈനീസ് നെറ്റ്വര്‍ക്ക് ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോ?ഗിക്കുന്നുണ്ട്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ ഇത്തരത്തില്‍ വാവെയ്, സെഡ് ടി ഇ എന്നീ കമ്പനികളില്‍ നിന്ന് വയര്‍ലെസ് ഒപ്ടിക്കല്‍ സേവനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമേ ബിഎസ്എന്‍എലിന്റെ 2 ജി നെറ്റ്വര്‍ക്കും ചൈനീസ് കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തുന്നു.

അതേസമയം നിലവില്‍ സ്ഥാപിച്ച ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കുന്നത് ടെലികോം ഓപറേറ്റര്‍മാര്‍ക്ക് വന്‍ ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇതുകൂടി കണക്കിലെടുത്താണ് നിലവിലുള്ള ഉപകരണങ്ങളുമായി ബന്ധപ്പെട്ട് സേവനം നല്‍കാന്‍ ചൈനീസ് കമ്പനികള്‍ക്ക് അനുമതി നല്‍കിയതെന്ന് അധിക്യതര്‍ അറിയിച്ചു.

2024ല്‍ ചൈനീസ് നിര്‍മിത സിംകാര്‍ഡുകള്‍ സംബന്ധിച്ച് ടെലികോം മന്ത്രാലയം വിവരശേഖരണം നടത്തിയിരുന്നു. 2ജി, 3ജി നെറ്റ് വര്‍ക്കുകള്‍ അവതരിപ്പിക്കുന്ന സമയം രാജ്യത്തെ ഭൂരിഭാഗം സിം കാര്‍ഡുകളും ചൈനയില്‍ നിര്‍മിച്ചവയായിരുന്നെന്നും 4ജി നെറ്റ്വര്‍ക്ക് അവതരിപ്പിച്ച സമയത്ത് ഇത് ഗണ്യമായി കുറക്കാനായതായി മന്ത്രാലയം വിലയിരുത്തിയിരുന്നു. എന്നാല്‍ രാജ്യത്ത് രണ്ടുകോടി ആളുകള്‍ ഇപ്പോഴും 2 ജി സേവനങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

Continue Reading

kerala

മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുമായി ഏറ്റുമാനൂര്‍ പൊലീസ്

മദ്യപിച്ച് വീട്ടിലെത്തി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരോട് രാത്രി എട്ടിന് ശേഷം പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ പറയാറുണ്ടെന്ന് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സല്‍ അബ്ദുല്‍ പറഞ്ഞു.

Published

on

മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുമായി ഏറ്റുമാനൂര്‍ പൊലീസ്. ഇത്തരത്തില്‍ മദ്യപിച്ച് വീട്ടിലെത്തി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരോട് രാത്രി എട്ടിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ പറയാറുണ്ടെന്ന് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സല്‍ അബ്ദുല്‍ പറഞ്ഞു.

കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ കൂടിവരികയാണെന്നും ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 30 വരെ 700 പരാതികളാണ് ലഭിച്ചതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതില്‍ അഞ്ഞുറിനടുത്ത് കുടുംബപ്രശ്‌നങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

രണ്ടുമാസം മുമ്പ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച ഷൈനിയും മക്കളും കഴിഞ്ഞ ദിവസം ആറ്റില്‍ ചാടി മരിച്ച അഭിഭാഷക ജിസ്‌മോള്‍ ജിമ്മിയും മക്കളും ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി തങ്ങളെ വന്നുകണ്ടിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണെന്നും അദ്ദേഹം കുറിച്ചു.

 

Continue Reading

kerala

മീനച്ചിലാറ്റിലെ കൂട്ടാത്മഹത്യ; ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മീനച്ചിലാറ്റില്‍ ചാടി ജീവനൊടിക്കിയ യുവതിയുടെയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

മീനച്ചിലാറ്റില്‍ ചാടി ജീവനൊടിക്കിയ യുവതിയുടെയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഏറ്റുമാനൂര്‍ സ്വദേശി ജിമ്മിയുടെ ഭാര്യ ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ജിസ്‌മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്, നടുവിനു പുറത്ത് മുറിവുമുണ്ട്. അതേസമയം മക്കളുടെ ഉള്ളില്‍ അണുനാശിനിയുടെ അംശവും കണ്ടെത്തിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ്റില്‍ ചാടുന്നതിനു മുന്‍പ് യുവതി കുട്ടികള്‍ക്ക് വിഷം നല്‍കിയിരുന്നതായാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൂന്ന് മൃതദേഹവും പാലയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

സ്‌കൂട്ടറില്‍ കുട്ടികളോടൊപ്പമെത്തിയ യുവതി സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം ആറുമാനൂര്‍ പള്ളിക്കുന്നുകടവില്‍നിന്ന് ആറ്റിലേക്കു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 50 മീറ്ററോളം അകലെ വെള്ളത്തിലൂടെ ഒഴുകി വരുന്നതു കണ്ട നാട്ടുകാരാണ് കുട്ടികളെ കരയിലേക്കെത്തിച്ചത്. മറുകരയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മൂവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending