Connect with us

News

സെനറ്റ് ആർക്ക് ലഭിക്കും? ആകാംക്ഷയോടെ യു.എസ്

ജോർജിയയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനുവേണ്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സജീവമായി രംഗത്തിറങ്ങിയിരുന്നു.

Published

on

അമേരിക്കൻ സെനറ്റിനെ ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുന്ന ജോർജിയിലെ രണ്ട് നിർണായക സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയായി. ഫലം അറിയാൻ യു.എസ് ജനത ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. യു.എസ് കോൺഗ്രസ് ഇതിനകം ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലായിട്ടുണ്ട്. ജോർജിയയിലെ രണ്ട് സീറ്റുകളിൽ കൂടി വിജയിച്ചാൽ സെനറ്റിലും അവർക്ക് മേൽക്കൈ ലഭിക്കും. ജനുവരി 20ന് ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇതോടെ അമേരിക്കൻ ഭരണം പൂർണമായും ഡെമോക്രാറ്റുകളുടെ പിടിയിലൊതുങ്ങും.
ജോർജിയയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനുവേണ്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സജീവമായി രംഗത്തിറങ്ങിയിരുന്നു. യു.എസ് ചരിത്രത്തിലെ തന്നെ സുപ്രധാന വോട്ടെടുപ്പെന്നാണ് അദ്ദേഹം സെനറ്റ് തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം പ്രചാരണ റാലിയിൽ സംസാരിക്കവെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കില്ലെന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കി. വിജയം ഉറപ്പിക്കാൻ അവസാന നിമിഷം വരെയും പോരാടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രന്യ റാവുവിനും സംസ്ഥാന അധ്യക്ഷനുമെതിരായ പരാമർശം; എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെ പുറത്താക്കി ബിജെപി

വിജയപുര എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെയാണ് ബിജെപി ആറ് വർഷത്തേക്ക് പുറത്താക്കിയത്.

Published

on

കർണാടകയിൽ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തുകയും പാർട്ടി സംസ്ഥാന അധ്യക്ഷനെതിരെ ആരോപണമുയർത്തുകയും ചെയ്ത എംഎൽഎയെ പുറത്താക്കി ബിജെപി. വിജയപുര എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെയാണ് ബിജെപി ആറ് വർഷത്തേക്ക് പുറത്താക്കിയത്.

പാർട്ടി വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് നടപടിയെന്ന് ബിജെപി കേന്ദ്ര അച്ചടക്ക സമിതി സെക്രട്ടറി ഓം പഥക് യത്നാലിനുള്ള കത്തിൽ പറഞ്ഞു. സംസ്ഥാന അധ്യക്ഷനുൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ തുടർച്ചയായി പരാമർശങ്ങളുമായി രം​ഗത്തെത്തിയതോടെയാണ് നടപടി.

‘2025 ഫെബ്രുവരി 10ലെ കാരണംകാണിക്കൽ നോട്ടീസിനോടുള്ള നിങ്ങളുടെ പ്രതികരണം കേന്ദ്ര അച്ചടക്ക സമിതി പരിഗണിക്കുകയും മുൻ കാരണംകാണിക്കൽ നോട്ടീസുകൾക്ക് മറുപടിയായി നല്ല പെരുമാറ്റമുണ്ടാവുമെന്ന് ഉറപ്പുനൽകിയിട്ടും വീണ്ടും പാർട്ടി അച്ചടക്കത്തിന്റെ ആവർത്തിച്ചുള്ള ലംഘനങ്ങളുണ്ടാവുന്നത് പാർട്ടി ഗൗരവമായി എടുക്കുകയും ചെയ്യുന്നു. അതനുസരിച്ച് നിങ്ങളെ പാർട്ടിയുടെ പ്രാഥമികാം​ഗത്വത്തിൽനിന്നും ആറ് വർഷത്തേക്ക് പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നു. നിങ്ങൾ വഹിച്ചുപോരുന്ന എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും നീക്കുന്നു’- കത്തിൽ വിശദമാക്കുന്നു.

വിവാദങ്ങളുടെ ഉറ്റതോഴനാണ് ബസന​ഗൗഡ പാട്ടീൽ. അടുത്തിടെയാണ് രന്യ റാവുവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും പാർട്ടിയുടെ സംസ്ഥാന മേധാവി ബി.വൈ വിജയേന്ദ്രക്കെതിരെ അഴിമതി, അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ആരോപിക്കുകയും ചെയ്തത്.

അടുത്തിടെ പാർട്ടി നേതൃത്വത്തിനെതിരെ രം​ഗത്തെത്തിയ യത്നാൽ, തന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്കോ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കോ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചിരുന്നു. ‘ഞാൻ ആരെയും കൊള്ളയടിച്ചിട്ടില്ല, ആരെയും മോശമായി സംസാരിച്ചിട്ടില്ല, ആരുടെയും വീട് തകർത്തിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല’- സഹപ്രവർത്തകരെ പരോക്ഷമായി വിമർശിച്ച് യത്നാൽ പറഞ്ഞു.

2024 ഡിസംബറിൽ വിജയേന്ദ്രയെ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് യത്‌നാലിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 32 ജില്ലാ പ്രസിഡന്റുമാർ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. അതേസമയം, രന്യ റാവുവിനെതിരായ പരാമർശത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ബെം​ഗളൂരുവിലെ ​ഹൈ​ഗ്രൗണ്ട് പൊലീസ് സ്റ്റേഷനിലാണ് യത്നാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

യത്നാൽ ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ച് രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് പരാതി നൽകിയത്. ഇതിൽ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 (സ്ത്രീയെ അപമാനിക്കൽ) പ്രകാരമാണ് മാർച്ച് 19ന് കേസ് രജിസ്റ്റർ ചെയ്തത്.

Continue Reading

Film

നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് ജാമ്യം

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു.

Published

on

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് ഇടപെടാമെന്നും കേസിന്റെ അന്വേഷണഘട്ടത്തില്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നതെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

Continue Reading

Cricket

ഇംഗ്ലണ്ട് ടെസ്റ്റിൽനിന്ന് നായകന്‍ രോഹിത് ശർമ വിട്ടുനിന്നേക്കും

. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം ഫോമിനെ തുടര്‍ന്ന് താരത്തിന് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതേസമയം സീനിയര്‍ താരം വിരാട് കോഹ്‌ലി ഇംഗ്ലണ്ട് പര്യടനത്തിന് ടീമിനൊപ്പമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ രോഹിത്തിന്റെ അബാവത്തില്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. രണ്ടാം ടെസ്റ്റ് മുതല്‍ ടീമിനൊപ്പം ചേര്‍ന്ന രോഹിത് മൂന്ന് മത്സരങ്ങളില്‍ 6.2 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് നേടിയത്.

സിഡ്‌നിയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍നിന്ന് താരം സ്വയം മാറിനിന്നു. പെര്‍ത്തില്‍ നേടിയ സെഞ്ച്വറിയല്ലാതെ വിരാട് കോഹ്‌ലിക്കും വലിയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും ടീം ഇന്ത്യക്ക് ബാധ്യതയാണെന്ന തരത്തില്‍ വലിയ വിമര്‍ശനമുയരുകയും ചെയ്തു.

സിഡ്‌നി ടെസ്റ്റില്‍നിന്ന് രോഹിത് മാറിനിന്നതോടെ താരം ലോങ് ഫോര്‍മാറ്റില്‍നിന്ന് വിരമിക്കാനുള്ള തയാറെടുപ്പിലാണെന്ന് അഭ്യൂഹമുയര്‍ന്നു. എന്നാല്‍ ഇത് നിഷേധിച്ച് രോഹിത് തന്നെ രംഗത്തെത്തി.

തനിക്ക് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ മാറിനിന്നതാണെന്നും വിരമിക്കാന്‍ ഉദ്ദേശ്യമില്ലെന്നും താരം വ്യക്തമാക്കി. കാര്യങ്ങള്‍ മാറുമെന്നും കമന്ററി ബോക്‌സിലിരിക്കുന്നവരും മാധ്യമങ്ങളുമല്ല തന്റെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതെന്നും താരം പറഞ്ഞു.

ആസ്‌ട്രേലിയയില്‍നിന്ന് തിരിച്ചെത്തിയ രോഹിത് ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിലേക്ക് നയിച്ചു. ഫൈനലില്‍ രോഹിത്തിന്റെ ബാറ്റില്‍നിന്ന് പിറന്ന 76 റണ്‍സ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. കോഹ്‌ലിയാകട്ടെ, പാകിസ്താനെതിരെ സെഞ്ച്വറിയും (100*) ആസ്‌ട്രേലിയക്കെതിരെ 84 റണ്‍സുമടിച്ചു.

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യന്‍ സംഘം പോകുന്നത്. ജൂണ്‍ 20നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ലീഡ്‌സിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ എജ്ബാസ്റ്റന്‍, ലോര്‍ഡ്‌സ്, ഓള്‍ഡ് ട്രാഫോര്‍ഡ്, കെന്നിങ്ടണ്‍ ഓവല്‍ എന്നിവിടങ്ങളിലും നടക്കും.

Continue Reading

Trending