Connect with us

News

യുഎസിലെ വിമാന ദുരന്തം; പോടോമാക് നദിയില്‍ നിന്ന് 18 മൃതദേഹങ്ങള്‍ കണ്ടെത്തി

ഹെലിക്കോപ്റ്ററും നദിയിലേക്ക് പതിച്ചെന്നാണ് വിവരം.

Published

on

യുഎസില്‍ 64 യാത്രികരുമായി വന്ന വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയിലേക്ക് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനമാണ് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ നദിയിലേക്ക് തകര്‍ന്നു വീണത്.

വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം നടന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് യാത്രാ വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഹെലിക്കോപ്റ്ററില്‍ മൂന്ന് സൈനികരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലേക്ക് പതിച്ചെന്നാണ് വിവരം.

പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി തിരച്ചില്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. വിവിധ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. െ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

തോറ്റ് തുടങ്ങി ബാബറും സംഘവും; കിവികള്‍ക്ക് 60 റണ്‍സിന്റെ കൂറ്റന്‍ ജയം

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു.

Published

on

ആഴ്ചകൾക്ക് മുമ്പ് പാകിസ്താൻ വേദിയായ ത്രിരാഷ്ട്ര പരമ്പരയ്ക്ക് സമാനതുടക്കമാണ് ഐസിസി ചാംപ്യൻസ് ട്രോഫിക്കും ലഭിച്ചിരിക്കുന്നത്. ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിൽ പാകിസ്താനെ 60 റൺസിന് തോൽപ്പിച്ച് ന്യൂസിലാൻഡ് വിജയം ആഘോഷിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു. പാകിസ്താന്റെ മറുപടി 47.2 ഓവറിൽ 260 റൺസിൽ അവസാനിച്ചു.

ന്യൂസിലാൻഡിനായി ഓപണർമാരായ വിൽ യങ്ങും ഡേവോൺ കോൺവേയും ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ 40 റൺസിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തി പാകിസ്താൻ തിരിച്ചുവന്നു. 10 റൺസോടെ ഡെവോൺ കോൺവേയും ഒരു റൺസുമായി കെയ്ൻ വില്യംസണും പുറത്തായി.

പിന്നാലെ ഡാരൽ മിച്ചൽ 10 റൺസുമായി മടങ്ങിയപ്പോൾ ന്യൂസിലാൻഡ് സ്കോർ മൂന്നിന് 73 എന്ന നിലയിൽ തകർന്നു. എന്നാൽ യങ്ങിനൊപ്പം ടോം ലേഥം എത്തിയതോടെ സ്കോർബോർഡ് മുന്നോട്ട് നീങ്ങി.

113 പന്തിൽ 12 ഫോറും ഒരു സിക്സറും സഹിതം 107 റൺസെടുത്ത വിൽ യങ് ചാംപ്യൻസ് ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേട്ടക്കാരനായി. ഏകദിന ക്രിക്കറ്റിലെ യങ്ങിന്റെ നാലാം സെഞ്ച്വറിയുമാണിത്. ടോം ലേഥവും വിൽ യങ്ങും ചേർന്ന നാലാം വിക്കറ്റിൽ 118 റൺസ് കൂട്ടിച്ചേർത്തു.

പിന്നാലെ ലേഥത്തിന്റെ സെഞ്ച്വറിയും പിറന്നു. 104 പന്തിൽ 10 ഫോറും മൂന്ന് സിക്സറും സഹിതം ലേഥം 118 റൺസെടുത്തു പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റിൽ ​ഗ്ലെൻ ഫിലിപ്സ് – ടോം ലേഥം സഖ്യം 125 റൺസ് കൂട്ടിച്ചേർത്തു. 39 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം 61 റൺസെടുത്താണ് ഫിലിപ്സ് പുറത്തായത്.

മറുപടി പറഞ്ഞ പാകിസ്താൻ ആദ്യ ഓവറുകളിൽ പതിഞ്ഞ താളത്തിലാണ് ബാറ്റ് ചെയ്തത്. ആദ്യ 10 ഓവറിൽ സ്കോർ ചെയ്യാനായത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് മാത്രം. 90 പന്തുകൾ നേരിട്ട ബാബർ അസം ആറ് ഫോറിന്റെയും ഒരു സിക്സറിന്റെയും സഹായത്തോടെ 64 റൺസ് നേടി. ഫഖർ സമാൻ 41 പന്തിൽ 24 റൺസിനും വേ​ഗത കുറവായിരുന്നു.

28 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം 42 റൺസെടുത്ത സൽമാൻ അലി ആ​ഗയുടെയും 49 പന്തിൽ 10 ഫോറിന്റെയും ഒരു സിക്സറിന്റെയും സഹായത്തോടെ 69 റൺസെടുത്ത ഖുഷ്ദിൽ ഷായുടെയും പ്രകടനം പാകിസ്താനെ വിജയത്തിലേക്ക് നയിക്കാൻ പോരുന്നതല്ലായിരുന്നു. ന്യൂസിലാൻഡിനായി വിൽ ഒ റൂക്കും മിച്ചൽ സാന്റനറും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

Continue Reading

FOREIGN

ഒ.ഐ.സി.സി നേതാവ് ഷിബു ജോയ് ദമ്മാമിൽ നിര്യാതനായി

കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്.

Published

on

ഒ.ഐ.സി.സി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ് (46) ദമാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്. 20 വര്‍ഷത്തോളം പ്രവാസിയായ കരീംതോട്ടുവ ഷിബു ജോയ് ദമ്മാം വെസ്‌കോസ കമ്പനി ജീവനക്കാരനാണ്.

ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ച് ഷിബു ജോയിക്ക് അസ്വസ്ഥതയനുഭവപ്പെടുകയും ദമാം തദാവി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് ഒ ഐ സി നേതാക്കള്‍ ആശുപത്രിയിലെത്തി.

ദമാമിലെ ഒ ഐ സി സി യുടെ രൂപീകരണ കാലം മുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ഷിബു ജോയ് സൈബര്‍ ഇടങ്ങളിലും നിറസാന്നിധ്യമായിരുന്നു. സോണിയാണ് ഭാര്യ, രണ്ട് മക്കളുണ്ട്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്.

ഷിബു ജോയുടെ നിര്യാണത്തില്‍ ദമാം കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റി അനുശോചനവും രേഖപ്പെടുത്തി. മികച്ച ഒരു സംഘടനാ പ്രവര്‍ത്തകനേയും ജനാധിപത്യ മൂല്ല്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നഷ്ടമാണ്‍ ഷിബു ജോയിയുടെ നിര്യാണം മൂലം ഉണ്ടായിരിക്കുന്നതെന്ന് കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റിഅനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Continue Reading

india

പ്രധാനമന്ത്രിയുടെ ബിരുദം; വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് നിരീക്ഷണം.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി. ബിരുദദാനം സ്വകാര്യമല്ലെന്നും വിവരാവകാശത്തിന്റെ പരിധിയിൽ വരുന്ന പൊതുകാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് നിരീക്ഷണം.

Continue Reading

Trending