GULF
ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ രക്ഷിച്ചു
എല്ലാവരേയും ഫിഷിംഗ് ബോട്ടും ഒമാന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്

ദുബായില്‍ നിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരു ഒമാനിലെ ദുഖത്തിന് സമീപമൂള്ള ലക്ക്ബിയില്‍ വെച്ച് കത്തിനശിച്ചു. ആളപായമുണ്ടായിട്ടില്ല. ഗുജറാത്ത്, യു.പി സ്വദേശികളായ പതിമൂന്ന് ജീവനക്കാര്‍ ഉരുവിലുണ്ടായിരുന്നു. എല്ലാവരേയും ഫിഷിംഗ് ബോട്ടും ഒമാന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
ഇവരിപ്പോള്‍ ലക്ക്ബി പൊലിസ് സ്‌റ്റേഷനിലാണ്. ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ആവശ്യമായ രേഖകള്‍ ശരിയായി വരികയാണെന്ന് കോണ്‍സുലാര്‍ ഏജന്റ് ഡോ: കെ.സനാതനന്‍ അറിയിച്ചു. ഉരുവിന്റെ ഉടമ ബന്ധപ്പെട്ടതായും ദുഖം, മസ്‌കത്ത്, അഹമ്മദാബാദ് ടിക്കറ്റ് റെഡിയായതായും അദ്ദേഹം പറഞ്ഞു.
വാഹനങ്ങൾ, മരം, ഭക്ഷ്യ വസ്തുക്കൾ, മറ്റു അവശ്യ വസ്തുക്കൾ ഉൾപ്പെടെ 650 ടൺ ഭാരമാണ് ഉരുവിൽ ഉണ്ടായിരുന്നത്. സെപ്റ്റംബർ 14ന് വൈകീട്ട് മൂന്ന് മണിക്ക് ലക്ബിക്ക് സമീപം ഉൾക്കടലിലാണ് തീപിടിച്ചത്. ഈ ഭാഗങ്ങളിൽ ഉരു അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. ഒറ്റ എൻജിൻ ഉരു ഗബോനീസ് റിപ്പബ്ലികിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
GULF
അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്
പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി അഭിമാനം പ്രകടിപ്പിച്ചു

GULF
ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.
GULF
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത് ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’; ബോധവല്‍ക്കരണവുമായി ഷാര്‍ജ പൊലീസ്

-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
india3 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala3 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും
-
kerala3 days ago
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച