Connect with us

Sports

യുവന്തസില്‍ സി.ആര്‍ 7 ഇല്ല, ടിക്കറ്റ് കാശ് തിരികെ ചോദിച്ച് ആരാധകന്‍

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ മല്‍സരത്തിലെ വിജയത്തിന് ശേഷം പോര്‍ച്ചുഗീസി സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോക്ക് വിശ്രമം അനുവദിച്ചതോടെ പണം തിരികെ ചോദിച്ച് ആരാധകന്‍. സിരിയസ് എ യില്‍ യുവന്തസ്-ജിനോവ മല്‍സരം കാണാന്‍ എത്തിയ ആരാധകനാണ് മൈതാനത്ത് പ്രിയ താരം സിആര്‍ 7 ഇല്ലെന്ന് അറിഞ്ഞതോടെ ടിക്കറ്റ് പണം തിരികെ ചോദിച്ചത്.

യുവന്തസ്-ജിനോവ മല്‍സരത്തിന്റെ ടിക്കറ്റ് എല്ലാം വിറ്റഴിഞ്ഞപ്പോഴാണ് കൃസ്റ്റിയാനോ റൊണാള്‍ഡോ മല്‍സരത്തിലുണ്ടാവില്ലെന്ന്, യുവെ കോച്ച്് മാസിമിലാനോ അല്‍ഗ്രേനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വലിയ മല്‍സരത്തിന് ശേഷം സൂപ്പര്‍ താരത്തിന് താന്‍ വിശ്രമം അനുവദിച്ചിരിക്കയാണെന്നായിരുന്നു കോച്ചിന്റെ വാക്കുകള്‍. ഉടനെ നിരവധി റോണോ ആരാധകര്‍ ടിക്കറ്റ് കാശ് തിരികെ ചോദിച്ച്് യുവന്തസിനെതിരെ രംഗത്തെത്തുകയായിരുന്നു. ജിനോവയുടെ ആരാധകരും പണം തിരികെ വാങ്ങാന്‍ വന്നതോടെ സംഘാടകര്‍ സമ്മര്‍ദ്ദത്തിലായി. കൃസ്റ്റിയനോ കളിക്കുന്നത് കാണാനാണ് വലിയ വിലക്ക് ടിക്കറ്റ് വാങ്ങിയതെന്നും അദ്ദേഹമില്ലെങ്കില്‍ പണം തിരികെ തരണമെന്നുമായിരുന്നു പലരുടെയും വാദം

അതേസമയം കൃസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെ കളത്തിലിറങ്ങിയ യുവന്തസ് താരത്തിന്റെ വില ഒരിക്കല്‍ കൂടി അറിഞ്ഞു. ജിനോവയെ നേരിട്ട ചാമ്പ്യന്മാര്‍ രണ്ട് ഗോളിന് തോറ്റു മടങ്ങുകയാണുണ്ടാത്. സ്റ്റെഫാനോ സ്റ്റുവാറോ, ഗോറാന്‍ ബാന്‍ഡേവ് എന്നിവരാണ് ജിനോവക്കായി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്. സീസണില്‍ യുവന്തസിന്റെ ആദ്യ പരാജയമാണിത്. എന്നിട്ടും രണ്ടാം സ്ഥാനക്കാരേക്കാള്‍ 18 പോയന്റിന്റെ വ്യക്തമായ ലീഡിലാണ് നിലവിലെ ചാമ്പ്യന്മാര്‍.

കഴിഞ്ഞ ദിവസം റൊണാള്‍ഡോയുടെ ഹാട്രിക്കിലാണ് യുവന്തസ് അത്‌ലറ്റികോ മാഡ്രിഡിനെ കീഴ്‌പ്പെടുത്തി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടിയത്. ആദ്യ പാദത്തില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗലുകാരന്റെ കരുത്തില്‍ ടീമിന്റെ തിരിച്ചുവരവ്.

Cricket

വാംഖഡെ ടെസ്റ്റ്: സ്പിന്‍ കെണിയില്‍ വീണ് കിവീസ്,, 235 റണ്‍സിന് ഓള്‍ ഔട്ട്, ജഡേജക്ക് അഞ്ച് വിക്കറ്റ്‌

ന്യൂസിലന്‍ഡ് നിരയില്‍ ഡാരിയല്‍ മിച്ചല്‍ ആണ് ടോപസ്‌കോറര്‍.

Published

on

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 235 റണ്‍സിന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഒന്നാം ഇന്നിങ്‌സില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡ് നിരയില്‍ ഡാരിയല്‍ മിച്ചല്‍ ആണ് ടോപസ്‌കോറര്‍. 82 റണ്‍സ് എടുത്ത താരത്തെ വാഷിങ് ടണ്‍ സുന്ദര്‍ പുറത്താക്കി.

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ വരുതിയില്‍ വീണതോടെ ന്യൂസിലന്‍ഡിന് കഴിഞ്ഞ മത്സരങ്ങളിലെ മുന്‍തൂക്കം കണ്ടെത്താനായില്ല. മിച്ചലിന് പുറമെ വില്‍ യങ് (71) മാത്രമാണ് ഭേദപ്പട്ട പ്രകടനം പുറത്തെടുത്ത്. വാഷിങ്ടണ്‍ സുന്ദര്‍ നാലും ആകാശ് ദീപ് ഒരുവിക്കറ്റും നേടി. ടോസ് നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഡെവോണ്‍ കോണ്‍വെ (നാല്), ടോം ലാഥം (28), രചിന്‍ രവീന്ദ്ര (അഞ്ച്), ടോം ബ്ലണ്ടല്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (17) ഇഷ് സോധി (ഏഴ്) മാറ്റ് ഹെന്റി (പൂജ്യം) അജാസ് പട്ടേല്‍ (ഏഴ്) റണ്‍സുമായി പുറത്തായി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യന്‍ നിരയില്‍ പ്രതീക്ഷിച്ചിരുന്നതുപോലെ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. മുഹമ്മദ് സിറാജാണ് പകരക്കാരന്‍. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ ‘കറക്കി വീഴ്ത്തിയ’ മിച്ചല്‍ സാന്റ്‌നര്‍ ഈ മത്സരത്തില്‍ കളിക്കുന്നില്ല. പരുക്കിന്റെ പിടിയിലായ സാന്റനറിനു പകരം ഇഷ് സോധി കളിക്കും. ടിം സൗത്തിക്ക് വിശ്രമം അനുവദിച്ച് മാറ്റ് ഹെന്റിക്കും ന്യൂസീലന്‍ഡ് അവസരം നല്‍കി.

Continue Reading

Football

കരബാവോ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി പുറത്ത്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വന്‍ ജയം, ചെല്‍സിയെ തകര്‍ത്ത് ന്യൂകാസില്‍

ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോട്ടന്‍ഹാമിനേയും ആഴ്സണല്‍ ക്രിസ്റ്റല്‍ പാലസിനേയും നേരിടും. ബ്രെന്റ് ഫോര്‍ഡാണ് ന്യൂകാസിലിന്റെ എതിരാളികള്‍. ലിവര്‍പൂള്‍ സതാംപ്ടണെ നേരിടും.

Published

on

കരബാവോ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ടോട്ടന്‍ഹാം ക്വാര്‍ട്ടറിലേക്ക്. അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍പ്പന്‍ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്. എന്നാല്‍ ചെല്‍സിയെ തകര്‍ത്തായിരുന്നു ന്യൂകാസിലിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം ക്വാര്‍ട്ടറില്‍ എത്തിയത്. ടോട്ടന്‍ഹാമിനു വേണ്ടി തിമോ വെര്‍ണറും മതാര്‍ സാറും ഗോള്‍ നേടി. എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സിയെ ന്യൂകാസില്‍ തരിപ്പണമാക്കുകയായിരുന്നു. അലക്സാണ്ടര്‍ ഇസാഖും അക്സല്‍ ഡിസാസിയുമാണ് ന്യൂകാസിലിനായി ഗോള്‍ സ്വന്തമാക്കിയത്.

അതേസമയം യുണൈറ്റഡില്‍ കസമിറോയും ബ്രൂണോ ഫെര്‍ണാണ്ടസും ഇരട്ട ഗോള്‍ നേടി. ഗേര്‍ണാച്ചോയുടെ വകയായിരുന്നു ബാക്കി ഗോള്‍.

ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോട്ടന്‍ഹാമിനേയും ആഴ്സണല്‍ ക്രിസ്റ്റല്‍ പാലസിനേയും നേരിടും. ബ്രെന്റ് ഫോര്‍ഡാണ് ന്യൂകാസിലിന്റെ എതിരാളികള്‍. ലിവര്‍പൂള്‍ സതാംപ്ടണെ നേരിടും.

 

Continue Reading

Football

വംശീയതക്കെതിരായ തന്റെ പോരാട്ടങ്ങളാണ് പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ കാരണം: വിനീഷ്യസ് ജൂനിയര്‍

സംവിധാനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന താരങ്ങളെ ഫുട്‌ബോള്‍ ലോകം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് റയല്‍ മാനേജ്‌മെന്റും പ്രതികരിച്ചു.

Published

on

ബാലന്‍ ദോര്‍ പുരസ്‌കാരത്തിനുള്ള ഹോട്ട് ഫേവറേറ്റുകളില്‍ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിലും ലാലിഗയിലുമായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ വിനീഷ്യസ് ജൂനിയറിന് സാധ്യത കൂട്ടുന്നതായിരുന്നു.

എന്നാല്‍ ബാലന്‍ദോര്‍ പുരസ്‌കാരദാന ചടങ്ങിന് തൊട്ട് മുമ്പ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ റയല്‍ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.

വിനീഷ്യസ് ജൂനിയറിനെയും പിന്തള്ളി സ്പാനിഷ് മിഡ്ഫീല്‍ഡറായ റോഡ്രി ബാലണ്‍ ദോറിന് അര്‍ഹത നേടി. അതേസമയം വിനീഷ്യസ് ജൂനിയറും റയല്‍ മാഡ്രിഡും ചടങ്ങ് ബഹിഷ്‌കരിച്ചു.

വംശീയതക്കെതിരായ തന്റെ പോരാട്ടങ്ങളാണ് പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ കാരണമെന്നാണ് വിനീഷ്യസ് പ്രതികരിച്ചത്.

റോഡ്രി പുരസ്‌കാരം നേടിയതിന് പിന്നാലെ വിനീഷ്യസ് ജൂനിയര്‍ എക്‌സില്‍ പ്രതികരിച്ചത് ഞാനെന്റെ പോരാട്ടം പതിന്മടങ്ങ് ഊര്‍ജത്തില്‍ തുടരുമെന്നാണ്. സംവിധാനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന താരങ്ങളെ ഫുട്‌ബോള്‍ ലോകം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് റയല്‍ മാനേജ്‌മെന്റും പ്രതികരിച്ചു.

 

 

 

Continue Reading

Trending