Connect with us

india

ഉത്തര്‍പ്രദേശില്‍ വാരാന്ത്യ ലോക്ഡൗണ്‍; സംസ്ഥാനത്തൊട്ടാകെ രാത്രികാല കര്‍ഫ്യു

കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള നഗരങ്ങളില്‍ മാത്രം ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ സംസ്ഥനത്തൊട്ടാകെ നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്

Published

on

ലഖ്‌നൗ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ നീളുന്ന വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള നഗരങ്ങളില്‍ മാത്രം ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ സംസ്ഥനത്തൊട്ടാകെ നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ലോക്ഡൗണിന്റെ സമയത്ത് എല്ലാ വാരാന്ത്യ മാര്‍ക്കറ്റുകളും ഷോപ്പിങ് കോംപ്ലക്‌സുകളും അടച്ചിടുകയും ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ അണുനശീകരണം നടത്തുകയും ചെയ്യും. എന്നാല്‍ അവശ്യ സേവനങ്ങള്‍ക്ക് ഈ സമയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ല.

നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മുഖാവരണങ്ങള്‍ ധരിക്കുന്നത് ഉറപ്പാക്കാന്‍ യുപി ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 1000 രൂപ പിഴയും രണ്ടാം തവണ 10,000 രൂപയും പിഴയും ശിക്ഷ നല്‍കുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നേരത്തെ, ഉത്തര്‍പ്രദേശിലെ അഞ്ചു നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മൻമോഹൻ സിങ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രി- ഡോ.ശശി തരൂർ

കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച ‘മൻമോഹൻ സിംഗിന്റെ ഗാന്ധി മനസ്’ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

മൻമോഹൻ സിങ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രിയെന്ന് ഡോ.ശശി തരൂർ എം.പി. കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച ‘മൻമോഹൻ സിംഗിന്റെ ഗാന്ധി മനസ്’ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കുറച്ചു കൊണ്ടുവരാനും അദ്ദേഹത്തിൻറെ ഭരണകാലത്ത് സാധിച്ചു. അദ്ദേഹത്തിൻറെ ഗാന്ധി മനസാണ് പാവപ്പെട്ട ഗ്രാമീണ ജനതയുടെ സാമൂഹ്യ ഉന്നതിക്കുവേണ്ടി നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരളത്തോട് ഏറ്റവും കൂടുതൽ അനുഭാവം പ്രകടിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിങ് എന്ന് എം.എം ഹസൻ അനുസ്മരിച്ചു. ടി.കെ.എ നായർ, കെ.എം. ചന്ദ്രശേഖർ, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, ടി. ശരത്ചന്ദ്ര പ്രസാദ്, സ്വാമി അശ്വതി തിരുനാൾ, വഞ്ചിയൂർ രാധാകൃഷ്ണൻ, മാധവ ദാസ്, വി.കെ. മോഹൻ, ബി. ജയചന്ദ്രൻ, ടി.ആർ സദാശിവൻ നായർ എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടന്നു.

Continue Reading

india

മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന ആവശ്യം ശക്തം; തെലങ്കാന നിയമസഭയില്‍ പ്രമേയം

പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായും തിവാരി പറഞ്ഞു കഴിഞ്ഞ നിവസമാണ് മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയത് പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിആര്‍എസും അനുകൂലിച്ചിരുന്നു.

Published

on

ഹൈദരാബാദ്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍ ഭാരത രത്‌ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭാസാക്കിയതിന് ചിന്നാലെയാണ് ശക്തമായ ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത് തെലങ്കാന സര്‍ക്കാന്‍ പ്രമേയത്തെ പിന്തുണക്കുന്നതായി രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവി പ്രമോദ് തിവാരി പ്രതികരിച്ചു.

പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായും തിവാരി പറഞ്ഞു കഴിഞ്ഞ നിവസമാണ് മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയത് പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിആര്‍എസും അനുകൂലിച്ചിരുന്നു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി 2013ല്‍ സിംഗിന് അവാര്‍ഡ് നല്‍കാനുള്ള മുന്‍ രാഷ്ട്രിട്രപതി പ്രണബ് മുഖര്‍ജിയുടെ ശുപാര്‍ശയോട് പ്രതികരിച്ചില്ല എന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്കിടയിലാണ് തെലങ്കാന നിയമത്തില്‍ പ്രമേയം വന്നത് തെലങ്കാന നിയമസഭയിലെ പ്രമേയത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നു. പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്‍മോഹന്‍ നമ്മുടെ രാജ്യത്തിന്റെ മഹത്തായ നേതാവായിരുന്നുവെന്നും അദ്ദേഹത്തിന് ഭാരത് നല്‍കണമെന്നും പ്രമേയത്തെ പിന്തുണച്ച് രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവി പ്രമോദ് തിവാരി പറഞ്ഞു.

 

Continue Reading

india

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ആദിവാസി സ്ത്രീകളെ കെട്ടിയിട്ട് ആക്രമിച്ച സംഭവം; നാലു പേര്‍ അറസ്റ്റില്‍

ഒഡീഷ ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്, 1967, സെക്ഷൻ 4, സെക്ഷൻ 299 (ഒരു മതത്തെ ബോധപൂർവം അവഹേളിക്കുന്നത് ), സെക്ഷൻ 3(5) , സെക്ഷൻ 351 (2) ( ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Published

on

മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ രണ്ട് ആദിവാസി സ്ത്രീകളെ ഒരു സംഘം ആളുകൾ തൂണിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഒഡീഷയിലെ ബാലസോർ ജില്ലയിലെ റെമുന പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.  രണ്ട് ആദിവാസി സ്ത്രീകൾ ഒരു ഹിന്ദു യുവാവിനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം അവരെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.

നാൽപ്പത് വയസുള്ള രണ്ട് ആദിവാസി സ്ത്രീകളെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും അവരുടെ മുഖത്ത് കേക്ക് തേക്കുകയും ചെയ്യുന്ന വീഡിയോ വൈറൽ ആയതോടെയാണ് സംഭവം പുറത്തറിയുന്നത്. പിതാംബർ ബിസ്വാൾ, പ്രശാന്ത കുമാർ നായക്, ജയന്ത കുമാർ നായക്, ബാദൽ കുമാർ പാണ്ഡ എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീകളെ ഒരു കൂട്ടം ആളുകൾ മരത്തിൽ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്ന് രണ്ട് സ്ത്രീകൾക്കെതിരെയും ഒന്ന് ആളുകൾക്ക് എതിരെയുമാണ്. ചൊവ്വാഴ്ച അറസ്റ്റിലായവരിൽ സ്ത്രീകൾക്കെതിരെ ഫയൽ ചെയ്ത കൗണ്ടർ കേസിലെ പരാതിക്കാരനായ ബാദൽ കുമാർ പാണ്ഡയും ഉൾപ്പെടുന്നു.

ഒഡീഷ ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്, 1967, സെക്ഷൻ 4, സെക്ഷൻ 299 (ഒരു മതത്തെ ബോധപൂർവം അവഹേളിക്കുന്നത് ), സെക്ഷൻ 3(5) , സെക്ഷൻ 351 (2) ( ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാലസോറിലെ നീലഗിരി പ്രദേശത്തെ ബാദൽ കുമാർ പാണ്ഡയുടെ പരാതിയെ അടിസ്ഥാനമാക്കിയാണ് കേസ്.  രണ്ടാമത്തെ കേസ് 1989ലെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ബി.എൻ.എസ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ്.

Continue Reading

Trending