Connect with us

india

യു.പി: വിധിപറയുക ദുരിതവും വര്‍ഗീയതയും

കേന്ദ്രഭരണകക്ഷി ഭരിക്കുന്ന, സന്യാസി മുഖ്യമന്ത്രിയായ,രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി ആരു ഭരിക്കും? എല്ലാവരും ചോദിക്കുന്നതാണിത്.

Published

on

കേന്ദ്രഭരണകക്ഷി ഭരിക്കുന്ന, സന്യാസി മുഖ്യമന്ത്രിയായ,രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി ആരു ഭരിക്കും? എല്ലാവരും ചോദിക്കുന്നതാണിത്. ഈ ചോദ്യത്തെ മറ്റൊരു രൂപത്തിലാക്കിയാലോ, ജനങ്ങളുടെ ജീവല്‍പ്രയാസങ്ങളോ , മതവികാരമോ ഏതാണ് പ്രധാനം ? ഈ ചോദ്യത്തിന് ഉത്തരം തേടി യു.പിയിലെ സാധാരണക്കാരോട് സംവദിച്ചപ്പോള്‍ കിട്ടിയതിന്റെ സാരാംശം ഇതാണ്: രണ്ടും യു.പിക്കാര്‍ക്ക് പ്രധാനം തന്നെ.

പക്ഷേ നൂറ്റാണ്ടുകളായുള്ള മനുഷ്യരുടെ വിശ്വാസത്തിന് മേല്‍ ബാക്കി അല്‍പം മാറിനില്‍ക്കും. 19.6 ശതമാനം മുസ്‌ലിംകളുള്ള സംസ്ഥാനത്ത് അവരില്‍ മഹാഭൂരിപക്ഷവും ബി.ജെ.പിയുടെ അക്രമോത്സുക വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുമ്പോള്‍ ബാക്കി മഹാഭൂരിപക്ഷം ആളുകളും ആശയക്കുഴപ്പത്തിലാണ്. കോവിഡും നോട്ടു നിരോധനവും തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരെയും അര്‍ധ പട്ടിണിക്കാരെയും വലിയ പ്രയാസത്തിലേക്കാണ് തള്ളിവിട്ടത്. സര്‍ക്കാരിനെ കൊണ്ട് ഗുണം ലഭിക്കുന്ന ശരാശരിക്ക് മുകളിലുള്ള സ്ഥിരവരുമാനക്കാര്‍ ബി.ജെ.പിയെ പിന്തുണക്കുന്നു. ഇതിനിടയിലാണ് മതവിശ്വാസം നിര്‍ണായകമാകുന്നത്. ഹിന്ദുക്കളുടെ ഏകീകരണത്തെക്കുറിച്ചും നൂറ്റാണ്ടുകള്‍ അടിച്ചമര്‍ത്തപ്പെട്ടതിനെക്കുറിച്ചുമൊക്കെ വലിയ തോതില്‍ ആത്മബോധം ഉണര്‍ത്തി വിടാന്‍ ബി.ജെ.പിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. പ്രയാസങ്ങളില്ലെന്ന് പറയുന്നില്ല.

പക്ഷേ ഹിന്ദു ഇല്ലാതായാല്‍ എന്തു ചെയ്യും ? ഷാജഹാന്‍ പൂര്‍ സ്വദേശിയും കച്ചവടക്കാരനുമായ വികാസ് സക്‌സേന പറഞ്ഞു. നോട്ടുനിരോനം ബാധിച്ചത് സമ്പന്നരെയാണെന്നും ആദിത്യനാഥ് സര്‍ക്കാര്‍ വന്നതിന് ശേഷം ഗുണ്ടാ ആക്രമണങ്ങള്‍ കുറഞ്ഞെന്നും വികാസ് പറഞ്ഞു. ഇതു തന്നെ മുസ്‌ലിംകളിലെ ചിലര്‍ പോലും പറയുന്നു. 420 ഗുണ്ടകളെ യോഗി സര്‍ക്കാര്‍ അകത്തിട്ടു. എല്ലാവരും പഴയ സമാജ് വാദി ഭരണകാലത്തെ ഗുണ്ടകളാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് ആരെയും ഭയപ്പെടാതെ ശോഭ യാത്ര നടത്താം – ലഖിംപൂര്‍ സ്വദേശി പുനീത് അഗര്‍വാള്‍ പറയുന്നു. ലഖിംപൂരില്‍ എട്ടു പേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേന്ദ്രമന്ത്രിയുടെ പുത്രനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതോ എന്ന ചോദ്യത്തിന് പക്ഷേ ബി.ജെ.പി അനുകൂലികള്‍ക്ക് മറുപടിയില്ല. ഈ മേഖലയില്‍ വലിയ പിന്തുണ എസ്.പിക്കാണ് കിട്ടുക. അയോധ്യയില്‍ 2012 ല്‍ എസ്.പി നേടിയ വിജയം ഇത്തവണ ആവര്‍ത്തിക്കുമെന്ന് മുസ്‌ലിം ലീഗ് യുപി. അധ്യക്ഷന്‍ ഡോ. മതീന്‍ ഖാന്‍ പറഞ്ഞു. യോഗി സര്‍ക്കാര്‍ തുടര്‍ന്ന് ഭരിച്ചാല്‍ പ്രതിപക്ഷത്ത് അവരുണ്ടായിരിക്കുന്നതിനേക്കാള്‍ നല്ലതാണെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത്തവണ ബി.ജെ.പി തോറ്റാല്‍ ഹിന്ദു ഐക്യം ഇല്ലാതാകുമെന്നും സമാജ് വാദിയുടെ ജാതിരാഷ്ട്രീയത്തില്‍ വീഴരുതെന്നും അയോധ്യയില്‍ ദര്‍ശനത്തിനെത്തിയ ബസ്തി സ്വദേശിയായ 58 കാരന്‍ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ ജോലി പോയിട്ട് സ്വകാര്യമേഖലയില്‍ പോലും തൊഴില്‍ ലഭിക്കാത്തതാണ് മുഖ്യ പ്രശ്‌നമെന്നാണ് അയോധ്യയിലെ ആദ്യവോട്ടറായ 20 കാരന്‍ മുഹമ്മദ് വസീം ഖാന്‍ പറഞ്ഞത്.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളേക്കാള്‍ രാമക്ഷേത്രത്തെക്കുറിച്ചും താലിബാനെക്കുറിച്ചും കേരളത്തെക്കുറിച്ചുമൊക്കെ യോഗി ആദിത്യനാഥ് ആവര്‍ത്തിക്കുന്നതിന് കാരണവും ബാരബംഗിയില്‍ പള്ളി പൊളിച്ചതും മറ്റൊന്നല്ല. ലോല വികാരങ്ങളാണ് എല്ലാറ്റിനേക്കാള്‍ മുന്നിലെന്ന കൃത്യമായ ധാരണയില്‍ തന്നെ.

2017 ലെ 312 സീറ്റ് എന്തു വന്നാലും കിട്ടില്ലെന്ന് തന്നെയാണ് ബി.ജെ.പി നേതാക്കളടക്കം അകത്തും പുറത്തും പറയുന്നത് 200നും 250 നും ഇടയിലാണ് ബി.ജെ.പിയും എസ്.പി യും പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ 7 ല്‍ നിന്ന് നില മെച്ചപ്പെടുത്തിയേക്കും. പത്ത് കക്ഷികളടങ്ങുന്ന മുന്നണിയില്‍ മുസ്‌ലിം ലീഗ് ആഗ്രയിയില്‍ മത്സരിക്കുന്നുണ്ട്. ബി.എസ്.പി കിതയ്ക്കുമ്പോള്‍ ആംആദ്മി, ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കുഴല്‍കിണറില്‍ വീണ മൂന്ന് വയസുകാരിയെ പത്ത് ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്തി

ഡിസംബര്‍ 23നാണ് ചേതന എന്ന മുന്ന് വയസുകാരി 700 അടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ വീണത്.

Published

on

രാജസ്ഥാനില്‍ കുഴല്‍കിണറില്‍ വീണ മൂന്ന് വയസുകാരിയെ പത്ത് ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. രാജസ്ഥാന്‍ കോട്ട്പുത്‌ലിയില്‍ ഡിസംബര്‍ 23നാണ് ചേതന എന്ന മുന്ന് വയസുകാരി 700 അടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ വീണത്. കളിച്ചുകൊണ്ടിരിക്കെ കുട്ടി കിണറില്‍ വീഴുകയായിരുന്നു. കുട്ടിയെ കാണാതെ അന്വേഷിച്ചെത്തിയ വീട്ടുകാര്‍ കിണറ്റില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുകയായിരുന്നു.

സ്ഥലത്തെത്തിയ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, മെഡിക്കല്‍ സംഘങ്ങള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കുട്ടിയെ കയറില്‍ കുരുക്കി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് സമാന്തരമായി കുഴിച്ച് രക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കിണറിലേക്ക് ഓക്‌സിജനും ഭക്ഷണവും വെള്ളവും എത്തിച്ചു.

ആദ്യം നിര്‍മിച്ച കുഴിയുടെ ദിശ മാറിപ്പോയിരുന്നു. ഒടുവില്‍ മറ്റൊരു കുഴി കുഴിക്കുകയായിരുന്നു. അവസാന മണിക്കൂറുകളില്‍ കിണറ്റിലേക്ക് ഓക്‌സിജനോ ഭക്ഷണമോ വെള്ളമോ എത്തിക്കാനായില്ല. എന്നാല്‍ കുട്ടിയെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞു. കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യത്തിന് പ്രശ്‌നമില്ലെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

Continue Reading

india

ആറ് വര്‍ഷക്കാലമായി യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

ഇയാളുടെ മുറിയില്‍ നിന്ന് 200 ല്‍ അധികം ബാഗുകളും 30 പവന്‍ സ്വര്‍ണവും 30 ഫോണ്‍, 9 ലാപ്‌ടോപ്പ് എന്നിവയും കണ്ടെടുത്തു

Published

on

തമിഴ്‌നാട്ടില്‍ ആറ് വര്‍ഷക്കാലമായി യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍. റെയില്‍വേ മെക്കാനിക്കായ സെന്തില്‍ കുമാറാണ് പിടിയിലായത്. ഇയാളുടെ മുറിയില്‍ നിന്ന് 200 ല്‍ അധികം ബാഗുകളും 30 പവന്‍ സ്വര്‍ണവും 30 ഫോണ്‍, 9 ലാപ്‌ടോപ്പ് എന്നിവയും കണ്ടെടുത്തു. മധുരയിലും തൊട്ടടുത്തുള്ള സ്‌റ്റേഷനുകളും കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.

കഴിഞ്ഞയാഴ്ച മധുര റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒരു സ്ത്രീയുടെ 15 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. യുവതിയുടെ മൊഴിപ്രകാരം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സെന്തില്‍ കുമാര്‍ സംശയ നിഴലിലായി. തുടര്‍ന്ന് ഇയാളുടെ മുറി പരിശോധിച്ചപ്പോഴാണ് മോഷണ വസ്തുക്കള്‍ കണ്ടെത്തിയത്.

Continue Reading

india

മദ്യലഹരിയില്‍ വൈദ്യുത ലൈനിനുമുകളില്‍ കിടന്ന് യുവാവിന്റെ സാഹസം

ആന്ധ്രയിലെ പാലകൊണ്ടയിലെ സിങ്കിപുരത്ത് യെജ്ജാല വെങ്കണ്ണ എന്നയാളാണ് പോസ്റ്റിന് മുകളില്‍ കിടന്ന് ഉറങ്ങാന്‍ ശ്രമിച്ചത്

Published

on

മദ്യലഹരിയില്‍ വൈദ്യുത ലൈനിനുമുകളില്‍ കിടന്ന് യുവാവിന്റെ സാഹസം. ആന്ധ്രയിലെ പാലകൊണ്ടയിലെ സിങ്കിപുരത്ത് യെജ്ജാല വെങ്കണ്ണ എന്നയാളാണ് പോസ്റ്റിന് മുകളില്‍ കിടന്ന് ഉറങ്ങാന്‍ ശ്രമിച്ചത്.

മദ്യപിക്കാന്‍ അമ്മ പണം നല്‍കാത്തതിന് ആയിരുന്നു യുവാവിന്റെ സാഹസ പ്രകടനം. നാട്ടുകാര്‍ യഥാസമയം ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തുടര്‍ന്ന് യുവാവിനെ അനുനയിപ്പിച്ച് പോസ്റ്റിന് മുകളില്‍ നിന്ന് താഴെ ഇറക്കുകയായിരുന്നു.

വൈദ്യുതി വിച്ഛേദിച്ച ശേഷം നാട്ടുാര്‍ യുവാവിനോട് ഇറങ്ങാന്‍ അപേക്ഷിച്ചു. എന്നാല്‍ യുവാവ് കമ്പികളില്‍ കിടന്നതോടെ നാട്ടുകാര്‍ ആശങ്കയിലായി. വിവരമറിഞ്ഞ് പൊലീസ് ഗ്രാമത്തിലെത്തി യുവാവിനെതിരെ കേസെടുത്തു.

Continue Reading

Trending