Connect with us

Article

വരുതിയിലൊതുങ്ങാത്ത കാലാവസ്ഥാ വ്യതിയാനം

വന്‍തോതിലുള്ള മരം നടീല്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ആവശ്യമായ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ 37 ശതമാനം വരെ പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള മറ്റ് പരിഹാരങ്ങള്‍ക്കൊപ്പം വനങ്ങളുടെ സംരക്ഷണത്തിന് കഴിയുമെന്നതാണ് വിദഗ്ധര്‍ പറയുന്നത്.

Published

on

ശംസുദ്ദീന്‍ വാത്യേടത്ത്

ജീവന്റെ നിലനില്‍പ്പിനുപോലും ഭീക്ഷണിയാണ് കാലാവസ്ഥ വ്യതിയാനം. കാലാവസ്ഥ വ്യതിയാനം തടയാനായി കഴിഞ്ഞ വര്‍ഷം സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌കോയില്‍ നടത്തിയ ഉച്ചകോടിയിലെ തീരുമാനങ്ങളുടെ ഫലപ്രാപ്തി അവലോകനം ചെയ്യുകയും പുതിയ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യേത്തോടെയാണ് യു.എന്‍ കാലാവസ്ഥ ഉച്ചകോടി ഇത്തവണ നടക്കുന്നത്. പ്രപഞ്ചം അപകട സൂചന നല്‍കുന്നുവെന്ന മുന്നറിയിപ്പുമായാണ് ഈജിപ്തിലെ അല്‍ സലാം ഷാം അല്‍ ഷെയ്ഖ് ഇന്റര്‍നാഷണന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 120 ലേറെ രാഷ്ട്ര നേതാക്കള്‍ പങ്കെടുക്കുന്ന സി.ഒ.പി 27 എന്ന കാലാവസ്ഥ ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം എന്ന ആഗോള വെല്ലുവിളിയെ ഫലപ്രദമായി നേരിടാനുള്ള വലിയൊരു ശ്രമം കൂടിയാണ് ഈ ഉച്ചകോടി.

കാലാവസ്ഥാ വ്യതിയാനത്തെ ഇനിയും കാര്യമായി കണ്ടില്ലെങ്കില്‍ അപകടങ്ങളുടെ തോത് നിയന്ത്രണാതീതമാകുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ശാസ്ത്ര വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ജോണ്‍ബ്രിട്ടണ്‍ 2012 ല്‍ അന്തരീക്ഷത്തിലെ കാര്‍ബന്റെ അന്നത്തെ അളവ് കണക്കിലെടുത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത 25 വര്‍ഷം പ്രളയത്തിന്റെയും വരള്‍ച്ചയുടേതും ആകുമെന്നും അനന്തരഫലം ഭയാനകരമായിരിക്കുമെന്നും ജോണ്‍ ബ്രിട്ടണ്‍ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതില്‍ ലോകം ഗൗരവമുള്ളതാണോ? എന്ന ചോദ്യം 1992ലെ റിയോ എര്‍ത്ത് ഉച്ചകോടി മുതല്‍ കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകളെ വേട്ടയാടിയിട്ടുണ്ട്. ഈജിപ്തില്‍ സമാപിക്കാനിരിക്കുന്ന 27ാമത് കോണ്‍ഫറന്‍സില്‍ ഇത്‌സംബന്ധിച്ച് ചര്‍ച്ച നടന്നതായാണ് വിവരം. ഏറ്റവും മോശമായ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കിടയിലാണ് സി.ഒ.പി 27 നടക്കുന്നത്.

യുക്രെയ്ന്‍ യുദ്ധം ഊര്‍ജ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള ഹരിതഗൃഹ വാതക ഉത്‌വമന ലക്ഷ്യങ്ങളെ പിന്നോട്ടടിപ്പിച്ചു. അതേസമയം ജീവിതച്ചെലവ് ആഗോളതലത്തില്‍ ആഴത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിനിടയില്‍ കുതിച്ചുയരുകയും ചെയ്യുന്നു. എന്നാല്‍ കാലാവസ്ഥാ ദുരന്തത്തിന്റെ ഗുരുത്വാകര്‍ഷണം വേണ്ടത്ര ഊന്നിപ്പറയാനാവില്ല. സെപ്തംബറില്‍ സയന്‍സ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ഉയരുന്ന താപനില കാരണം ഭൂമി ഇതിനകം അഞ്ച് അപകടകരമായ ടിപ്പിംഗ് പോയിന്റുകളിലൂടെ ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കാനുള്ള കഴിവില്ലായ്മ കണക്കിലെടുത്ത് ആഗോള ഇടപെടലിന്റെ ഭൂരിഭാഗവും കാര്‍ബണ്‍ ഓഫ്‌സെറ്റ് സ്‌കീമുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന്.

വന്‍തോതിലുള്ള മരം നടീല്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ആവശ്യമായ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ 37 ശതമാനം വരെ പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള മറ്റ് പരിഹാരങ്ങള്‍ക്കൊപ്പം വനങ്ങളുടെ സംരക്ഷണത്തിന് കഴിയുമെന്നതാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ സ്വാഭാവികമായി സംരക്ഷിച്ചിരിക്കുന്ന വനങ്ങള്‍ കനംകുറഞ്ഞ വിഭവം നട്ടുപിടിപ്പിച്ചതിനേക്കാള്‍ 40 ശതമാനം കൂടുതല്‍ ഫലപ്രദമാണ് എന്നും ചൂണ്ടികാട്ടുന്നു. വനവത്കരണം നിലനിര്‍ത്താനുള്ള വെള്ളം എവിടെ നിന്ന് ലഭിക്കും എന്നതാണ് നയപരമായ സംഭാഷണങ്ങളില്‍നിന്ന് പലപ്പോഴും കാണാത്ത പ്രസക്തമായ മറ്റൊരു ചോദ്യം.

ഇന്ത്യയും മറ്റ് വികസ്വര രാജ്യങ്ങളും നിയന്ത്രണങ്ങള്‍ക്കായി ഏതെങ്കിലുമൊരു ഫോസില്‍ ഇന്ധനത്തെ ഒറ്റപ്പെടുത്തുന്നതില്‍നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. വഷളായിക്കൊണ്ടിരിക്കുന്ന ഗ്രഹ കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ പോരാടുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്ന് എന്ന നിലയില്‍, ആഗോള കാലാവസ്ഥാ ചര്‍ച്ചകളില്‍ ഇന്ത്യ സന്തുലിത പ്രവര്‍ത്തനത്തിന്റെ സാധ്യതകളെ അഭിമുഖീകരിക്കുന്നു. കാലാവസ്ഥാ വ്യതിയാന ഭീഷണികളെ നേരിടാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് ദീര്‍ഘകാലമായി വാഗ്ദത്തം ചെയ്ത ധനസഹായം നല്‍കാന്‍ വികസിത രാജ്യങ്ങളുടെ ‘നടപടി’ വേണമെന്ന് സി.ഒ.പി 27 യില്‍ ആവശ്യപ്പെടുമെന്ന് കരുതുന്നു.

ആഗോള താപനത്തെക്കുറിച്ചുള്ള കോഴ്‌സ് തിരുത്തല്‍ എഞ്ചിനിയറിംഗ് ചെയ്യാന്‍ ലോകത്തിന് മറ്റൊരു അവസരം സി.ഒ.പി 27 വാഗ്ദാനം ചെയ്യുന്നു. ഇതില്‍ ശാസ്ത്രജ്ഞര്‍ എന്ത് കാണുന്നു എന്നത് പ്രസക്തമാണ്. ആഗോളതാപനത്തില്‍ നിന്നുള്ള നഷ്ടത്തിനും നാശനഷ്ടങ്ങള്‍ക്കും എങ്ങനെ പണം നല്‍കാമെന്നും ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള പ്രതിജ്ഞകള്‍ എങ്ങനെ ശക്തിപ്പെടുത്താമെന്നും രാജ്യങ്ങള്‍ പിടിമുറുക്കും. ജെഫ് ടോലെഫ്‌സ യു.കെയിലെ ഗ്ലാസ്‌ഗോയില്‍ നടന്ന നാഴികക്കല്ലായ ഉച്ചകോടിയില്‍ ആഗോള നേതാക്കള്‍ കാലാവസ്ഥാ പ്രതിജ്ഞകള്‍ പുതുക്കിയിട്ട് ഒരു വര്‍ഷമാകുന്നു. എന്നാല്‍ അന്നത്തെ തീരുമാനങ്ങള്‍ എത്ര മാത്രം ഓരോ രാജ്യങ്ങളും നടപ്പാക്കാന്‍ ശ്രമിച്ചു എന്നതും പ്രസക്തമാണ്.

പ്രപഞ്ചത്തിന് ആകാശം, വായു, അഗ്‌നി, ജലം, ഭൂമി എന്നിങ്ങനെ അഞ്ച് ഘടകങ്ങളാണുള്ളത്. പഞ്ചഭൂതങ്ങള്‍ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഇവയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടിയാണ് ഭൂമിയില്‍ കാണുന്ന മനുഷ്യര്‍, പക്ഷിമൃഗാദികള്‍, വൃക്ഷലദാദികള്‍, ഏക കോശ ജീവികള്‍, ബാക്ടീരിയകള്‍, പ്രാണികള്‍, കൃമികീടങ്ങള്‍ എല്ലാം തന്നെ നിലനില്‍ക്കുന്നത്. പഞ്ചഭൂതങ്ങള്‍ ശരിയായ അളവില്‍ ഉള്‍കൊള്ളുക എന്നതാണ് പ്രകൃതി നിയമം. പ്രകൃതി സംരക്ഷണം ജീവന്റെ നിലനില്‍പ്പിന് അനിവാര്യമായ ഘടകമാണ്. പ്രകൃതി നിയമത്തില്‍ അപാകത പരിസ്ഥിതി ആവാസ വ്യവസ്ഥയെ തന്നെ താളം തെറ്റിക്കും. ഇത്മൂലം വന്‍ ദുരന്തങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ജോണ്‍ ബ്രിട്ടന്റെ മുന്നറിയിപ്പിന്റെ ചുരുക്കം. ആഗോള തലത്തില്‍ ഈ മുന്നറിയിപ്പ് പല രാജ്യങ്ങളിലും നടന്ന് കഴിഞ്ഞു എന്നതാണ് വസ്തുത.

കാര്‍ബണ്‍ പാളിയുടെ ഭാരം ഭൂമിക്ക് ശ്വാസം മുട്ടിക്കുന്ന അവസ്ഥയാണെന്നും ഊഷ്മാവിന്റെ വ്യതിയാനവും മഴയുടെ തോത് കുറവും ആഗോള താപമാന നില വര്‍ധിക്കാനുള്ള കാരണമാണെന്നും 2 ഡിഗ്രി സെല്‍ഷ്യസ് എങ്കിലും താപ നില കുറക്കാനുള്ള ശ്രമം ഒന്നിച്ച് എല്ലാ രാജ്യങ്ങളും എടുക്കണമെന്ന് പലപ്പോഴും മുന്നറിയിപ്പ് ഉണ്ടായിട്ടുണ്ട്. ആഗോള താപനവും സമുദ്രനിരപ്പ് ഉയരുന്നതും ഗൗരവത്തിലെടുക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് കാലാവസ്ഥ ഉച്ചകോടിയുടെ മുന്നോടിയായി പറഞ്ഞിരുന്നു.

Article

പിണറായി കണ്ണടച്ചാൽ വസ്തുത ഇരുട്ടിലാവില്ല

EDITORIAL

Published

on

കോണ്‍ഗ്രസ് വിരുദ്ധതയേക്കാളുപരി സി.പി.എമ്മിന്റെ സംഘപരിവാര്‍ പ്രീണനം അരക്കിട്ടുറപ്പിക്കുകയാണ് പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റേതായി വന്ന ലേഖനം. ബി.ജെ.പിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ് എന്ന തലക്കെട്ടിലുള്ള ലേഖനം ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍ പാര്‍ട്ടി നേതാവെന്നതിനപ്പുറം സംസ്ഥാന മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ ജനാധിപത്യ കേരളത്തിനു തന്നെ നാണക്കേടായിമാറിയിരി ക്കുകയാണ്. ഡല്‍ഹിയിലും ഹരിയാനയിലും ബി.ജെ.പിയുടെ ജയം ഉറപ്പാക്കിയ കോണ്‍ഗ്രസിനെ യഥാര്‍ത്ഥ മത നിരപേക്ഷ കക്ഷികള്‍ക്കു വിശ്വസിക്കാനാകുമോയെന്ന് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആലോചിക്കണമെന്നാണ് ലേഖനത്തില്‍ പറയുന്നത്. ഭൂരിപക്ഷ വര്‍ഗീ യതയോടുള്ള എതിര്‍പ്പ് ദുര്‍ബലപ്പെടുത്തുന്നതാണ് കോണ്‍ഗ്രസിന്റെ നയം. തങ്ങള്‍ക്കാണ് ബി.ജെ.പിയെ തോല്‍പിക്കാന്‍ കെല്‍പുള്ളതെന്ന് മേലില്‍ പറയാതിരിക്കുകയെങ്കിലും വേണം. ഉത്തരേന്ത്യയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ ഐക്യനിര കെട്ടിപ്പടുക്കാന്‍ എസ്.പിക്കും ആര്‍.ജെ.ഡിക്കുമാണ് സാധിക്കുക. അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത് എന്നിങ്ങനെ തുടരുന്നു അദ്ദേഹത്തിന്റെ പതിവു സ്വതസിദ്ധമായ ശൈലിയിലുള്ള സാരോപദേശങ്ങള്‍.

യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ ചോദ്യങ്ങളും ഉപദേശങ്ങളുമെല്ലാം സ്വന്തം മനസാക്ഷിയോടുതന്നെയാണ് വേണ്ടതെന്ന് ലേഖനം ഒരാവര്‍ത്തി വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. പാര്‍ട്ടി സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരട് വലിയ ആശയക്കുഴപ്പങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. മോദി സര്‍ക്കാറിനെ ഫാസിസ്റ്റെന്നോ നവ ഫാസിസ്റ്റെന്നോ നാം വിളിക്കുന്നില്ലെന്നാണ് കാരാട്ട് പ്രസ്താവിച്ചിരിക്കുന്നത്. സി.പി.എം അണികളെ മാത്രമല്ല, സി.പി.ഐ, സി.പി.ഐ (എം.എല്‍) തുടങ്ങിയ ഘടകകക്ഷികളെയും ഈ പ്രസ്താവന ഞെട്ടിച്ചരിക്കുകയാണ്. പ്രകാശ് കാരാട്ട് മുമ്പും ഈ പ്രസ്താവനയുമായി രം ഗത്തെത്തിയിരുന്നുവെങ്കിലും അന്നത്തെ പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി ബി.ജെ.പിയുടെ ഫാസിസ്റ്റ് സമീപനത്തിനെതിരെ ശക്തമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഈ ആശയ പോരാട്ടത്തില്‍ ബംഗാള്‍ ഘടകം യെച്ചൂരിക്കൊപ്പം നിന്നപ്പോള്‍ പിണറായി വിജയന്റെ നേതൃ ത്വത്തിലുള്ള കേരള ഘടകം പ്രകാശ് കാരാട്ടിനൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം രൂപപ്പെടണമെന്ന് യെച്ചൂരിയും ബംഗാള്‍ ഘടകവും നിലപാടെടുത്തപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പി യുമില്ലാത്ത മൂന്നാം മുന്നണിയുണ്ടാക്കുന്നതിലായിരുന്നു കാരാട്ടിന്റെയും കേരള ഘടകത്തിന്റെയും താല്‍പര്യം. സത്യത്തില്‍ യാഥാര്‍ത്ഥ്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത മൂന്നാം മുന്നണി നിലപാടിനു പിന്നില്‍ പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുകയെന്നതായിരുന്നു ലക്ഷ്യമെന്നത് വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ കൃത്യമായി അനാവരണം ചെയ്യുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഗവണ്‍മെന്റിനെ എന്തുവിലകൊടുത്തും അധികാരത്തില്‍നിന്ന് താഴെയിറക്കണമെന്ന ലക്ഷ്യത്തോടെ ആശയപരമായ വിവിധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരായിട്ടുപോലും ജനാധിപത്യ ത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ ഇരുപത്തിനാല് പാര്‍ട്ടികളും ഒരുമിച്ച് നിന്നിട്ടും അതിനോട് മുഖം തിരിഞ്ഞുനില്‍ക്കാനായിരുന്നു കാരാട്ടും പിണറായിയുമെല്ലാം താല്‍പര്യപ്പെട്ടത്. ഗതികിട്ടാതെ വന്നപ്പോള്‍ ഇന്ത്യാ സഖ്യത്തിന്റെ പുറമ്പോക്കില്‍ നിലയുറപ്പിക്കുകയാണ് ആ നിര്‍ണായക ഘട്ടത്തില്‍ സി.പി.എം ചെയ്തത്. ഇരക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനം തിരിച്ചറിയുകയും അവരെ പിണ്ഡം വെച്ച് പടിയടക്കുകയും ചെയ്തപ്പോള്‍ പ്രത്യക്ഷമായിതന്നെ വര്‍ഗീയ ശക്തികളോട് ചേര്‍ന്നുനില്‍ക്കുകയാണ് ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക തുരുത്തായ കേരളത്തില്‍ സി.പി.എം ചെയ് തുകൊണ്ടിരിക്കുന്നത്. സ്‌കോളര്‍ഷിപ്പുകളിലുള്‍പ്പെടെ കടുംവെട്ടിന് ശ്രമിക്കുകയും ഒരേ തരത്തിലുള്ള കേസുകളില്‍ ന്യൂനപക്ഷങ്ങളുടെമേല്‍ കൈയ്യാമം വെക്കുമ്പോള്‍ വര്‍ഗീയ ശക്തികള്‍ക്ക് പൂമാല ചാര്‍ത്തിക്കൊടുക്കുന്നതുമെല്ലാം രാഷ്ട്രീയപരമായും ഭരണപരമായുമുള്ള ഈ ഒ ത്തുകളിയുടെ ഭാഗമാണ്. സി.ജെ.പി എന്ന പുതിയ കൂട്ടു കെട്ട് ജനം തിരച്ചറിഞ്ഞ പശ്ചാത്തലത്തിലും തന്റെ അപ്രമാദിത്തത്തിനെതിരെ പാര്‍ട്ടി സമ്മേളനത്തിലുയര്‍ന്നേക്കാവുന്ന വിമര്‍ശനങ്ങളെ മുന്‍കൂട്ടികണ്ടും പിണറായി വിജയന്‍ നടത്തിയ ഒരുമുഴം മുന്നേയുള്ള ഏറാണ് പ്രസ്തുത ലേഖനം. ഇരുട്ട്‌കൊണ്ട് ഓട്ടമറക്കാനുള്ള ഈ ശ്രമം തിരിച്ചറിയാതിരിക്കാന്‍ മാത്രം രാഷ്ട്രീയ കേരളത്തിന്റെ പ്രബുദ്ധത നഷ്ടപ്പെട്ടു പോയിട്ടില്ലെന്ന് ഇനിയെപ്പോഴാണ് അദ്ദേഹം തിരിച്ചറിയുക.

Continue Reading

Article

ഫാസിസമോ അതേന്താ സാറേ…

EDITORIAL

Published

on

രാജ്യത്ത് ഫാസിസ്റ്റ് സര്‍ക്കാറാണോ ഭരിക്കുന്നത്. എന്തിത്ര സംശയം എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.ഐ പറയുന്നത്. എന്നാല്‍ സി.പി.ഐ പറയുമ്പോലെ രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാറിനെ ഫാസിസ്റ്റ് സര്‍ക്കാറെന്ന് പറയാനാവില്ലെന്ന നിലപാടാണ് പുതിയ സി.പി.എം നേതൃത്വത്തിന്. പാര്‍ട്ടിയുടെ കരട് പ്രമേയത്തില്‍ വ്യക്തത വരുത്തിക്കൊണ്ടാണ് കേന്ദ്ര കമ്മിറ്റി സംസ്ഥാന കമ്മിറ്റികള്‍ക്ക് രഹസ്യ രേഖയായി അയച്ചിരിക്കുന്നത്. സി.പി.ഐ മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ഭരണകൂടമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ ഫാസിസം വന്നു കഴിഞ്ഞന്ന് സി.പി.ഐ എം.എല്ലും പറയുന്നു. ഈ രണ്ട് പാര്‍ട്ടികളുടേയും വാദങ്ങളെ തള്ളിയാണ് സി.പി.എം ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. ആര്‍ക്കും അത്ഭുതം തോന്നേണ്ടതില്ല. കാരണം സീതാറാം യെച്ചൂരിയുടെ മരണത്തിനു ശേഷം പാര്‍ട്ടി തലപ്പത്തേക്ക് വന്നത് പ്രകാശ് കാരാട്ടാണ്. പണ്ട് ബി.ജെ.പിയോട് ടിയാനൊരു സോഫ്റ്റ് കോര്‍ണറുള്ളതാണ്. പോരാത്തതിന് കേരള സി.പി.എമ്മിന്റെ കണ്ണിലുണ്ണിയുമാണ് കാരാട്ട്. കേരളത്തില്‍ ഭരണം തുടരാന്‍ ബി.ജെ.പിയുമൊത്ത് സി.ജെ.പിയായി പാര്‍ട്ടി പരിണമിച്ചിട്ട് കാലം ഏറെയായി. അത് എല്ലായിടത്തും തുടരുകയെന്നതാവാം പുതിയ തീരുമാനത്തിന് പിന്നില്‍. സി.പി.എമ്മുകാര്‍ ബി.ജെ.പി ഫാസിസ്റ്റാണെന്ന് അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും കാലത്തേത് ‘ക്ലാസിക്കല്‍ ഫാസിസ’മെന്നും പിന്നീടുള്ള രൂപങ്ങളെ ‘നവഫാസിസ’മെന്നും വിശേഷിപ്പിച്ചാണ് പുതിയ നിര്‍വചനം നല്‍കിയിരിക്കുന്നത്. അന്തഃസാമ്രാജ്യത്വ വൈരുധ്യത്തിന്റെ സൃഷ്ടിയാണ് ക്ലാസിക്കല്‍ ഫാസിസമെന്നും നവ ഉദാരീകരണ പ്രതിസന്ധിയുടെ ഉത്പന്നമാണ് നവഫാസിസമെന്നുമാണ് വിശേഷണം. അതായത് സംഗതി ആര്‍ക്കും മനസിലാവാന്‍ പാടില്ലെന്ന ഗോവിന്ദന്‍ ലൈന്‍. ആര്‍.എസ്.എസിന് ഫാസിസ്റ്റ് സ്വഭാവമുണ്ടെന്നാണ് പാര്‍ട്ടി പരിപാടിയില്‍ സി.പി.എമ്മിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ്, ആര്‍.എസ്.എസ്. നിയന്ത്രണത്തിലുള്ള മോദിസര്‍ക്കാരിന് ഫാസിസ്റ്റ് പ്രവണതയാണെന്ന് കഴിഞ്ഞ രണ്ടു പാര്‍ട്ടി കോണ്‍ഗ്രസുകളിലും പ്രഖ്യാപി ച്ചത്. കാലം മാറി കഥ മാറി കാവി കളസമിട്ടവര്‍ പാര്‍ട്ടി തലപ്പത്തുമെത്തി അതോടെ എല്ലാം തലതിരിഞ്ഞു. സി.പി.എമ്മിന്റെ നിലപാടില്‍ പുതുമയൊന്നും ആര്‍ക്കും കാണാനാവില്ല.

ചരിത്രപരമായി തന്നെ സി.പി.എമ്മിന് ആത്യന്തികമായി സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയമോ അതിന്റെ രാഷ്ട്രീയ രൂപമായ ജനസംഘത്തിനോടോ ബി.ജെ.പി.യോടോ തൊട്ടു കൂടായ്മ ഒരു കാലത്തും ഉണ്ടായിരുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയം ഏറ്റവും ശക്തമായ ഘട്ടത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തി ന്റെ സവിശേഷ സാഹചര്യത്തില്‍ മാത്രമാണ് ബി.ജെ.പി. രാഷ്ട്രീയത്തിനെതിരെ സി.പി.എം പാതി മനമോടെയെങ്കിലും നിലകൊണ്ടത്. അതാവട്ടെ കേരള നേതൃത്വത്തെ തള്ളിക്കൊണ്ട് സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തിന്റെ പിന്തുണയോടെ എടുത്ത നിലപാടുമായിരുന്നു. പാര്‍ട്ടി പ ടവലങ്ങ പോലെ താഴെക്കു പതിച്ചിട്ടും ഒരു പാഠവും പഠിക്കാതെ കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്ന് പറയുന്ന കേരള ഘടകത്തിനൊപ്പമാണ് ഇപ്പോഴത്തെ ദേശീയ ജനറല്‍ സെക്രട്ടറി. കേരളത്തിലെ സി.പി.എമ്മിന്റെ സംഘടിത ശക്തിയും സാമ്പത്തിക ശേഷിയും കൊണ്ട് സുപ്രധാനമായ തീരുമാനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തെ എതിര്‍ക്കാനാണ് കേരളത്തിലെ പാര്‍ട്ടി എന്നും ശ്രമിച്ചത്. യെച്ചൂരിയുടേത് അല്ലാത്ത കാലഘട്ടം മുഴുവന്‍ ഏതു ചെകുത്താനെയും കൂട്ടി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്ന ഒറ്റ അജണ്ടയിലാണ് സി.പി.എം. നിലകൊണ്ടിട്ടു ള്ളത്. ഏകീകൃത സിവില്‍ കോഡ് ഉള്‍പ്പടെയുള്ള തീവ്ര ഹിന്ദുത്വ അജണ്ടയ്ക്ക് പോലും സി.പി.എം. അനുകൂലമായിരുന്നു. 1977 ല്‍ ആര്‍.എസ്.എസിനെ നിരോധിച്ചതിനെതിരെ കേരള നിയമസഭയില്‍ ശബ്ദമുയര്‍ത്തിയ പാര്‍ട്ടിയും സി.പി.എമ്മായിരുന്നു. ജനസംഘത്തിനൊപ്പവും പിന്നീട് ബി.ജെ.പി.യുടെയും നേതാക്കന്മാരായ അദ്വാനിയെയും വാജ്‌പേയിയേയും ഉള്‍പ്പടെ കേരളത്തില്‍ കൊണ്ട് വന്നു രാഷ്ട്രീയ അസ്തിത്വം ഉണ്ടാക്കി കൊടുത്തതും പിന്നീട് പലപ്പോഴും സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയതും കോണ്‍ഗ്രസ് സര്‍ക്കാരുകളെ വീഴ്ത്തിയതും എല്ലാം സി.പി.എം. ആ ണ്. അതെ അജണ്ടയിലേക്ക് സി.പി.എം തിരിച്ചു പോകുന്നു എന്നതൊഴിച്ചാല്‍ പുതിയ തീരുമാനത്തില്‍ പുതുമയൊന്നുമില്ല.

തീവ്രവലതു രാഷ്ട്രീയത്തിലൂന്നി ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങളുടെ പ്രതിഷേധങ്ങളെയും പ്രതിരോധത്തെയും അടിച്ചമര്‍ത്തി മാധ്യമങ്ങളെ പോലും വരുതിയിലാക്കി മതരാഷ്ട്ര വാദം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണകൂടം ഫാസിസ്റ്റ് ഭരണകൂടമല്ലെങ്കില്‍ മറ്റെന്താണ്? ഇനി എങ്ങിനെയാണ് സി.പി.എമ്മിന് ഫാസിസം ദൃശ്യമാവുക. ഇനി ഒരു പക്ഷേ കേരളത്തിലെ മുണ്ടുടുത്ത മോദി ഭരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ലക്ഷണങ്ങള്‍ എല്ലാം ഇവിടെയും ഉണ്ടെന്ന് കണ്ടെത്തിയതാവും സി.പി.എമ്മിനെ ഇത്തരത്തിലുള്ള നീക്കത്തിലേക്ക് നയിച്ചിട്ടുണ്ടാവുക. ഇതാ ഇവിടെ ഫാസിസം വന്നിരിക്കുന്നു എന്ന് പറയാന്‍ നിങ്ങളുടെ കൈയ്യില്‍ തെളിവുണ്ടോ എന്നാണ് എല്ലാ പ്രശ്നങ്ങളുടേയും തീവ്രത മാപ്പിനി കൈവശമുള്ള എ.കെ ബാലന്‍ ചോദിക്കുന്നത്. ശരിയാണ്. ഒരു രാജ്യത്ത് രണ്ട് ഫാസിസ്റ്റ് ഉണ്ടാവില്ലല്ലോ. ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ പോലും കേസ് എടുത്ത് പിണറായി സര്‍ക്കാന്‍ മോദിയേക്കാള്‍ വലിയ ഫാസിസ്റ്റാണെന്ന് തെളിച്ചിരിക്കുന്ന സമയമാണ്. സമരം ചെയ്യാന്‍ മാത്രമല്ല സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും പിണറായിയുടെ ഭരണത്തില്‍ ക്രിമിനല്‍ കുറ്റമാണ്. അപ്പോള്‍ പിന്നെ ഫാസിസം ഇവിടെ വരാന്‍ സാധ്യതയില്ല.

Continue Reading

Article

കോടതിയോടുള്ള സി.പി.എമ്മിന്റെ വെല്ലുവിളി

EDITORIAL

Published

on

പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാനാണ് റോഡുകള്‍ പണിതത്. ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്ന വിധത്തില്‍ റോഡുകള്‍ കൈയേറി പൊതുയോഗങ്ങളും പ്രകടനങ്ങളും സമരങ്ങളും നടത്തുന്നത് നിയമവിരുദ്ധമാണ്. പാതയോരങ്ങളില്‍ പോലും ജനസഞ്ചാരത്തിന് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ പരിപാടികള്‍ നടത്തുന്നതിനും കൊടിതോരണങ്ങള്‍ തൂക്കുന്നതിനും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമെതിരെ കോടതി പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതുമാണ്. ഗതാഗത തടസ്സം സൃഷ്ടിച്ച് പൊതു നിരത്തുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശമാണ് ഇയ്യിടെ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. പൊതുനിരത്തുകള്‍ സമരങ്ങള്‍ക്കു വേദിയാക്കരുതെന്ന ഉത്തരവിന്റെ ചൂടാറും മുമ്പുതന്നെ കണ്ണൂരില്‍ റോഡ് തടസ്സപ്പെടുത്തി സി.പി.എം നടത്തിയ സമരം കോടതിയെ പരിഹസി ക്കുന്നതിന് തുല്യമാണ്. വഞ്ചിയൂരില്‍ ഗതാഗതം തടസ്സപ്പെടുത്തി ഏരിയ സമ്മേളനം നടത്തിയതിന്റെ പേരിലുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കണ്ണൂരില്‍ റോഡ് കൈയേറി സി.പി.എം ഉപരോധ സമരം നടത്തിയത് എന്നതുകൂടി ഓര്‍ക്കേണ്ടതുണ്ട്.

നീതിപീഠത്തിന്റെ ഉത്തരവ് അവഗണിച്ചുകൊണ്ടുള്ള പ്രവൃത്തിക്കാണ് സി.പി.എം വീണ്ടും തുനിഞ്ഞത്. നിയമപീഠത്തോടും ന്യായാധിപന്മാരോടുമുള്ള അവഹേളനമായേ ഇതിനെ കാണാനാവു. പ്രത്യേകിച്ചും, അധികാരത്തിലിരിക്കുന്ന മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയുടെ ഇത്തരം സമീപനങ്ങള്‍ ജനങ്ങളില്‍ നിയമത്തോടും നീതിന്യായ സംവിധാനങ്ങളോടുമുള്ള മതിപ്പു കുറയ്ക്കാനേ ഉപകരിക്കൂ. മാത്രമല്ല, നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പെരുമാറ്റവും സി.പി.എം നേതാക്കളില്‍ നിന്നുണ്ടായി. കേന്ദ്ര അവഗണനയില്‍ പ്രതിഷേധിക്കാനാണ് കേന്ദ്ര സ്ഥാപനമായ ഹെഡ് പോസ്റ്റാഫീസ് സമര വേദിയായി തിരഞ്ഞെടുത്തത്. പതിനായിരകണക്കിന് പേര്‍ പങ്കെടുക്കുന്ന സമരം നടത്തുമ്പോള്‍ റോഡിലെ ഗതാഗതം തടസ്സപ്പെടും. കണ്ണൂരില്‍ യാത്ര ചെയ്യാന്‍ വേറെയും റോഡുകളുണ്ട്. എന്നാല്‍, ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. സമരം നടക്കുമ്പോള്‍ മറ്റ് വഴികളിലൂടെ ഗതാഗതം തിരിച്ചുവിടുകയെന്നത് എന്തോ വലിയ പൗരാവകാശ ലംഘനമായി ചിലര്‍ വ്യാഖ്യാനിക്കുകയാണ്. ജുഡീഷ്യറിയുടെയും ആ വ്യാഖ്യാനമാണ് തെറ്റ്. ജനങ്ങള്‍ എവിടെ നില്‍ക്കും. സമരം ആരും നിരോധിച്ചിട്ടില്ല. പ്രതി ഷേധിക്കാനുള്ള അവകാശം മൗലികാവകാശത്തില്‍പെട്ടതാണ്. ഇനി ഇതിന്റെ പേരില്‍ ഈ ചൂട് കാലത്ത് വീണ്ടും ജയിലില്‍ പോകാന്‍ തയാറാണെന്നുമൊക്കെയായിരുന്നു സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കവേ സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രസംഗം.

പൊതുനിരത്ത് കൊട്ടിയടച്ച് സമരം ചെയ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കണ്ണൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിലൊന്നും വലിയ കാര്യമുണ്ടാകുമെന്നു കരുതാനാവില്ല. കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ നോട്ടീസ് ലഭിച്ചതായും അത് മടക്കി പോക്കറ്റിലിട്ടതായും പറഞ്ഞ എം.വി ജയരാജന്റെ വാക്കുകള്‍തന്നെ അതിന് തെളിവാണ്. നിയമങ്ങളെ വെല്ലുവിളിക്കാനും സ്വന്തം വഴിയിലൂടെ മുന്നോട്ടുപോകാനുമുള്ള സി. പി.എമ്മിന്റെ ശ്രമം രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കാണെത്തിക്കുക. കോടതി നിര്‍ദ്ദേശം ധിക്കരിച്ച് നടത്തിയ സമരം വെല്ലുവിളി തന്നെയാണ്. നിയമവ്യവസ്ഥയെ അറിഞ്ഞു കൊണ്ട് ധിക്കരിക്കുന്നത് രാജ്യത്തെ അസ്ഥിരപ്പെടുത ഇത്തരം പ്രവണത തുടര്‍ന്നാല്‍ മറ്റു പലതിനും അത് നിമിത്ത മായേക്കും.

ഇക്കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിക്കു മുമ്പില്‍ തിരക്കേറിയ റോഡിന്റെ 150 മീറ്റര്‍ കൊട്ടിയടച്ച് സി.പി.എം ഏരിയാ സമ്മേളനം സംഘടിപ്പിച്ചത് വന്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. പിന്നീട് ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി തെറ്റ് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. ഏരിയാ കമ്മിറ്റിക്ക് പിശക് സംഭവിച്ചു. മേലില്‍ ഗ താഗതത്തിന് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധിക്കുമെന്നു പറയുകയും ചെയ്തുവെങ്കിലും കോടതി ഇടപെടലിനെതിരെ പാര്‍ട്ടിയുടെ മറ്റൊരു പ്രമുഖ നേതാവിന്റെ പ്രതികരണം ധിക്കാരപരമായിരുന്നു. ആളുകള്‍ക്ക് വാഹനങ്ങളില്‍ തന്നെ യാത്ര ചെയ്യണമെന്നുണ്ടോ നടന്നുപോയാല്‍ പോരേ, മലയില്‍ പോയി വേണോ ഞങ്ങള്‍ സമ്മേളനങ്ങളും സമരവും നടത്താന്‍ തുടങ്ങി മാന്യതക്ക് നിരക്കാത്ത പരാമര്‍ശങ്ങളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്.

ജനങ്ങളെ തടഞ്ഞും റോഡ് തടസപ്പെടുത്തിയുമൊക്കെ സമരമാകാമെന്ന സി.പി.എം നിലപാട് എല്ലാവരും തുടര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ. റോഡ് നിളെ വീണ്ടും പരസ്യബോര്‍ഡുകള്‍ ഉയരുകയും കമാനങ്ങള്‍ നിറയുകയും ചെയ്യും. കോടതി ഉത്തരവുകള്‍ക്ക് വില കല്‍പിക്കുകയാണ് ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയെന്ന നിലയില്‍ സി.പി.എം ചെയ്യേണ്ടത്. കോടതികള്‍ക്കു താഴെയാണ് പാര്‍ട്ടി താല്‍പര്യങ്ങളെന്ന് അവര്‍ തിരിച്ചറിയണം. നേതാക്കള്‍ക്കുമാത്രമല്ല, അണികള്‍ക്കും ഈ ബോധം ഉണ്ടാകേണ്ടിയിരിക്കുന്നു.

Continue Reading

Trending