Connect with us

Culture

കാറപകടത്തിന് പിന്നില്‍ കുല്‍ദീപ്; ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

Published

on

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. കാറപകടത്തിന് പിന്നില്‍, താന്‍ നല്‍കിയ ബലാത്സംഗ കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ്് സെന്‍ഗാറെന്നാണ് ഉന്നാവ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ ഇല്ലാതാക്കുകയായിരുന്നു കുല്‍ദീപിന്റെ ലക്ഷ്യമെന്നും ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു. അപകടത്തിന് മുന്‍പ് കുല്‍ദീപും കൂട്ടാളികളും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന എയിംസ് ആസ്പത്രിയിലെത്തിയാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു മൊഴിയെടുപ്പ്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് അസ്പത്രി അധികൃതര്‍ അറിയിച്ചു. സുപ്രീംകോടതി ഇടപെട്ടാണ് ലഖ്‌നൗവിലെ കിങ് ജോര്‍ജ് ആസ്പത്രിയില്‍ നിന്ന് പെണ്‍കുട്ടിയെ ദില്ലി എയിംസ് ആസ്പത്രിയിലേക്ക് മാറ്റിയത്.

ജൂലൈ 28നാണ് റായ്ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെണ്‍കുട്ടിക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. അതിവേഗത്തില്‍ വന്ന ട്രക്ക് പെണ്‍കുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപടകത്തിന് പിന്നില്‍ പെണ്‍കുട്ടി ബലാത്സംഗ പരാതി ഉന്നയിക്കുകയും കേസിലെ പ്രതിയുമായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗാറും കൂട്ടാളികളുമാണെന്ന വലിയ ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് സെന്‍ഗാറിനും സഹോദരനും മറ്റ് പത്ത് പേര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

റീ റിലീസിലും തിയറ്ററുകള്‍ പൂരപ്പറമ്പാക്കി ‘രാവണപ്രഭു’

ആരാധകര്‍ ബാനറുകള്‍, പാട്ടുകള്‍, ഫയര്‍വര്‍ക്ക്സ് എന്നിവയുമായി സിനിമയെ ഉത്സവമാക്കി മാറ്റി.

Published

on

കൊച്ചി മോഹന്‍ലാല്‍രഞ്ജിത്ത് കൂട്ടുകെട്ടിലെ ക്ലാസിക് ചിത്രം ‘രാവണപ്രഭു’ വീണ്ടും തിയറ്ററുകളെ പൂരപ്പറമ്പാക്കിയിരിക്കുകയാണ്. 4കെ അറ്റ്‌മോസ് പതിപ്പില്‍ പുതുക്കിയ ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയതോടെ ആരാധകര്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്.

എറണാകുളം കവിത തിയറ്ററിലെ ആഘോഷദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആരാധകര്‍ ബാനറുകള്‍, പാട്ടുകള്‍, ഫയര്‍വര്‍ക്ക്സ് എന്നിവയുമായി സിനിമയെ ഉത്സവമാക്കി മാറ്റി. സംസ്ഥാനത്തും വിദേശത്തുമുളള 170-ഓളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

മംഗലശ്ശേരി നീലകണ്ഠനും എം.എന്‍. കാര്‍ത്തികയും ജാനകിയും വീണ്ടും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, പുതുതലമുറ പ്രേക്ഷകരും ആവേശത്തോടെ ചിത്രത്തെ സ്വീകരിച്ചു.

മുന്‍പ് മണിച്ചിത്രത്താഴ്, ദേവദൂതന്‍, ഛോട്ടാ മുംബൈ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ റീ റിലീസിനും വന്‍ പ്രതികരണം ലഭിച്ചിരുന്നു. അതേ ആവേശം തന്നെയാണ് ‘രാവണപ്രഭു’യ്ക്കും ലഭിക്കുന്നത്.

2001-ല്‍ പുറത്തിറങ്ങിയ ‘രാവണപ്രഭു’, ഐ.വി. ശശി സംവിധാനം ചെയ്ത 1993-ലെ ‘ദേവാസുരം’ എന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. രഞ്ജിത്ത് തന്നെ കഥയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ആശിര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചതാണ്.

നെപ്പോളിയന്‍, ഇന്നസെന്റ്, സിദ്ദിഖ്, വിജയരാഘവന്‍, വസുന്ധര ദാസ്, രേവതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ 4കെ പുനരാവിഷ്‌കാരം മാറ്റിനി നൗ ആണ് ഒരുക്കിയത്.

Continue Reading

Film

ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്: മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ് വീടുകളില്‍ ഇ ഡി റെയ്ഡ്

ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

Published

on

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വന്‍ റെയ്ഡ് നടത്തി. നടന്‍മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീടുകളിലടക്കം 17 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇ ഡി വ്യക്തമാക്കി. നടന്‍ അമിത് ചക്കാലക്കലിന്റെയും, അഞ്ച് ജില്ലകളിലായ വാഹന ഡീലര്‍മാരുടെയും വീടുകളിലേക്കും റെയ്ഡ് വ്യാപിപ്പിച്ചു. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഭൂട്ടാന്‍ വാഹനക്കടത്തിനെതിരെ നേരത്തെ കസ്റ്റംസ് വകുപ്പ് നടത്തിയ റെയ്ഡില്‍ ദുല്‍ഖറിന്റെ ഡിഫെന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഡിഫെന്‍ഡര്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഹൈക്കോടതി കേസില്‍ ഇടക്കാല ഉത്തരവായി തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈ കേസിന് ”നംഖോര്‍” (ഭൂട്ടാനീസ് ഭാഷയില്‍ ‘വാഹനം’ എന്നര്‍ത്ഥം) എന്നാണ് കസ്റ്റംസ് ഓപ്പറേഷനില്‍ നല്‍കിയ പേര്. രാജ്യതലത്തിലുള്ള വാഹനക്കള്ളക്കടത്ത് ശൃംഖലയാണ് അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്. മോട്ടോര്‍വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

Continue Reading

Film

60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു

നേരത്തേ സെപ്റ്റംബറില്‍ ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു.

Published

on

മുംബൈ: ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ്പാ ഷെട്ടിയെ മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങ് നാലര മണിക്കൂറിലേറെ ചോദ്യം ചെയ്തു. 60 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം നടത്തിയത്.

പോലീസ് ശില്‍പ്പയുടെ വസതിയിലെത്തിയാണ് ചോദ്യം നടത്തി. സംശയാസ്പദമായ ഇടപാടുകള്‍, സ്വന്തം പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങളും രേഖകളും താരം പൊലീസിന് കൈമാറി. ഇവ പരിശോധനക്ക് വിധേയമാണ്.

നേരത്തേ സെപ്റ്റംബറില്‍ ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു. കേസില്‍ ശില്‍പ്പയ്ക്കും രാജിനുമെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് ശില്‍പ്പയും രാജും ഇരുവരും പ്രതികളായിരുന്നതെന്ന് പറയുന്നത്. 2015-നും 2023-നും ഇടയില്‍ ബിസിനസ് വികസനത്തിനായി നല്‍കിയ പണം അവര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Continue Reading

Trending