Connect with us

EDUCATION

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

കോഴ്‌സുകള്‍ക്ക് പ്രവേശനം നേടി അഞ്ചാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതിയതിനു ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് എസ്.ഡി.ഇ.-യില്‍ ആറാം സെമസ്റ്ററിന് ചേര്‍ന്ന് പഠനം തുടരാന്‍ അവസരം.

Published

on

ബിരുദപഠനം തുടരാന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളില്‍ 2017 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ ബി.എ., ബി.കോം., ബി.ബി.എ. കോഴ്‌സുകള്‍ക്ക് പ്രവേശനം നേടി അഞ്ചാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതിയതിനു ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് എസ്.ഡി.ഇ.-യില്‍ ആറാം സെമസ്റ്ററിന് ചേര്‍ന്ന് പഠനം തുടരാന്‍ അവസരം. അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബര്‍ 11. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും എസ്.ഡി.ഇ. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407356, 2400288.

പരീക്ഷാ ഫലം

ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 11 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 15 വരെ അപേക്ഷിക്കാം.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ ചക്കിട്ടപ്പാറ ബി.പി.എഡ്. സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ സര്‍വകലാശാലാ വെബ്‌സൈറ്റ് വഴി ഡിസംബര്‍ 26-നോ അതിനു മുമ്പായോ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഒരു ഗസ്റ്റ് അദ്ധ്യാപകനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ cugeo@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഡിസംബര്‍ 4-ന് മുമ്പായി അയക്കണം. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അദ്ധ്യാപന പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം ഡിസംബര്‍ 2-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. അഫ്‌സലുല്‍ ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബി.ബി.എ., ബി.കോം. നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 18 വരെയും 180 രൂപ പിഴയോടെ 20 വരെയും ഡിസംബര്‍ 4 മുതല്‍ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2022, നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

EDUCATION

യു.ജി.സി 2024 ജൂണില്‍ നടത്തിയ നെറ്റ്‌ ഫലം പ്രസിദ്ധീകരിച്ചു

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് പരീക്ഷ നടത്തിയത്.

Published

on

 യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.) 2024 ജൂണില്‍ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (NET) ഫലം പ്രസിദ്ധീകരിച്ചു. 53,694 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കായി യോഗ്യത നേടി. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം അറിയാം.

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് പരീക്ഷ നടത്തിയത്. 11,21,225 പേരാണ് രാജ്യവ്യാപകമായ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 6,84,224 പേര്‍ പരീക്ഷ അഭിമുഖീകരിച്ചു.

Continue Reading

EDUCATION

കുട്ടികള്‍ക്കുള്ള സഹായം പരസ്യമായി വേണ്ട; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

ഇക്കാര്യത്തില്‍ നേരത്തെ ബാലാവകാശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു

Published

on

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുന്നത് പരസ്യമാക്കരുതെന്നു നിര്‍ദേശം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടറാണ് ഉത്തരവിറക്കിയത്. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നല്‍കരുതെന്നും നിര്‍ദേശമുണ്ട്.

കുട്ടികളുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇതിന്‍റെ പേരില്‍ കുട്ടികളെ രണ്ടാംകിട പൗരന്മാരാക്കരുതെന്നും ഉത്തരവില്‍ പറയുന്നു. വേണ്ട ഇടപെടല്‍ നടത്താൻ ഡിഇഒമാരെയും ഹെഡ്‍മാസ്റ്റർമാരെയും ചുമതലപ്പെടുത്തി.

ഇക്കാര്യത്തില്‍ നേരത്തെ ബാലാവകാശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. സഹായം പരസ്യമായി സ്വീകരിച്ചതിന്‍റെ പേരില്‍ ഒരു കുട്ടിയും മാനസികമായ പ്രയാസം നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു നിര്‍ദേശം. ഇത്തരത്തിലുള്ള കുട്ടികളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുന്നതു ശ്രദ്ധയില്‍പെട്ടിരുന്നതായും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading

EDUCATION

സ്കൂൾ സമയത്ത് മീറ്റിങ് വേണ്ട; ഉത്തരവിറക്കി സർക്കാർ

സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും സ്കൂളിന്റെ പ്രവർത്തന സമയങ്ങളിൽ നടത്താൻ പാടില്ല

Published

on

തിരുവനന്തപുരം: സ്കൂളിലെ പ്രവർത്തിസമയങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ മീറ്റിങ്ങുകൾ പാടില്ലെന്ന് സർക്കാർ ഉത്തരവ്. ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സമയങ്ങളിൽ പിടിഎ, സ്റ്റാഫ്, എസ്എംസി മീറ്റിങ്ങുകൾ നടത്താൻ പാടില്ലെന്നാണ് ഉത്തരവ്. സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും സ്കൂളിന്റെ പ്രവർത്തന സമയങ്ങളിൽ നടത്താൻ പാടില്ല.

പകരം ഇവ പ്രവൃത്തി സമയത്തിന് മുമ്പോ അതിനു ശേഷമോ നടത്തണം. ഇനി ഏതെങ്കിലും രീതിയിൽ അടിയന്തരമായി മീറ്റിങ്ങുകൾ നടത്തേണ്ടി വന്നാൽ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി നിർബന്ധമാണെന്നും ഉത്തരിവിലുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. മീറ്റിങ്ങുകൾ മൂലം പഠനസമയം നഷ്ടപ്പെടുന്നു എന്ന പരാതിയെ തുടർന്നാണ് സർക്കാറിന്റെ തീരുമാനം.

Continue Reading

Trending