Connect with us

EDUCATION

കാലിക്കറ്റ് സര്‍വകലാശാല പി.എച്ച്.ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

പ്രവേശന പരീക്ഷക്കുള്ള അപേക്ഷ പിഴ കൂടാതെ ഫെബ്രുവരി മൂന്നിനകം ഓണ്‍ലൈനായി സമര്‍പ്പിക്കണം

Published

on

കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷക്കുള്ള അപേക്ഷ പിഴ കൂടാതെ ഫെബ്രുവരി മൂന്നിനകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജനറല്‍ വിഭാഗങ്ങള്‍ക്ക് 830 രൂപയും പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗം 310 രൂപയുമാണ് അപേക്ഷ ഫീസ്.

അപേക്ഷാ ഫീസടച്ചതിനുശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ ഗവേഷണ കേന്ദ്രങ്ങളിലേക്കോ അയക്കേണ്ടതില്ല.

പ്രവേശന പരീക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കായി പി.എച്ച്.ഡി 2024 വിജ്ഞാപനം കാണുക. പി.എച്ച്.ഡി റഗുലേഷന്‍, ഭേദഗതികള്‍, ഒഴിവുകള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഒഴിവ് വിവരങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.

EDUCATION

അലിഗഡ് മുസ്‌ലിം സർവകലാശാല പ്രവേശന പരീക്ഷ : ജനുവരി 31 വരെ അപേക്ഷിക്കാം

Published

on

ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായ അലിഗഡ് മുസ്‌ലിം സർവകലാശാല (എ.എം.യു)യിൽ സി.യു.ഇ. ടി യു.ജി യുടെ പരിധിയിൽപെടാത്ത വിവിധ കോഴ്സുകളുടെ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷക്ക് ജനുവരി 31 വരെ അപേക്ഷിക്കാം.

ബി.എ ഓണേഴ്‌സ് – ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇന്റർനാഷനൽ സ്റ്റഡിസ്, ബി.എസ്.സി ഓണേഴ്‌സ് അഗ്രിക്കൾച്ചർ, ബി.എസ്.സി ഓണേഴ്സ‌് ഇൻ സയൻസ്/ലൈഫ് സയൻസ്, ബി.കോം ഓണേഴ്‌സ്, ബി.എ ഓണേഴ്‌സ് ഇൻ ആർട്‌സ്/സോഷ്യൽ സയൻസ്, ബി.എസ്.സി/ ഡിപ്ലോമ ഇൻ പാരാ മെഡിക്കൽ കോഴ്‌സസ്/ ബാച്ലർ ഓഫ് റേഡിയേഷൻ തെറാപ്പി ടെക്നോളജി,ബി.ടെക്/ബി.ആർക്ക്, ബി.എ. എൽ.എൽ.ബി (മലപ്പുറം കാമ്പസിലുണ്ട്). ബി.എസ്.സി നഴ്‌സിങ്, ഡിപ്ലോമ ഇൻ എൻജിനിയറിങ് തുടങ്ങിയ പ്രോഗ്രാമ്മുകളിലേക്കാണ് പരീക്ഷ വഴി പ്രവേശനം.

അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി: 31.01.2025

അപേക്ഷിക്കാനുള്ള ലിങ്ക് :https://amucontrollerexams.com/

Continue Reading

EDUCATION

സിവിൽ സർവ്വീസ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്.

Published

on

സർക്കാർ / യൂണിവേഴ്‌സിറ്റി സ്ഥാപനങ്ങളിൽ നിന്നും സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2024-25 സാമ്പത്തിക വർഷം കോഴ്‌സ് ഫീസ് (ഒരു വിദ്യാർത്ഥിയ്ക്ക് പരമാവധി 20,000 രൂപ വീതവും), ഹോസ്റ്റൽ ഫീസ് (ഒരു വിദ്യാർത്ഥിയ്ക്ക് പരമാവധി 10,000 രൂപ വീതവും) ഇനത്തിൽ ചെലവാകുന്ന തുക തിരികെ നൽകുന്ന സിവിൽ സർവ്വീസ് ഫീ റീ ഇംമ്പേഴ്‌സ്‌മെന്റ് സ്‌കോളർഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു.

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിലും അതിന്റെ ഉപകേന്ദ്രങ്ങളിലും, ഇൻസ്റ്റിട്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്‌സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) പ്രസ്തുത സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

വിദ്യാർഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുളള സ്വകാര്യ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കാം.
അത്തരം സ്ഥാപനങ്ങളിൽ ഫീസ് ഒടുക്കിയതിന്റെ അസ്സൽ രസീതിൽ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ മേലൊപ്പ് പതിപ്പിക്കേണ്ടതാണ്.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്.

1. ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായാണ് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നത്.
2. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്.
3. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് മുൻഗണന നൽകും.
4. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

ഓൺലൈനായി അപേക്ഷിക്കാം

ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്‌ലോഡ്‌ ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ഫെബ്രുവരി 10

കൂടുതൽ വിവരങ്ങൾക്ക്

https://scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php

Continue Reading

EDUCATION

പരീക്ഷ നടത്താന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല; സ്കൂളുകളോട് സ്വയം കണ്ടെത്താൻ നിർദ്ദേശം

സ്കൂളുകളുടെ പിഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല. ഇതോടെ പരീക്ഷയ്ക്കുള്ള പണം സ്വയം കണ്ടെത്താൻ സ്കൂളുകൾക്ക് നിർദേശം നൽകി സ‍ർക്കാർ. സ്കൂളുകളുടെ പിഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

പരീക്ഷ നടത്താൻ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പണമില്ലെന്നാണ് വിശദീകരണം. ഫണ്ട് ഡയറക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന മുറക്ക് പിഡി അക്കൗണ്ടിൽ തിരിച്ചടച്ചാൽ മതിയെന്നും നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളുടെ മറ്റു ചെലവിന് വേണ്ടിയുള്ള പണമാണ് പിഡി അക്കൗണ്ടിൽ ഉള്ളത്.

 

Continue Reading

Trending