Connect with us

Culture

ഏഴു പ്രതികളും ഒളിവില്‍; കീഴടങ്ങല്‍ നാടകത്തിന് കളമൊരുക്കാന്‍ ശ്രമം

Published

on

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴ് പ്രതികളും ഒളിവിലാണെന്ന് പൊലീസ്. വെള്ളിയാഴ്ച രാത്രി ഇവരുടെയും ബന്ധുക്കളുടെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഭാഷ്യം.
അഖിലിന് കുത്തേറ്റ് രണ്ട് ദിവസത്തിന് ശേഷവും പ്രതികള പിടികൂടാൻ തയ്യാറാകാതെ കീഴടങ്ങല്‍ നാടകത്തിന് കളമൊരുക്കാനാണ് ശ്രമം നടക്കുന്നത്.
യൂണിറ്റ് പ്രസിഡന്‍റ്  ശിവരഞ്ജിത്ത് ആണ് കുത്തിയത് എന്നതടക്കം വ്യക്തമായ മൊഴി ഉണ്ടായിട്ടും പ്രധാന പ്രതികളെ ആരെയും പിടികൂടാനോ ചോദ്യം ചെയ്യാനോ പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല.  എസ്എഫ്ഐ പ്രവര്‍ത്തകനും യൂണിറ്റ് കമ്മിറ്റി അംഗവുമായ ഇജാസ് മാത്രമാണ് ഇത് വരെ പിടിയിലായത്. 

കേസില്‍ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറി നസീം, അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇതില്‍ നസീം അടുത്തിടെ പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാണ്. കോളേജിന് പുറത്ത് നിന്നുള്ളവരും സംഘത്തിലുണ്ടെന്ന് അഖിലും അഖിലിന്‍റെ അച്ഛനും അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ പ്രതികള്‍ക്ക് പൊലീസില്‍ കീഴടങ്ങുന്നതിന് അവസരം ഒരുക്കുന്നതിന് ചരടുവലികള്‍ ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി ഇടപെടല്‍ ഇതിനായി നടക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസിനെ അക്രമിച്ച കേസില്‍ ‘പിടികിട്ടാപ്പുള്ളിയായ’ നസീം വിവാദങ്ങള്‍ക്കൊടുവില്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
എന്നാൽ പ്രതികൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാര്‍ട്ടി ഓഫീസുകളിൽ അടക്കം പരിശോധന നടത്താൻ പൊലീസ് നടപടികളൊന്നും ഇതുവരെ തയ്യാറായിട്ടില്ല. കേസിൽ ഏഴ് പ്രതികൾക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് ഇറക്കാനാണ് നിലവിൽ പൊലീസ് നീക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഐപിഎല്ലില്‍ ഇന്ന് ക്ലാസിക്ക് പോരാട്ടങ്ങള്‍; രാജസ്ഥാന്‍ ഹൈദരാബാദിനെയും, മുംബൈ ചെന്നൈയെയും നേരിടും

വിരലിലെ പരിക്ക് മൂലം വിക്കറ്റ് കീപ്പറാകാന്‍ സഞ്ജുവിന് സാധിക്കില്ല.

Published

on

ഐപിഎല്ലില്‍ ഇന്ന് രണ്ടു മത്സരങ്ങള്‍. ആദ്യ മത്സരത്തിനായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. വൈകീട്ട് 3.30 മുതലാണ് മത്സരം. പരിക്ക് മാറി എത്തിയെങ്കിലും സഞ്ജുവിനു പകരം ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിക്കുക. സഞ്ജു ഇംപ്കാട് പ്ലെയറായി കളത്തിലെത്തും. വിരലിലെ പരിക്ക് മൂലം വിക്കറ്റ് കീപ്പറാകാന്‍ സഞ്ജുവിന് സാധിക്കില്ല. അതിനാല്‍ ബാറ്റിങ്ങിന് മാത്രമാകും സഞ്ജു ഇറങ്ങുക.

ജോഫ്ര ആര്‍ച്ചെര്‍, വാനിന്ദു ഹസരങ്ക, യശസ്വി ജയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരാണ് രാജസ്ഥാന്റെ പ്രധാന താരങ്ങള്‍. പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ഷിയും ടീമിലുണ്ട്. ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് നിലവിലെ റണ്ണറപ്പായ ഹൈദരാബാദിനെ നയിക്കുന്നത്.

ഈ ഐപിഎല്‍ സീസണിലെ ഏക വിദേശനായകനും കമ്മിന്‍സാണ്. അഭിഷേക് ശര്‍മയും ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡുമാണ് ഓപ്പണര്‍മാര്‍. ഹെന്റിച്ച് ക്ലാസെന്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവരും ഹൈദരാബാദ് ടീമിലുണ്ട്.

ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ സൂപ്പര്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. അഞ്ചുതവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടം തീപാറും. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവുമുണ്ട്.

വിലക്കുള്ളതിനാല്‍ ഇന്ന് ഹര്‍ദികിന് പകരം സൂര്യകുമാര്‍ യാദവാകും മുംബൈയെ നയിക്കുക. സ്പിന്‍ കരുത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. മഹേന്ദ്ര സിങ് ധോണിയാണ് ശ്രദ്ധാകേന്ദ്രം. ഋതുരാജ് കെയ്ക്ക് വാദാണ് ചെന്നൈയുടെ നായകന്‍. ചെന്നൈയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.

Continue Reading

crime

കേരളം ഭരിക്കുന്ന സി.പി.എമ്മിനും രക്ഷയില്ല; മുന്‍ പാര്‍ട്ടി പ്രവര്‍ത്തകനും രാഷ്ട്രീയ കൊലപാതക കേസിലെ പ്രതിയുള്‍പ്പെടുന്ന ലഹരി സംഘത്തിന്റെ ഭീഷണി

മുന്‍ സിപിഎം പ്രവര്‍ത്തകനും രാഷ്ട്രീയ കൊലപാതക കേസില്‍ ഉള്‍പ്പടെ പ്രതിയായ ജന്മീന്റ വിട ബിജുവിന്റെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തിയത്.

Published

on

കണ്ണൂര്‍ പാനൂരില്‍ സിപിഎം നേതാക്കളെ ലഹരി ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി. മുന്‍ സിപിഎം പ്രവര്‍ത്തകനും രാഷ്ട്രീയ കൊലപാതക കേസില്‍ ഉള്‍പ്പടെ പ്രതിയായ ജന്മീന്റ വിട ബിജുവിന്റെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തിയത്. സിപിഎം ചമ്പാട് ലോക്കല്‍ കമ്മറ്റി ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

സിപിഎം ചമ്പാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെയാണ് ഭീഷണി ഉണ്ടായത്. ജന്മീന്റവിട ബിജു ഉള്‍പ്പടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളെ നേരത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞതായി സിപിഎം പ്രാദേശിക നേതാക്കള്‍ പറഞ്ഞു.

പന്ന്യന്നൂര്‍ പഞ്ചായത്തിലെ ചമ്പാട് ലോക്കലിലെ അരയാക്കൂലില്‍ ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെ ലഹരി മാഫിയ സംഘം നേതാക്കളെ ഉള്‍പ്പടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടുന്നവര്‍ക്ക് എതിരെ കൊലവിളി നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ചമ്പാട് ലോക്കല്‍ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. ജന്മീന്റ വിട ബിജുവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം പാര്‍ട്ടി നേതാക്കളെയും, പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പടെയുള്ളവരെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി.

അരയാക്കൂല്‍ മേഖലയിലെ നാല് പേരെ കഞ്ചാവുമായി കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു. ഈ പൊതുയോഗം കഴിഞ്ഞു പോയ സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെയാണ് ലഹരി സംഘങ്ങളുടെ ഭീഷണി. സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള നേതാക്കളെ പരസ്യമായി കൊന്നുകളയുമെന്നടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വിഷയത്തില്‍ പൊലീസിന് വിവരം നല്‍കിയത് സിപിഎം നേതാക്കളാണെന്ന് ആരോപിച്ചായിരുന്നു ഭീഷണി. ജന്മിന്റവിട ബിജുവിന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബിജെപി പ്രവര്‍ത്തകനായ കുന്നോത്ത്പറമ്പിലെ കെ.സി.രാജേഷ് വധ കേസിലും, പാനൂരിലെ ചുമട്ട് തൊഴിലാളിയും ബി.എം.എസ് പ്രവര്‍ത്തകനുമായ കുറിച്ചിക്കരയിലെ വിനയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും പ്രധാന പ്രതിയാണ് ജന്മീന്റവിട ബിജു. നേരത്തെ സി പി എമ്മിന്റെ സജീവ പ്രവര്‍ത്തകനായ ബിജു പാര്‍ട്ടിക്ക് വേണ്ടി നിരവധി രാഷ്ട്രിയ അക്രമ കേസുകളില്‍ പ്രതിയായിട്ടുണ്ട്. പാര്‍ട്ടി ജന്മീന്റവിട ബിജു ഉള്‍പ്പടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളെ നേരത്തെ തള്ളിപ്പറഞ്ഞതായാണ് സിപിഎം നേതാക്കള്‍ പറയുന്നത്.

മുന്‍ പാര്‍ട്ടി പ്രവര്‍ത്തകരായ ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ സി പി എം നേതൃത്വത്തിന് വന്നതോടെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എതിരെ പാര്‍ട്ടി നേതൃത്വം തിരിയാനുള്ള പ്രധാന കാരണം. സി പി എം പ്രവര്‍ത്തകരായ ക്വട്ടേഷന്‍ സംഘത്തിന് എതിരെ പൊതുവികാരം ഉയര്‍ന്നു വന്നതോടുകൂടിയാണ് പാര്‍ട്ടിനേതൃത്വവും ഇവരെ തള്ളി പറഞ്ഞത്. സി പി എമ്മിന് വേണ്ടി രാഷ്ട്രിയ എതിരാളികളെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികള്‍ ആയവര്‍ക്ക് എതിരെയാണ് പാര്‍ട്ടി നേതൃത്വം പൊലീസില്‍ മയക്കുമരുന്ന് ക്വട്ടേഷന്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരും സി പി എം പ്രവര്‍ത്തകരും തമ്മിലുള്ള അഭിപ്രായ ഭിന്നത വരും ദിവസങ്ങളില്‍ മറനീക്കി പുറത്ത് വരും.

Continue Reading

india

‘അയാളുടെ മുഖത്ത് തുപ്പിവെക്കണം​’; ഗാന്ധിജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് യതി നരസിംഹാനന്ദിനെതിരെ കേസ്

ഗാസിയാബാദിലെ ദാസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനതായ നരസിംഹാനന്ദ് ഒരു വീഡിയോയിലൂടെയാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.

Published

on

മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിനും വിവാദ പുരോഹിതൻ യതി നരസിംഹാനന്ദിനെതിരെ കേസ്.

ഗാസിയാബാദിലെ ദാസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനതായ നരസിംഹാനന്ദ് ഒരു വീഡിയോയിലൂടെയാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. വീഡിയോ പ്രചരിച്ചതിനെ പിന്നാലെ ഗാസിയാബാദിലെ വേവ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സർവേഷ് കുമാർ പാൽ പരാതി നൽകുകയായിരുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും മഹാത്മാ ഗാന്ധിക്കും ഗാസിയാബാദ് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്രയ്ക്കും ലോണിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കുമെതിരെ നരസിംഹാനന്ദ് വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്ന് പരാതിയിൽ പറഞ്ഞു.

‘ഗാസിയാബാദ് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്രയ്ക്കും ലോണിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കുമെതിരെ യതി നരസിംഹാനന്ദ് ഒരു വീഡിയോയിൽ അവഹേളനപരമായ പരാമർശങ്ങൾ നടത്തി. ഒപ്പം മഹാത്മ ഗാന്ധിക്കെതിരെയും നരസിംഹാനന്ദ് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി. ‘ഗാന്ധിയുടെ മുഖത്ത് തുപ്പണം’ തുടങ്ങിയ പരാമർശങ്ങളും വീഡിയോയിൽ ഉപയോഗിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കാനും പ്രദേശത്തെ സമാധാനം തകർക്കാനുമാണ് നരസിംഹാനന്ദ് ശ്രമിക്കുന്നത്,’ സർവേഷ് കുമാർ പാൽ പറഞ്ഞു.

പരാതിക്ക് പിന്നാലെ വേവ് സിറ്റി പൊലീസ് സ്റ്റേഷനിൽ നരസിംഹാനന്ദിനെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 351 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (സമാധാന ലംഘനത്തിന് പ്രകോപിപ്പിക്കാനുള്ള ഉദ്ദേശത്തോടെ മനഃപൂർവം അപമാനിക്കൽ), 353 (1) (ബി) (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവന), 353 (2) (തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കൽ), 292 (പൊതുജനങ്ങളെ ശല്യപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ ഫയൽ ചെയ്തു.

ഇത് ആദ്യമായല്ല നരസിംഹാനന്ദ് വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത്. 2024 ൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് യതി നരസിംഹാനന്ദിനെതിരെ മഹാരാഷ്ട്രയിലെ താനെ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു. ഗാസിയാബാദിലെ ഹിന്ദി ഭവനിൽ നടന്ന പരിപാടിയിലാണ് നരസിംഹാനന്ദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.

Continue Reading

Trending