Connect with us

kerala

ഏക സിവിൽ കോഡില്‍ സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്.

Published

on

ഏക സിവിൽ കോഡില്‍ സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ബിജെപിയെ പോലെ ഭിന്നിപ്പുണ്ടാക്കാനാണ് നീക്കം. ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇഎംഎസ് നിലപാട്. അന്നത്തെ നിലപാട് തെറ്റെങ്കിൽ അത് തുറന്ന് പറയാൻ സിപിഎം തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

film

അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടി എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ബിജെപി നേതാവിന്റെ ഹരജി ഹൈക്കോടതി തള്ളി

എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

Published

on

എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്നും ഹര്‍ജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ എമ്പുരാന്‍ കണ്ടോയെന്നും ചിത്രത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയോ എന്നും ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ചിത്രമല്ലേ എമ്പുരാനെന്ന് ഹൈക്കോടതി ചോദിച്ചു.

സെന്‍സര്‍ ബോര്‍ഡ് ഒരിക്കല്‍ അനുമതി നല്‍കിയാല്‍ പ്രദര്‍ശനത്തിന് വിലക്കില്ല. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ മറുപടിയുടെ അടിസ്ഥാനത്തില്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. എമ്പുരാന്‍ നിര്‍മ്മാതാക്കളോട് വിശദീകരണം തേടണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേഷണ മന്ത്രാലയത്തിന്റെ മറുപടി തേടിയിട്ടുണ്ട്. ഹര്‍ജി അവധിക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി.

ബിജെപി നേതാവായ വി വി വിജേഷായിരുന്നു എമ്പുരാനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിവാദമായതിനെ തുടര്‍ന്ന് വിജേഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എമ്പുരാന്‍ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും വിജീഷ് ഹൈക്കോടതിയെ സമീപിച്ചതില്‍ ബിജെപിക്ക് അറിവില്ലെന്നും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു

Published

on

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ഡിസൂസ അടിമ, ജൂഡ് ഗോഡ്ഫ്രീ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 10.89 ഗ്രാം എംഡിഎംഎ പിടികൂടി. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പുല്ലുവിള സ്വദേശി ഷിബു ഓടി രക്ഷപ്പെടുകയായിരുന്നു.

നെയ്യാറ്റിന്‍കരയിലും സമീപപ്രദേശങ്ങളിലുമെല്ലാം ലഹരി വില്‍പ്പന നടത്തുന്നവരെ പിടികൂടാനായിരുന്നു പൊലീസ്- എക്‌സൈസ് സംഘങ്ങളുടെ ലക്ഷ്യം. ഡാന്‍സാഫ് സംഘത്തിന്റെയടക്കം സഹായം ഇതിനുണ്ടായിരുന്നു.

 

Continue Reading

kerala

ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കി

56603 കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ ഏപ്രില്‍ 18, 25, മേയ് രണ്ട് തീയതികളില്‍ പാലക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വിസ് റദ്ദാക്കും

Published

on

പാലക്കാട്: നമ്പര്‍ 56603 കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ ഏപ്രില്‍ 18, 25, മേയ് രണ്ട് തീയതികളില്‍ പാലക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വിസ് റദ്ദാക്കും. ഏപ്രില്‍ ഒമ്പത്, 23 തീയതികളില്‍ രാത്രി 11.45ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് ആരംഭിക്കുന്ന നമ്പര്‍ 22638 മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഏപ്രില്‍ 10, 24 തീയതികളില്‍ പുലര്‍ച്ച ഒന്നിന് മംഗളൂരു ജങ്ഷനില്‍ നിന്നാണ് ആരംഭിക്കുക.

ഏപ്രില്‍ ഒമ്പത്, 23 തീയതികളില്‍ തിരുവനന്തപുരത്തുനിന്ന് 2.40ന് ആരംഭിക്കുന്ന നമ്പര്‍ 22633 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് യാത്ര അതേ ദിവസം ഒരു മണിക്കൂര്‍ 25 മിനിറ്റ് വൈകി 4.05നാണ് പുറപ്പെടുക.

Continue Reading

Trending