india
ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏക സിവില്‍ കോഡ് നിലവില്‍ വരും
ഉത്തരാഖണ്ഡില്‍ നിലവിലുള്ള സര്‍ക്കാര്‍ വന്ന ശേഷം സംസ്ഥാനത്ത് യു.സി.സി നടപ്പാക്കാന്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ തീരുമാനമായിരുന്നു.
ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കും. ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുകയാണ്. വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്സൈറ്റ് ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ഉദ്ഘാടനം ചെയ്യും.
ഉത്തരാഖണ്ഡില്‍ നിലവിലുള്ള സര്‍ക്കാര്‍ വന്ന ശേഷം സംസ്ഥാനത്ത് യു.സി.സി നടപ്പാക്കാന്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ തീരുമാനമായിരുന്നു. ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടികള്‍.
യുണിഫോം സിവില്‍ കോഡ് ഉത്തരാഖണ്ഡ് 2024 ബില്‍ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭയില്‍ പാസാക്കി. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാര്‍ച്ച് 12 ന് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്.
നേരത്തെ തന്നെ ഇത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്ക്കും ഏകീകൃത നിയമം ആയിരിക്കും.
സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ജനുവരി മുതല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പുഷ്കര്‍ സിംഗ് ധാമി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദിവാസികളെയും ചില പ്രത്യേക സമുദായങ്ങളെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് അറിയുന്നത്. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു.സി.സി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദര്‍ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാണ്.
india
‘ജനാധിപത്യത്തെ സംരക്ഷിക്കാനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യൂ’; ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥനയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. ജനാധിപത്യത്തെ സംരക്ഷിക്കാൻ വോട്ട് ചെയ്യൂവെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു.
‘പ്രിയപ്പെട്ട സഹോദരന്മാരെ, സഹോദരിമാരെ, ബിഹാറിലെ യുവജനങ്ങളെ, നിങ്ങളുടെ ഭാവിയെ നിങ്ങൾ രൂപപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകൂ. തൊഴിലിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യുക. ജനാധിപത്യത്തിനും ഭരണഘടനക്കും വോട്ടവകാശത്തിനും വേണ്ടി സമ്മതിദാനവകാശം രേഖപ്പെടുത്തൂ’- പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബിഹാർ നിയമസഭയിൽ ആകെ 243 സീറ്റുകളാണുള്ളത്.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന് ഈ തെരഞ്ഞെടുപ്പ് അതിനിർണായകമാണ്. വനിതകൾക്ക് 30000 രൂപയുടെ വാർഷിക സഹായവും കുടുംബത്തിൽ ഒരാൾക്ക് ജോലിയുമടക്കം വമ്പൻ വാഗ്ദാനങ്ങളാണ് ആർ.ജെ.ഡിയുടെ യുവനേതാവ് വോട്ടർമാർക്ക് മുന്നിൽവെക്കുന്നത്. വൈശാലി ജില്ലയിലെ രഘോപൂരിൽ നിന്ന് 2015 മുതലാണ് തേജസ്വി ജയിച്ചു വരുന്നത്. ജെ.ഡി.യു മുൻ എം.എൽ.എ കൂടിയായ സതീഷ് കുമാർ യാദവാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.
india
മുംബൈ മോണോറെയില്‍ പരീക്ഷണയോട്ടത്തില്‍ അപകടം; മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്
ബുധനാഴ്ച രാവിലെയുണ്ടായ ഈ അപകടത്തില്‍ മോണോറെയില്‍ കോച്ചുകള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു.
മുംബൈ: പരീക്ഷണയോട്ടത്തിനിടെ മുംബൈ മോണോറെയില്‍ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയുണ്ടായ ഈ അപകടത്തില്‍ മോണോറെയില്‍ കോച്ചുകള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു.
ചെറിയ അപകടമാണിതെന്നു മുംബൈ മെട്രോ ഓപ്പറേഷന് കോര്പറേഷന് ലിമിറ്റഡ് വ്യക്തമാക്കിയെങ്കിലും, മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റതായും കമ്പനി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 20 മുതല്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് മോണോറെയില്‍ സര്‍വീസ് ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
പരീക്ഷണയോട്ടത്തിനിടെ ട്രെയിനിന്റെ ആദ്യ കോച്ചാണ് തൂണിലിടിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ബാക്കി കോച്ചുകള്‍ മാറ്റിയാണ് ട്രാക്ക് ശുദ്ധീകരിച്ചത്. ട്രാക്ക് ക്രോസോവര്‍ പോയിന്റിലാണ് അപകടം ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
എന്‍ജിനീയര്‍, ട്രെയിന്‍ ക്യാപ്റ്റന്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പരീക്ഷണയോട്ടത്തില്‍ ഉണ്ടായിരുന്നതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പതിവായി നടക്കുന്ന സിഗ്നലിങ് പരിശോധനയ്ക്കിടെയാണ് സംഭവം നടന്നതെന്ന് കരാറുകാര്‍ പറഞ്ഞു.
അപകടത്തിന്റെ കാരണം വ്യക്തമാക്കുന്നതിനായി മുംബൈ മെട്രോപൊളിറ്റന്‍ റീജണല്‍ ഡെവലപ്മെന്റ് അതോറിറ്റി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
india
റെയില്‍വേയുടെ അനാസ്ഥയില്‍ യാത്രക്കാരന് മരിച്ചു
കേരള എക്സ്പ്രസ് (12626) ട്രെയിനിലായിരുന്നു സംഭവം.
വൈദ്യസഹായം ലഭിക്കാതെ യാത്രക്കാരന് മരിച്ചെന്നാരോപിച്ച് കേരള എക്സ്പ്രസ് ട്രെയിനില്‍ വിവാദം. തമിഴ്നാട് സ്വദേശി സന്ദീപാണ് മരിച്ചത്. ട്രെയിനില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹയാത്രികര്‍ അടിയന്തര വൈദ്യസഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഒന്നര മണിക്കൂറിലേറെ സമയം സഹായം ലഭിക്കാതിരുന്നതായാണ് പരാതി.
കേരള എക്സ്പ്രസ് (12626) ട്രെയിനിലായിരുന്നു സംഭവം. വിജയവാഡ സ്റ്റേഷനില്‍ എത്തിയ ശേഷമാണ് ഡോക്ടര്‍ എത്തിയത്, എന്നാല്‍ അതിനകം സന്ദീപ് മരിച്ചു. സഹായം ലഭിക്കാന്‍ റെയില്‍വേ അധികൃതരോട് പലവട്ടം അപേക്ഷിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നു സഹയാത്രികര്‍ പറഞ്ഞു.
-
india3 days ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
Video Stories3 days agoമികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്: ആസിഫ് അലി
-
News3 days agoഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രവിജയം; കിരീടത്തോടൊപ്പം താരങ്ങളുടെ ബ്രാന്‍ഡ് മൂല്യവും ആകാശനീളം
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala13 hours ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
GULF3 days agoതിരൂർ ഫെസ്റ്റ് 2025: നവംബർ 23-ന് ദുബായിൽ; തിരൂർ മണ്ഡലത്തിലെ പ്രവാസികളുടെ മഹാസംഗമം
-
News3 days agoഐസിസി വനിതാ ലോകകപ്പ്: റണ്‍സിന്റെ രാജ്ഞിയായി ലോറ വോള്‍വാര്‍ഡ്
-
Film3 days agoമമ്മൂട്ടിക്ക് എട്ടാം തവണയും മികച്ച നടന് അവാര്‍ഡ്; മികച്ച നടി ഷംല ഹംസ, ‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച ചിത്രം

