Connect with us

india

ഭരണഘടനയെ തുരങ്കം വെക്കുന്നു; ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായില്ല എന്നും പിന്നീട് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ പറയുന്നതിലൂടെ ഭരണഘടനയെ നിഷേധിക്കുകയാണ് അദ്ദേഹം രാഹുല്‍ പറഞ്ഞു.

Published

on

അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിലൂടെ ഇന്ത്യക്ക് ‘യഥാര്‍ത്ഥ സ്വാതന്ത്ര്യം’ ലഭിച്ചുവെന്ന പ്രസ്താവനയിലൂടെ ഭരണഘടനയെ തുരങ്കം വെക്കുന്നുവെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ ആഞ്ഞടിഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ജാതി സെന്‍സസ് നടത്തുമെന്നും 50 ശതമാനം സംവരണ പരിധി ലംഘിക്കുമെന്നും പിന്നാക്കക്കാര്‍ക്കും ദലിതര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ജീവിതത്തിന്റെ എല്ലാ തുറകളിലും ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നുമുള്ള കോണ്‍ഗ്രസിന്റെ വാഗ്ദാനവും രാഹുല്‍ ആവര്‍ത്തിച്ചു.

മോഹന്‍ ഭഗവത് പറയുന്നത് ഗംഗ ‘ഗംഗോത്രി’യില്‍ നിന്നല്ല ഉത്ഭവിക്കുന്നതെന്നാണ്. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായില്ല എന്നും പിന്നീട് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ പറയുന്നതിലൂടെ ഭരണഘടനയെ നിഷേധിക്കുകയാണ് അദ്ദേഹം രാഹുല്‍ പറഞ്ഞു.

ഭരണഘടനയില്‍ അടങ്ങിയിരിക്കുന്ന ചിന്തകള്‍ ആവശ്യമില്ലെന്ന് അദ്ദേഹം തുറന്നു പറയുന്നു. ഭരണഘടന സ്വാതന്ത്ര്യത്തിന്റെ ഫലമായി ഉണ്ടായതല്ലെന്നും പറയുന്നു. ഇന്ത്യയില്‍ നിന്നും അതിന്റെ ജനങ്ങളില്‍ നിന്നും അതിന്റെ സ്ഥാപനങ്ങളില്‍നിന്നും അദ്ദേഹം ഭരണഘടനയെക്കുറിച്ചുള്ള ചിന്തകളെ നശിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഒരു എന്‍.ജി.ഒ സംഘടിപ്പിച്ച സംവിധാന്‍ സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഇത് കേവലം ഒരു പുസ്തകമല്ലെന്നും രാജ്യത്തിന്റെ ആയിരക്കണക്കിന് വര്‍ഷത്തെ ചിന്തകളെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാഹുല്‍ ചൂണ്ടിക്കാട്ടി. നാരായണഗുരു, ബസവണ്ണ, മഹാത്മാ ഫൂലെ, മഹാത്മാഗാന്ധി, ബി.ആര്‍. അംബേദ്കര്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബുദ്ധന്റെയും ഉന്നത നേതാക്കളുടെയും ശബ്ദങ്ങള്‍ അതിലുണ്ടായിരുന്നു.

കോടിക്കണക്കിന് ദലിതരോടും പിന്നാക്കക്കാരോടും ആദിവാസികളോടും കാണിക്കുന്ന അനീതിയുടെ വേദനയും ഭരണഘടനയിലുണ്ട്. വേദന മുഴുവനായും നീക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അത് അല്‍പ്പം കുറച്ചിട്ടുണ്ട്. ഇത് ഗംഗയെ പോലെയാണ്. അത് രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോയിടിച്ചു; റോഡിലെ തർക്കം വൈറൽ -വിഡിയോ

കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്‍യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്. 

Published

on

കാറിൽ ഇടിച്ച ഓട്ടോ ഡ്രൈവറോട് നഗരമധ്യത്തിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്. ബെംഗളൂരു വസന്ത്‌ നഗറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ മണിക്കൂറുകൾക്കൊണ്ട് വൈറലായി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയില്ല. കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്‍യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്.

കാറിൽ നിന്ന് പുറത്തിറങ്ങി ഓട്ടോ ഡ്രൈവറുമായി തർക്കത്തിലേർപ്പെടുകയായിരുന്നു സൂപ്പർതാരം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ദ്രാവിഡ് ഇന്ത്യൻ എക്‌സ്പ്രസ് ജംഗ്ഷനിൽ നിന്ന് ഹൈഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു.

രാഹുൽ ദ്രാവിഡിന്റെ കാറിന്റെ പിന്നിൽ ഓട്ടോ വന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോകുന്നതിന് മുമ്പ് ദ്രാവിഡ് ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പർ വാങ്ങിച്ചതായാണ് റിപ്പോർട്ട്. ദ്രാവിഡ് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

രാഹുൽ ദ്രാവിഡിനെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞില്ല എന്നാണ് വിവരം. 52 കാരനായ ദ്രാവിഡ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

പിന്നീട്‌ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ഹെഡ് കോച്ചായി രാഹുൽ ചുമതലയേറ്റു. 2014,2015 സീസണുകളിൽ രാജസ്ഥാന്റെ മെന്ററായും ടീം ഡയറക്ടറായും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്.

Continue Reading

india

ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മാനനഷ്ടക്കേസ് ഡല്‍ഹി കോടതി തള്ളി

തരൂരിനെതിരെയുള്ള ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

Published

on

കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ മാനനഷ്ടക്കുറ്റം ചുമത്തി ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച ക്രിമിനല്‍ പരാതി തള്ളി ഡല്‍ഹി കോടതി. പ്രസിദ്ധീകരിച്ച മൂന്ന് അഭിമുഖങ്ങളിലും വാര്‍ത്തകളിലും തരൂര്‍ ഒരിക്കല്‍ പോലും ബി.ജെ.പിയെക്കുറിച്ചോ എന്‍.ഡി.എയെക്കുറിച്ചോ ചന്ദ്രശേഖറിനെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പരസ് ദലാല്‍ മാനനഷ്ടക്കേസ് തള്ളുകയായിരുന്നു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂര്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാതി. ബി.ജെ.പി സ്ഥാനാര്‍ഥി വോട്ടിനായി പണം നല്‍കുന്നുവെന്ന് തരൂര്‍ പറഞ്ഞെന്നായിരുന്നു പരാതി. എന്നാല്‍, തരൂരിനെതിരെയുള്ള ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

മൂന്ന് അഭിമുഖങ്ങളിലും കോണ്‍ഗ്രസ് നേതാവ് തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണവും പരാതിക്കാരന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. ഓരോ പ്രസംഗത്തെയും പ്രകടനത്തെയും അപകീര്‍ത്തികരമായി കണ്ടാല്‍, അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതായി മാറുമെന്ന് കോടതി പറഞ്ഞു.

‘പ്രതി പരാതിക്കാരനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ല. ഹാജരാക്കിയ തെളിവുകള്‍ കാണിക്കുന്നത് നിര്‍ദ്ദിഷ്ട പ്രതി ഒരിക്കലും പരാതിക്കാരനെ നേരിട്ട് കുറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടോ ഇല്ല എന്നാണ്,’ കോടതി പറഞ്ഞു.

ബി.ജെ.പി തങ്ങളെക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി കൂടുതല്‍ ചെലവഴിക്കുന്നുണ്ടെന്ന് തരൂര്‍ ആരോപിക്കുന്നത് പരാതിക്കാരനെ കുറ്റപ്പെടുത്തുന്നതോ അപകീര്‍ത്തിപ്പെടുത്തുന്നതോ അല്ലെന്ന് കോടതി പറഞ്ഞു. രാജ്യത്തിന്റെ മുഴുവന്‍ സാഹചര്യത്തെയും മുന്‍നിര്‍ത്തിയാണ് തരൂര്‍ അത്തരം പ്രസ്താവന നടത്തിയതെന്ന് കോടതി പറഞ്ഞു.

Continue Reading

india

രാജ്യ തലസ്ഥാനം ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാര്‍ഥികള്‍

1.56 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 13,766 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

Published

on

ഡല്‍ഹി ഇന്ന് പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 70 സീറ്റുകളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1.56 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 13,766 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അരവിന്ദ് കെജ്‌രിവാള്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്. അധികാര തുടര്‍ച്ച ലക്ഷ്യം വെച്ച് ആം ആദ്മി പാര്‍ട്ടി പോരാട്ടത്തിന് ഇറങ്ങുന്നത്.

ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡല്‍ഹിയില്‍ വന്‍ വിജയം ആവര്‍ത്തിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. അട്ടിമറിയാണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാള്‍ എന്ന ഒറ്റ വ്യക്തിയില്‍ കേന്ദ്രീകരിച്ച് ആയിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. സൗജന്യ പ്രഖ്യാപനങ്ങള്‍ തന്നെയായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ആയുധം. യമുനയില്‍ ബിജെപി വിഷം കലര്‍ത്തുന്നു എന്നതടക്കമുള്ള ഗൗരവതരമായ നിരവധി ആരോപണങ്ങള്‍ കെജ്‌രിവാള്‍ ഉയര്‍ത്തി.

മദ്യനയ അഴിമതി, കെജ്‌രിവാളിന്റെ ആഡംബര ബംഗ്ലാവ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തുകയും, കൂടുതല്‍ സൗജന്യ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചും ആണ് കോണ്‍ഗ്രസും ബിജെപിയും ആം ആദ്മി പാര്‍ട്ടിയെ നേരിട്ടത്. ഇതിന് പുറമേ ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനം ഡല്‍ഹിയിലെ വോട്ടര്‍മാരെ സ്വാധീനിച്ച പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ദലിത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് മുന്നോട്ടുപോയത്.

Continue Reading

Trending