Connect with us

Culture

ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി യു.എന്‍

Published

on

യുനൈറ്റഡ് നേഷന്‍സ്: അന്താരാഷ്ട്രസമൂഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ കാറ്റില്‍പറത്തി ആണവായുധ, മിസൈല്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയക്കെതിരെ യു.എന്‍ രക്ഷാസമിതി ശക്തമായ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ശേഷിയുണ്ടെന്ന് അവകാശപ്പെട്ട് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിനാണ് ഈ ശിക്ഷാനടപടി. ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കാനുള്ള തീരുമാനം 15 അംഗ രക്ഷാസമിതി ഐകണ്‌ഠ്യേനയാണ് അംഗീകരിച്ചത്.

ഉത്തരകൊറിയയുടെ പെട്രോളിയം ഇറക്കുമതി 90 ശതമാനം വരെ വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശങ്ങള്‍ ഇതിലുണ്ട്. ഉത്തരകൊറിയയുടെ വ്യാപാര പങ്കാളികളായ ചൈനയും റഷ്യയും ഉപരോധത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പുതിയ ഉപരോധപ്രകാരം വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഉത്തരകൊറിയക്കാരും രണ്ടു വര്‍ഷത്തിനകം നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഉത്തരകൊറിയക്ക് അകത്തേക്കും പുറത്തേക്കും പെട്രോള്‍, കല്‍ക്കരി തുടങ്ങി നിരോധിത ഉല്‍പന്നങ്ങള്‍ അനധികൃതമായി കടത്തുന്ന കപ്പലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും യു.എന്‍ പ്രമേയം വ്യക്തമാക്കി. റഷ്യയുടെയും ചൈനയുടെയും ആവശ്യപ്രകാരം ഭേദഗതികളോടെയാണ് പ്രമേയം അംഗീകരിച്ചത്. വിദേശരാജ്യങ്ങളിലെ ഉത്തരകൊറിയക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയപരിധി 12 മാസത്തില്‍നിന്ന് 24 മാസമാക്കി ഉയര്‍ത്തണമെന്നായിരുന്നു അവരുടെ ആവശ്യം. ഉപരോധത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. ലോകത്തിന് ആവശ്യം സമാധാനമാണെന്നും മരണമല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

കിം ജോങ് ഉന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിനുള്ള രോഷമാണ് ഉപരോധങ്ങള്‍ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ പിന്തുണ തെളിയിക്കുന്നതെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. സംസ്‌കരിച്ച പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്കുമേലുള്ള നിയന്ത്രണം ഉത്തരകൊറിയന്‍ സമ്പദ്ഘടനക്ക് കടുത്ത തിരിച്ചടിയാകും. ഉത്തരകൊറിയയില്‍നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍, യന്ത്രങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍, കല്ലുകള്‍, മരം തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 29ന് നടന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം അപലപിച്ചിരുന്നു. പ്രകോപനങ്ങള്‍ നിര്‍ത്താന്‍ സമയമായെന്ന ശക്തമായ സന്ദേശമാണ് ഐക്യരാഷ്ട്രസഭ ഉത്തരകൊറിയന്‍ ഭരണകൂടത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്ന് ബ്രിട്ടന്റെ യു.എന്‍ അംബാസഡര്‍ മാത്യു റിഗ്രോഫ് വ്യക്തമാക്കി.

Film

‘ARM’ ഇനി പാൻ ഇന്ത്യൻ; അഞ്ച് ഭാഷകളിൽ ഒ.ടി.ടി സ്ട്രീമിം​ഗ് ആരംഭിച്ചു

ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയില്‍ കാണാൻ കഴിയും. 

Published

on

ടൊവിനോ തോമസ്  നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം (ARM) ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇന്ന് മുതൽ കാണാൻ കഴിയും. ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയില്‍ കാണാൻ കഴിയും.

ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് 58 ദിവസം പിന്നിട്ടതിന് പിന്നാലെയാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. സെപ്റ്റംബർ 12-നായിരുന്നു ചിത്രത്തിന്റെ റിലീസ്. ജിതിൻ ലാൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജിത്ത് നമ്പ്യാർ ആണ്. തന്റെ ആദ്യ സിനിമകൊണ്ട് സിനിമ പ്രമികളെ ഞെട്ടിക്കാൻ ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ ജിതിന് കഴിഞ്ഞിരുന്നു.

ടൊവിനോയുടെയും സുരഭിയുടെയും അസാമാന്യ പെർഫോമൻസും ജോമോൻ ടി. ജോൺ എന്ന പകരം വെക്കാനില്ലാത്ത സിനിമാട്ടോഗ്രാഫി ബ്രാൻഡും മ്യൂസിക്കിന്റെ പ്ലേസ്മെന്റും ആഴമുള്ള കഥാപാത്രങ്ങളും കൊണ്ട് തന്നെയാണ് ഈ ചിത്രം വെന്നിക്കൊടി പാറിക്കുന്നത്. മോഹൻലാലിന്റെ ശബ്ദ സാന്നിധ്യം ചിത്രത്തിന്റെ മിസ്റ്ററി എലമെന്റ് കൂട്ടുന്നുണ്ട്.

38 കോടി മുടക്കിയ ചിത്രത്തിന് 100 കോടി ക്ലബിൽ ഇടം നേടാൻ കഴിഞ്ഞുവെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.

Continue Reading

crime

സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെടുത്തുന്ന ഗാനം കാരണമാണ് ഇത്തവണ ഭീഷണി.

Published

on

ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന് വീണ്ടും ഭീഷണി കോൾ. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെടുത്തുന്ന ഗാനം കാരണമാണ് ഇത്തവണ ഭീഷണി. പാട്ടെഴുതാൻ പറ്റില്ലെന്ന് പറഞ്ഞ് ഗാനരചയിതാവിനെ ഭീഷണിപ്പെടുത്തിയ സംഘം സൽമാൻ ഖാന് ധൈര്യമുണ്ടെങ്കിൽ അവരെ രക്ഷിക്കണമെന്നും വെല്ലുവിളി നടത്തി. വ്യാഴാഴ്ച അർദ്ധരാത്രി മുംബൈയിലെ ട്രാഫിക് കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബിഷ്‌ണോയിയുടെ പേരിലുള്ള ഗാനത്തെ പരാമർശിച്ചായിരുന്നു ഭീഷണി സന്ദേശം.

ഇനി ഒരു മാസത്തിനകം ഇത്തരം പാട്ടുകൾ ചെയ്യാനാകില്ലെന്ന അവസ്ഥയിൽ ഗാനരചയിതാവ് എത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇതോടെ, 10 ദിവസത്തിനുള്ളിൽ സൽമാന് നാല് വധഭീഷണികൾ ലഭിച്ചു. അതിനിടെ, സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ കർണാടകയിൽ നിന്ന് അറസ്റ്റിലായ പ്രതി ബിഖർമം ബിഷ്‌ണോയിയെ ചോദ്യം ചെയ്തതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.

വോർളി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലോറൻസ് ബിഷ്‌ണോയി തന്റെ ആരാധനാപാത്രമാണെന്ന് പ്രതി വെളിപ്പെടുത്തി. സൽമാൻ ഖാനോട് താൻ ആവശ്യപ്പെട്ട അഞ്ചു കോടി രൂപ ബിഷ്‌ണോയ് സമുദായത്തിന് ക്ഷേത്രം പണിയാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രതി ലോറൻസ് ബിഷ്‌ണോയിയുടെ വിഡിയോകൾ പതിവായി കാണാറുണ്ടെന്നും ജയിലിൽ നിന്ന് പോലും ബിഷ്‌ണോയി സമുദായത്തെ പിന്തുണച്ചുകൊണ്ട് ലോറൻസ് നടത്തിയ പ്രവർത്തനങ്ങളിൽ അഭിമാനം തോന്നിയെന്നും വോർലി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Continue Reading

Business

തൊട്ടാല്‍ പൊള്ളും പൊന്ന് ! പതുങ്ങിയത് കുതിക്കാനോ ? ഒറ്റയടിക്ക് കുതിച്ചുയര്‍ന്ന് സ്വര്‍ണവില

7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Published

on

സംസ്ഥാനത്ത് ഇന്നലെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറി. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വർണത്തിന് 1300 രൂപയുടെ കനത്ത ഇടിവാണ് ഇന്നലെ ഉണ്ടായത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Continue Reading

Trending