X

ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം

ജനീവ: ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ പ്രമേയം. ഉത്തരകൊറിയയുടെ ടെക്‌സ്റ്റൈല്‍ കയറ്റുമതിക്കും ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തുന്ന പ്രമേയമാണ് രക്ഷാസമിതി പാസാക്കിയത്.
ആണവായുധ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയക്കെതിരെ ഉപരോധനീക്കം ശക്തമാക്കിയത്. ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും കാര്യമായ നിയന്ത്രണമേര്‍പ്പെടുത്തി. പ്രതിവര്‍ഷം 20 ലക്ഷം ബാരലാക്കി വെട്ടിചുരുക്കിയതായാണ് വിവരം. കൂടാതെ ഉത്തരകൊറിയന്‍ പൗരന്മാര്‍ക്ക് പുതിയ തൊഴില്‍ അനുമതി നല്‍കുന്നതില്‍ നിന്ന് മറ്റു രാജ്യങ്ങളെ വിലക്കുകയും ചെയ്തിട്ടുണ്ട്.

chandrika: