Connect with us

gulf

നവംബര്‍ ഒന്ന് മുതല്‍ വിദേശത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് അനുമതി; നിബന്ധനകള്‍ ഇങ്ങനെ

രാജ്യത്തിറങ്ങിയ ശേഷം തീര്‍ത്ഥാടകര്‍ മൂന്ന് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.

Published

on

മക്ക: നവംബര്‍ ഒന്ന് മുതല്‍ വിദേശങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി. തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ എയര്‍പോര്‍ട്ടിലും ഇരു ഹറമുകളിലും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പ്രതിവാരം പതിനായിരം തീര്‍ത്ഥാടകരാണ് ഉംറക്കായി എത്തിച്ചേരുക. ഇന്ത്യയില്‍ നിന്നുള്ളവരുടെ കാര്യത്തില്‍ ഇത് വരെ വ്യക്തത വന്നിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ടു യാത്ര സാധ്യമല്ലാത്തതിനാല്‍ ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ അനുമതിയുണ്ടാകില്ലെന്നാണ് കരുതുന്നത്. എങ്കിലും സൗദി അധികൃതരുടെ അന്തിമ പ്രഖ്യാപനം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം 18 നും 50 നും ഇടയിലുള്ള തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് അനുമതി. കോവിഡ് നെഗറ്റിവാണെന്ന പിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കൈവശം വെക്കണം. തീര്‍ത്ഥാടകര്‍ വരുന്ന രാജ്യങ്ങളിലെ സൗദി സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ നിന്നും 72 മണിക്കൂറിനുള്ളില്‍ ലഭിച്ച ടെസ്റ്റ് റിസള്‍ട്ടായിരിക്കും സ്വീകരിക്കുക. തിരിച്ചു പോകാനായയുള്ള ടിക്കറ്റ് കൈവശം വെക്കണം. ഓരോ തീര്‍ത്ഥാടകനും നിശ്ചിത ഷെഡ്യൂളനുസരിച്ച് മടക്കയാത്ര ബുക്കിങ് ഉറപ്പുവരുത്തണം, ഉംറ നിര്‍വഹിക്കാനും മസ്ജിദുല്‍ ഹറാമില്‍ നമസ്‌കരിക്കാനും മസ്ജിദുന്നബവി സന്ദര്‍ശിക്കാനും റൗളയില്‍ വെച്ച് നമസ്‌കരിക്കാനും ‘ഇഅ്തമര്‍നാ’ ആപ്പില്‍ മുന്‍കൂട്ടി ബുക്കിങ് നടത്തണം എന്നിവയടങ്ങുന്ന നിബന്ധകള്‍ അധികൃതര്‍ വിദേശങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്കായി നിര്‍ണയിച്ചിട്ടുണ്ട്.

രാജ്യത്തിറങ്ങിയ ശേഷം തീര്‍ത്ഥാടകര്‍ മൂന്ന് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. ഇതിനായി ഓരോ തീര്‍ത്ഥാടകന്റെയും ഉംറ സേവന പാക്കേജില്‍ ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഭക്ഷണമടക്കമുള്ള താമസ സൗകര്യം ഉള്‍പ്പെടുത്താന്‍ ഉംറ കമ്പനികള്‍ക്കുള്ള നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ, വിമാനത്താളങ്ങളില്‍ നിന്ന് താമസത്തിലേക്ക് ഗതാഗതം, സമഗ്രമായ ഇന്‍ഷുറന്‍സ് പോളിസി എന്നിവ ഉള്‍പ്പെടുമെന്നും അധികൃതര്‍ വെളിപ്പെടുത്തി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകരെ അമ്പത് പേരടങ്ങുന്ന സംഘമായി തിരിക്കും. ഓരോ ഗ്രൂപ്പിനും പ്രത്യേകം ഗൈഡുകളെയും നിയമിക്കും.

 

gulf

കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാത മൂലം മരിച്ചു

മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

Published

on

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ-കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.

ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടി.എസ്.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകും.

Continue Reading

gulf

ഹൃദയാഘാതം: കോട്ടയം സ്വദേശി ഒമാനില്‍ നിര്യാതനായി

Published

on

കോട്ടയം സ്വദേശി ഹൃദയാഘാതത്തെ തുടന്ന് ഒമാനില്‍ നിര്യാതനായി. താഴത്തങ്ങാടിയിലെ കിഴക്കെതിൽ കെ.എം. അക്ബർ (73) ആണ് അൽഖുദിൽ മരിച്ചത്.

പിതാവ്: പരേതനായ മുഹമ്മദ് അബ്ദുൽ ഖാദർ. ഭാര്യ: സാബിറ അക്ബർ. മക്കൾ: സിയം അക്ബർ, പരേതയായ സബിത അക്ബർ. മരുമകൾ: ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാത്രി 7.30ന്. അമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Continue Reading

gulf

കുവൈത്ത് കെ.എം.സി.സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​ചാര​ണ സ​മ്മേ​ള​നം ഇ​ന്ന്

വൈ​കീ​ട്ട് ആ​റി​ന് ദ​ജീ​ജ് മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ർ​പ​റേ​റ്റ് ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം.

Published

on

കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘തം​കീ​ൻ- 2024’ മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം കു​വൈ​ത്ത് കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ സ​മ്മേ​ള​ന​വും ആ​ദ​ര​വും ഇ​ന്ന് ന​ട​ക്കും.

വൈ​കീ​ട്ട് ആ​റി​ന് ദ​ജീ​ജ് മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ർ​പ​റേ​റ്റ് ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം. സു​ബൈ​ർ ഹു​ദ​വി ചേ​ക​ന്നൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ്മേ​ള​ന​ത്തി​ൽ കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Continue Reading

Trending