X

അമ്പയര്‍മാര്‍ക്ക് പിഴവ് പറ്റി ; അവസാന ഓവറിലെ ഓവര്‍ത്രോയില്‍ അനുവദിക്കേണ്ടത് അഞ്ച് റണ്‍സ്

ലോകകപ്പ് ക്രിക്കറ്റിലെ ഫൈനല്‍ മത്സരത്തിലെ അമ്പയറിങ്ങില്‍ പിഴവ് പറ്റിയതായി മുന്‍ അമ്പയര്‍ സൈമണ്‍ ടഫല്‍. അവസാന ഓവറിലെ നാലാമത്തെ പന്തില്‍ രണ്ട് റണ്‍സിനായി ഓടിയ സ്റ്റോക്‌സിന്റെ ബാറ്റില്‍ ഗുപ്റ്റിലിന്റെ ത്രോ കൊള്ളുകയും അത് ഫോറാവുകയും ചെയ്തു.

എന്നാല്‍ ഐ.സി.സി നിയമപ്രകാരം അഞ്ച് റണ്‍സ് മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ. കാരണം സ്റ്റോക്‌സ് ക്രീസില്‍ എത്തിയില്ലായിരുന്നു. എന്നാല്‍ അമ്പയറായ കുമാര്‍ ധര്‍മ്മസേന ആറ് റണ്‍സ് അനുവദിച്ചു.

ഐ.സി.സി നിയമത്തിന്റെ പാളിച്ചകളെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുമ്പോഴും നിലവില്‍ ഉണ്ടായിരുന്ന നിയമത്തെ കാറ്റില്‍ പറത്തിയ തീരുമാനമാണ് ഇന്നലെ അമ്പയര്‍മാര്‍ സ്വീകരിച്ചതെന്നാണ് ടഫലിന്റെ അഭിപ്രായം.

Test User: