X

‘ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത ഉമ ചേച്ചി ഇതും അതിജീവിക്കും’: ഷാഫി പറമ്പിൽ എം.പി

ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത ഉമ ചേച്ചി ഇതും അതിജീവിക്കുമെന്ന് ഷാഫി പറമ്പിൽ എം.പി. കലൂർ ജവഹർലാൽ നെഹ്റു സ്​റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ കെട്ടിയ താൽക്കാലിക സ്റ്റേജിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എം.എൽ.എ ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ പുരോഗതി.

ഇന്ന് രാവിലെ ഉമ തോമസ് കണ്ണുതുറന്നതായും കൈകാലുകൾ അനക്കിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഷാഫി പറമ്പിൽ ഫേസ് ബുക്കിലൂടെ പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉമ ചേച്ചി കണ്ണു തുറന്നതായും കൈകാലുകൾ അനക്കിയതായും ആശുപത്രിയിൽ നിന്ന് അറിയിച്ചു. പറയുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. മക്കളെ തിരിച്ചറിയാൻ കഴിയുന്നുണ്ട് എന്നാണ് കരുതുന്നത്. അവർ പറഞ്ഞപ്പോഴാണ് കൈയ്യും കാലുമൊക്കെ അനക്കിയത്.

ഇന്നലെ അവിടെ പോയി മക്കളെയും ആശുപത്രി അധികൃതരെയും പാർട്ടി സഹപ്രവർത്തകരെയും കണ്ടിരുന്നു. എല്ലാവരും ഇന്നത്തെ ദിവസത്തെ സംബന്ധിച്ച് പ്രതീക്ഷകളോടെ ഇരിക്കായിരുന്നു. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തവരാണ് ഉമ തോമസ്. ഇതും അവർ അതിജീവിക്കും

webdesk13: