Connect with us

kerala

സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി യു.ഡി.എഫ് നാളെ കൊച്ചിയില്‍

‘പിണറായി ഭരണത്തിനെതിരെ പൗരവിചാരണ’ എന്ന ക്യാമ്പയിനിലൂടെ നാളെ മുതല്‍ വിവിധ സമര പരിപാടികളാണ് യു.ഡി.എഫ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്

Published

on

  • കൊച്ചിയിലെ ലഹരി വിരുദ്ധ കാമ്പയിനോടെ തുടക്കം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങി യു.ഡി.എഫ്. ‘പിണറായി ഭരണത്തിനെതിരെ പൗരവിചാരണ’ എന്ന ക്യാമ്പയിനിലൂടെ നാളെ മുതല്‍ വിവിധ സമര പരിപാടികളാണ് യു.ഡി.എഫ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നാളെ കൊച്ചിയിലെ ലഹരി വിരുദ്ധ ക്യാമ്പയിനില്‍ തുടങ്ങുന്ന പ്രതിഷേധം ഡിസംബര്‍ രണ്ടാം വാരത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ വരെ നീളുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഫേസ് ബുക്കില്‍ അറിയിച്ചു.സമരപരിപാടികള്‍ക്ക് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ തേടുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയോളമായിട്ടും വിപണി ഇടപെടല്‍ നടത്താതെ നോക്കുകുത്തിയായി സര്‍ക്കാര്‍ മാറി. നെല്ല് സംഭരണം അട്ടിമറിച്ചും നാണ്യവിളകള്‍ക്കുള്ള താങ്ങുവില പ്രഖ്യാപനത്തില്‍ ഒതുക്കിയും കര്‍ഷകരെ കണ്ണീരിലാഴ്ത്തി. നിയമം നടപ്പാക്കേണ്ട പൊലീസ് ഗുണ്ടാ സംഘങ്ങളെ പോലെ അഴിഞ്ഞാടുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഗുണ്ടാ കൊറിഡോറായി മാറി. ലഹരിക്കടത്ത് ഗുണ്ട മാഫിയകളെയും പൊലീസിനെയും നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കളാണ്.സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് നിലവില്‍. 9 മാസത്തിനിടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ 1795 പേര്‍ ഉള്‍പ്പെടെ പീഡനങ്ങള്‍ക്ക് ഇരയായത് 3859 സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലകളെ ബന്ധു നിയമനത്തിനുള്ള സ്ഥാപനങ്ങളാക്കി ഉന്നതവിദ്യാഭ്യാസരംഗത്തെ തകര്‍ത്തു.കോവിഡ് മറയാക്കി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അറിവോടെ കെള്ളയടിച്ചത് കോടികളാണ്. ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ പാവങ്ങള്‍ക്കുള്ള സഹായങ്ങളൊക്കെ നിലച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും ഇല്ലാത്ത വികസനത്തിന്റെ പേരില്‍ ഉല്ലാസയാത്ര നടത്തുകയായിരുന്നു. സ്വര്‍ണക്കടത്തിനും ഡോളര്‍ക്കടത്തിനും പിന്നാലെ ഒന്നാം പിണറായി സര്‍ക്കാരിലെ പ്രമുഖര്‍ക്കെതിരെ ലൈംഗികാരോപണം ഉണ്ടായിട്ടും സര്‍ക്കാര്‍ നടപടിയില്ല.സോളാര്‍ കേസ് പ്രതിയെ വിശ്വസിച്ചവര്‍ സ്വപ്‌നയുടെ മൊഴി വിശ്വസിക്കില്ലെന്നും കേസെടുക്കില്ലെന്നും പറയുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം അവസാനിപ്പിക്കാന്‍ സി.പി.എം സംഘപരിവാറുമായി കൂട്ടുകെട്ടുണ്ടാക്കി.വിഴിഞ്ഞം ഉള്‍പ്പെടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള സമരങ്ങളോട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അവഗണനയാണ്. തൊഴിലില്ലായ്മ വര്‍ധിക്കുമ്പോഴും അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്ത്.സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ ശ്രമിച്ചവര്‍ കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തു. ജനവിരുദ്ധ നിലാപാടുകളെയും അഴിമതികളെയും പ്രതിപക്ഷം നിയമസഭയില്‍ ചോദ്യം ചെയ്തതാണ്. അതുകൊണ്ടൊന്നും തിരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ പ്രതിപക്ഷം തീരുമാനിച്ചതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

പിണറായി ഭരണത്തിനെതിരെ പൗരവിചാരണ

  • നവംബര്‍ 1 യു.ഡി.എഫ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം കൊച്ചിയില്‍.
  • നവംബര്‍ 2 സ്ത്രീ സുരക്ഷയിലെ വീഴ്ചകള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസിന്റെ ഡി.ജി.പി ഓഫീസ് മാര്‍ച്ച്.
  • നവംബര്‍ 3 സെക്രട്ടേറിയറ്റിലേക്കും ജില്ലാ കലക്ട്രേറ്റുകളിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച്.
  • നവംബര്‍ 8 യു.ഡി.എഫ് നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച്.
  • നവംബര്‍ 14 ‘നരബലിയുടെ തമസ്സില്‍ നിന്ന് നവോത്ഥാനത്തിന്റെ തുടര്‍ച്ചയിലേക്ക്’ കാമ്പയിന്‍.
  • നവംബര്‍ 20 മുതല്‍ 30 വരെ വാഹന പ്രചരണ ജാഥകള്‍.
    ഡിസംബര്‍ രണ്ടാം വാരത്തില്‍ ‘സെക്രട്ടേറിയറ്റ് വളയല്‍’.

 

kerala

പുരാവസ്തു തട്ടിപ്പുകേസ്; മോന്‍സണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം

വ്യാഴാഴ്ച്ച നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോടതി മോന്‍സണ്‍ മാവുങ്കലിന് ഒരാഴ്ച്ചത്തേക്ക് ജാമ്യം അനുവദിച്ചത്

Published

on

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യാഴാഴ്ച്ച നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോടതി മോന്‍സണ്‍ മാവുങ്കലിന് ഒരാഴ്ച്ചത്തേക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ പി ഗോപിനാഥ്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

2021 സെപ്റ്റംബര്‍ മുതല്‍ ഇയാള്‍ കസ്റ്റഡിയില്‍ ആണ്. പ്രതിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ ജാമ്യം നല്‍കിയിട്ടുള്ളത്. ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും സമാന തുകയ്ക്കുളള രണ്ടുപേരുടെ ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും മെയ് 11-ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യം നല്‍കിയുളള കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

ഇടക്കാല ജാമ്യം ഒരുകാരണവശാലും നീട്ടില്ലെന്നും വിയ്യൂര്‍ ജയിലില്‍ മെയ് 14-ന് വൈകീട്ട് അഞ്ചിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശമുണ്ട്. ഹര്‍ജി വീണ്ടും 19-ന് പരിഗണിക്കാന്‍ മാറ്റി. പോക്സോ കേസിലും പ്രതിയാണ് മോന്‍സണ്‍ മാവുങ്കല്‍. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച സംഭവത്തിലാണ് ഇയാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുളളത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി പത്തുകോടി രൂപയോളം തട്ടിയെടുത്തു എന്നാണ് മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ്.

Continue Reading

kerala

രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്: പി.കെ കുഞ്ഞാലില്‍ക്കുട്ടി

പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

Published

on

മലപ്പുറം:രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്നും അത്തരത്തിലുള്ള അതിക്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ രാജ്യം ധൈര്യസമേതം ഒറ്റക്കെട്ടായി നേരിടുമെന്നതിന് തെളിവാണ് ഓപ്പറേഷന്‍ സിന്ദുറെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെഹല്‍ഗാമില്‍ ഭീകരവാദികള്‍ ഇല്ലാതാക്കിയത് നിരപരാധികളായ വിനോദസഞ്ചാരികളെയാണ്. ആ ആക്രമണം വഴി തീവ്രവാദികള്‍ കശ്മിരിനെ തന്നെ തകര്‍ക്കാനാണ് ശ്രമിച്ചത്. അവരുടെ എക ജീവിതാശ്രയമായ വിനോദസഞ്ചാര വരുമാനം നിലച്ചു. ഭീകരതക്കെതിരായ ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു

അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Published

on

കോഴിക്കോട് കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കല്‍ വീട്ടില്‍ റമീസ് (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. പരപ്പനങ്ങാടിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് റമീസ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Continue Reading

Trending