Connect with us

More

പാലക്കാടന്‍ മലനിരകളില്‍ പ്രകമ്പനം തീര്‍ത്ത് പടയൊരുക്കം പ്രയാണം തുടരുന്നു

Published

on

പാലക്കാട്: മോദി-പിണറായി സര്‍ക്കാരുകളുടെ മര്‍ദ്ദക ഭരണത്തിനെതിരെയുള്ള പ്രതിഷേധ കൊടുങ്കാറ്റ് തീര്‍ത്ത പടയൊരുക്കം പാലക്കാടന്‍ മണ്ണില്‍ ജനസാഗരം തീര്‍ത്തു. തമിഴനും മലയാളിയും ആദിവാസിയും കര്‍ഷകസമൂഹവും തോളോടു തോള്‍ ചേര്‍ന്ന് ഒരുമയുടെ ജീവിതസന്ദേശം നല്‍കുന്ന പാലക്കാടിന്റെ സങ്കര സംസ്‌കാര ഭൂമികയില്‍ ജനാധിപത്യത്തിന്റെ ഐക്യസന്ദേശം ഉയര്‍ത്തിയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് ജാഥ ഇന്നലെ ജില്ലയിലേക്ക് പ്രവേശിച്ചത്. കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്നും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി തുടങ്ങിയ ജാഥ പാലക്കാട്ടെത്തുമ്പോള്‍ മഹാസാഗരമായി മാറുകയായിരുന്നു. ഇന്നലെ ജില്ലയില്‍ പ്രവേശിച്ച പടയൊരുക്കം ഇന്ന്്് കിഴക്കന്‍ മേഖലയില്‍ പര്യടനം തുടരും.

ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മണ്ണാര്‍ക്കാട് രാജകീയ വരവേല്‍പ്പ് നല്‍കി. മണ്ണും ആറും കാടും അടങ്ങിയ മണ്ണാര്‍ക്കാടിന്റെ മണ്ണില്‍ യു.ഡി.എഫിന്റെ മറ്റൊരു പടയോട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. മലപ്പുറം അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ വെച്ച് യു.ഡി.എഫിന്റെ ജില്ലാ നേതാക്കള്‍ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും സ്വീകരിച്ചു. കുന്തിപ്പുഴ പൊതുമരാമത്ത് ഓഫീസ് പരിസരത്ത് നിന്നും തുറന്ന വാഹനത്തിലാണ് നായകന്‍ രമേശ് ചെന്നിത്തലയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന വേദിയിലേക്ക് ആനയിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും, ജാഥാ നായകന്‍ രമേശ് ചെന്നിത്തലയെയും പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് സ്റ്റേജിലേക്ക് എത്തിച്ചത്. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ജാഥാ ക്യാപ്റ്റനെ പുഷ്പ കിരീടവും പുഷ്പാഹാരവും അണിയിച്ചു. അട്ടപ്പാടി അടക്കമുളള മലയോര കുടിയേറ്റ മേഖലകളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് സ്വീകരണ സമ്മേളനത്തില്‍ എത്തിയത്. പിന്നീട്്് ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ കരിമ്പുഴയില്‍ വമ്പിച്ച സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് കോങ്ങാട് മണ്ഡലത്തിലെ കല്ലടിക്കോടും ജാഥയെ വന്‍ ജനാവലിയുടെ അകമ്പടിയോടെ ആനയിച്ചു.

സന്ധ്യയോടെ പാലക്കാട്, മലമ്പുഴ നിയോജകമണ്ഡലങ്ങളുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയം പരിസരത്ത് രാജകീയ സ്വീകരണമാണ് നല്‍കിയത്. ജാഥയെ വരവേല്‍ക്കെ അഭൂതപൂര്‍വമായ ജനത്തിരക്കാണ് സ്റ്റേഡിയം പരിസരത്തുള്ള മൈതാനത്ത് അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനക്കൂട്ടം ഉച്ചക്കുതന്നെ സമ്മേളന സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള യു.ഡി.എഫ് പ്രവര്‍ത്തകരും ജാഥയെ സ്വീകരിക്കാന്‍ പാലക്കാട്ടെത്തിയിരുന്നു. തുടര്‍ന്ന്്് ഇന്നലെ രാത്രി ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറയില്‍ ജാഥ സമാപിച്ചു.

മണ്ണാര്‍ക്കാട് നടന്ന പൊതു സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാലക്കാട് പുതുച്ചേരി മുഖ്യമന്ത്രി എന്‍.നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി.എ അബ്്ദുല്‍അസീസ് സ്വാഗതം പറഞ്ഞു. കരിമ്പുഴയില്‍ രാജരത്‌നം അധ്യക്ഷത വഹിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് വീണ്ടും പുക. മെഡിക്കൽ കോളേജിലെ ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്. ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തും. പുക നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉള്‍പ്പെടെ നടന്നിരുന്നുവെന്നും ഇതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് പുക ഉയര്‍ന്നതെന്നും രോഗികള്‍ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

മെയ് രണ്ടിന് രാത്രിയും കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് പുക ഉയർന്നിരുന്നു. ബാറ്ററികൾ കത്തിയതുമൂലമാണ് പുക ഉയർന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. രോഗികളെ മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ നാല് രോഗികൾ മരിച്ചത് വലിയ വിവാദവുമായിരുന്നു.

 

 

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അല‍േർട്ട് ആയിരിക്കും. അതേസമയം ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

kerala

ഷുക്കൂറിനും കുടുംബത്തിനും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും: അഡ്വ. അബ്ദുല്‍ കരീം ചേലേരി

Published

on

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചതിന് പിന്നാലെ പ്രതികരണവുമായി അഡ്വ. അബ്ദുള്‍ കരീം ചേലരി. കൊല്ലപ്പെട്ട ഷുക്കൂറിനും ഷുക്കൂറിന്റെ കുടുംബത്തിനും നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരേയും പോകാന്‍ മുസ്‌ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ സഹായത്തോട് കൂടി തങ്ങളെല്ലാവരും ഒരുമിച്ച് നിന്ന് പ്രതികള്‍ക്ക് ശിക്ഷവാങ്ങി കൊടുക്കുമെന്നും ഷുക്കൂറിനും, ഷുക്കൂറിന്റെ കുടുംബത്തിനും നീതി കിട്ടാനുള്ള പോരാട്ടം തുടരുമെന്നും അഡ്വ. അബ്ദുള്‍ കരീം പറഞ്ഞു. വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേസിലെ വിചാരണ നടപടികളും ആരംഭിച്ചിരിക്കുകയാണ്. എറണാകുളം പ്രത്യേക സിബിഐ കോടതി മൂന്നിലാണ് കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കൊല്ലപ്പെടുന്ന സമയത്ത് അരിയില്‍ ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ഒന്നാം സാക്ഷിയുമായ സഖറിയയെ ആണ് പ്രോസിക്യൂഷന്‍ ആദ്യം വിസ്തരിക്കുന്നത്.

Continue Reading

Trending