Connect with us

kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തൂത്തുവാരി യു.ഡി.എഫ്, എൽ.ഡി.എഫിന് തിരിച്ചടി; ബി.ജെ.പിക്ക് ക്ഷീണം

33 ല്‍ 17 ഇടത്ത് യു.ഡി.എഫിന
വിജയം

Published

on

സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടി യു.ഡി.എഫ്. 33 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു. ആംആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും ഓരോ വാര്‍ഡുകളില്‍ വിജയം നേടി. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 2 എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. നേരത്തെ 6 സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ നാല് സീറ്റുകള്‍ മാത്രമേ നേടാന്‍ ആയുള്ളൂ.

എല്‍ഡിഎഫ് പതിമൂന്ന്, യുഡിഎഫ് 12, ബിജെപി 6, എസ്.ഡി.പി.ഐ രണ്ട് ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ഇതായിരുന്നു സീറ്റ് നില. ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ അടക്കം 33 സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ നേട്ടം ഉണ്ടാക്കിയത് യുഡിഎഫിനാണ്. 11 സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തിയ യുഡിഎഫ് എല്‍ഡിഎഫിന്റെ അഞ്ചും എസ്ഡിപിഐയുടെ ഒന്നും സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്താണ് സീറ്റ് എണ്ണം 17 ല്‍ എത്തിച്ചത്. കോഴിക്കോട്ടെ 4 സീറ്റുകളും യുഡിഎഫ് തൂത്തുവാരി.

കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല്, കൂട്ടിക്കല്‍ ഡിവിഷനുകള്‍ ഇടതില്‍ നിന്ന് പിടിച്ചെടുത്തത് യു.ഡി.എഫ് വിജയത്തിന്റേ തിളക്കം കൂട്ടി. ഇടത് മുന്നണിയുടെ 10 സീറ്റുകളില്‍ 3 എണ്ണം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതാണ്. കൊല്ലം ഉമ്മന്നൂര്‍ പഞ്ചായത്ത് ഇരുപതാം വാര്‍ഡ്, പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാര്‍ഡ് മലപ്പുറം ഒഴൂര്‍ പതിനാറാം വാര്‍ഡ് എന്നിവയാണ് ഇത്. പത്തനംതിട്ട മല്ലപ്പുഴശ്ശേരി പന്ത്രണ്ടാം വാര്‍ഡില്‍ ഇടതു സ്ഥാനാര്‍ത്ഥി വിജയിച്ചത് ഒരു വോട്ടിനാണ്.

അതേ സമയം തിരുവനന്തപുരം അരുവിക്കര പഞ്ചായത്ത് മണമ്പൂര്‍ വാര്‍ഡില്‍ സിറ്റിംഗ് സീറ്റില്‍ സിപിഎം, ബിജെപിയോട് തോറ്റു. ഒ ഈരാറ്റുപേട്ട നഗരസഭ പതിനൊന്നാം ഡിവിഷന്‍ എസ്ഡിപിഐ യും നിലനിര്‍ത്തി.ഇടുക്കി കരിങ്കുന്നം ഏഴാം വാര്‍ഡ് വിജയിച്ച ആം ആദ്മി പാര്‍ട്ടിയും സാന്നിധ്യം അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം ഒരു തദ്ദേശസ്ഥാപനങ്ങളിലും ഭരണമാറ്റത്തിന് വഴിയൊരുക്കിയിട്ടില്ല. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നവ കേരള സദസ്സുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തുന്നതിനിടയിലാണ് സര്‍ക്കാരിന് ഷോക്കായുള്ള ഉപതിരഞ്ഞെടുപ്പ് ഫലം.

യുഡിഎഫ് വിജയിച്ച മണ്ഡലങ്ങള്‍

കോഴിക്കോട് വാണിമേല്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡായ കൊടിയൂറ യുഡിഎഫ് നിലനിര്‍ത്തി. 444 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ (കോണ്‍ഗ്രസ്) അനസ് നങ്ങാണ്ടിയില്‍ വിജയിച്ചു. വില്യാപ്പള്ളി 16ാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എന്‍ ബി പ്രകാശന്‍ 311 വോട്ടുകള്‍ക്ക് വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ 140 വോട്ടിന് വിജയിച്ച വാര്‍ഡാണിത്. മടവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുല്ലാളൂര്‍ യുഡിഎഫ് നിലനിര്‍ത്തി. മാവൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡ് പാറമ്മല്‍ യുഡിഎഫ് നിലനിര്‍ത്തി.

എറണാകുളം ജില്ലയില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോണ്‍ഗ്രസ് വിജയിച്ചു. വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ യുഡിഎഫിലെ ബിനിത പീറ്റര്‍ വിജയിച്ചു. 88 വോട്ടുകള്‍ക്കാണ് ബിനിത വിജയിച്ചത്. രാമമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ യുഡിഎഫിലെ ലെ ആന്റോ പി സ്‌കറിയ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

തൃശ്ശൂര്‍ മാള പഞ്ചായത്ത് പതിനാലാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിലെ നിത ജോഷി 567 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 677 വോട്ടാണ് നിത നേടിയത്. തുടര്‍ച്ചയായി കൗണ്‍സിലില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ജോഷിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്

പാലക്കാട് വടക്കഞ്ചേരി ആറാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ്‌കുമാര്‍ 325 വേട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പട്ടിത്തറ ഗ്രാമപഞ്ചായത്ത് 14-ആം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 142 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപിമുഹമ്മദ് വിജയിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് 11-ആം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 93 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി റഷീദ് തങ്ങള്‍ വിജയിച്ചു. മലമ്പുഴ ബ്ലോക്ക് ആറാം ഡിവിഷനും യുഡിഎഫ് നിലനിര്‍ത്തി.

കൊല്ലം തഴവ പതിനെട്ടാം വാര്‍ഡ് നിലനിര്‍ത്തി. കൊല്ലം പോരുവഴി 15ാം വാര്‍ഡ് എസ്ഡിപിഐയില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഒന്നാം ഡിവിഷന്‍ എല്‍ഡിഎഫ് ല്‍ നിന്ന് പിടിച്ചെടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ കൂട്ടിക്കല്‍ ഡിവിഷനും എല്‍ഡിഎഫ് പിടിച്ചെടുത്തു. വയനാട് മുട്ടില്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡും പിടിച്ചെടുത്തു. കാസര്‍കോട് പള്ളിക്കര ഇരുപത്തിരണ്ടാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

 

kerala

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശം; ‘ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ല’; മന്ത്രി കെ ബി ഗണേഷ് കുമാര്‍

അനാവശ്യമായി ഫയലുകളില്‍ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Published

on

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഐശ്വര്യം മതേതരത്വമാണെന്നും പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കേരള എംവിഡിയുടെ വെര്‍ച്വല്‍ പിആര്‍ഒ ലോഞ്ച് ചെയ്യുകയാണെന്ന് മന്ത്രി അറിയിച്ചു. ക്യു ആര്‍ കോഡ് സ്‌ക്യാന്‍ ചെയ്ത് വിവരങ്ങള്‍ അറിയാം. ആര്‍ക്കും 24 മണിക്കൂറും വിഷയങ്ങള്‍ അറിയാനും അറിയിക്കാനും സാധിക്കും.

ഫയലുകള്‍ വൈകിപ്പിക്കാന്‍ പാടില്ലെന്നും ഗതാഗത വകുപ്പ് വിജിലന്‍സ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായി ഫയലുകളില്‍ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

Continue Reading

kerala

പൈങ്കുനി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെ ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് നിയന്ത്രണമെന്ന് ടിയാല്‍ അറിയിച്ചു.

Published

on

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ അഞ്ച് മണിക്കൂര്‍ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍നിന്നു ലഭ്യമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെ ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് നിയന്ത്രണമെന്ന് ടിയാല്‍ അറിയിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള ഘോഷയാത്ര റണ്‍വേ മുറിച്ച് കടന്നുപോകുന്നതിനാല്‍ വര്‍ഷം രണ്ടുതവണ തിരുവനന്തപുരം വിമാനത്താവളം അടച്ചിടാറുണ്ട്. ശംഖുമുഖത്ത് കടലിലാണ് ആറാട്ട് നടക്കുക.

 

Continue Reading

kerala

പൂച്ചയെ രക്ഷിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചു

പൂച്ചയെ രക്ഷിക്കുന്നതിനായി വണ്ടികള്‍ കടന്നു വരുന്നുണ്ടോ എന്ന് നോക്കാതെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Published

on

പൂച്ചയെ രക്ഷിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയാണ് (42) മരിച്ചത്. പൂച്ചയെ രക്ഷിക്കുന്നതിനായി വണ്ടികള്‍ കടന്നു വരുന്നുണ്ടോ എന്ന് നോക്കാതെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൂച്ചയെ രക്ഷിക്കാന്‍ സിജോ ഓടിയപ്പോള്‍ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും യുവാവ് റോഡ് മുറിച്ചുകടക്കുകയായിരുന്നു. എന്നാല്‍ സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡില്‍നിന്നു മാറിയിരുന്നു. എന്നാല്‍ അതിവേഗത്തില്‍ വന്ന വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിജോ, റോഡില്‍ പൂച്ച കിടക്കുന്നത് കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്തി പൂച്ചയ്ക്കടുത്തേക്ക് ഓടുകയായിരുന്നു. എന്നാല്‍ എതിരെ വരുകയായിരുന്ന ലോറി യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍നിന്നു വെറും 100 മീറ്റര്‍ മാത്രം ദൂരമുള്ള ജങ്ഷനിലാണ് സിജോയ്ക്ക് അപകടം സംഭവിച്ചത്.

Continue Reading

Trending