Connect with us

kerala

ഏക സിവില്‍ കോഡിനെതിരെ യു.ഡി.എഫ് ബഹുസ്വരതാ സംഗമം; അഴിമതി സര്‍ക്കാരിനെതിരെ റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം

സിവില്‍ കോഡിനെതിരെ സി.പി.എമ്മുമായി ചേര്‍ന്നുള്ള ഒരു പ്രക്ഷോഭത്തിനും യു.ഡി.എഫില്ല.

Published

on

ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ യു.ഡി.എഫ് ഏകോപന സമിതി വിലിയിരുത്തി. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും തീരുമാനത്തില്‍ ശക്തിയായി എതിര്‍പ്പ് രേഖപ്പെടുത്താന്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനിച്ചു. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കാത്തതിലും അവിടെ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളിലും പ്രതിഷേധിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിന് വേണ്ടി സംഘപരിവാര്‍ ഇതെല്ലാം മനഃപൂര്‍വം ഉണ്ടാക്കുന്നതാണ്. ആ കെണിയില്‍ വീഴാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചു നിര്‍ത്താനുള്ള തീരുമാനമാണ് യു.ഡി.എഫ് കൈക്കൊണ്ടത്. അതിന്റെ ഭാഗമായി ജൂലൈ 29-ന് തിരുവനന്തപുരത്ത് എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിച്ചുള്ള ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. ബഹുസ്വരതാ സംഗമത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പുറമെ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും പങ്കെടുക്കും. അപകടകരമായ നീക്കത്തിനെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പ്രതിരോധിക്കണം. ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായ ബഹുസ്വരതാ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു. ബഹുസ്വരതയെ തകര്‍ക്കാനുള്ള എല്ലാ നീക്കങ്ങളെയും യു.ഡി.എഫ് തടയും.

സര്‍ക്കാരിനെതിരായ യു.ഡി.എഫ് ഉന്നയിച്ച ഗുരുതര അഴിമതി ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. 150 ദിവസമായി മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ഒരു മറുപടിയുമില്ല. സര്‍ക്കാരിന്റെ വീഴ്ചകള്‍ എല്ലാ ദിവസവും ആവര്‍ത്തിക്കുകയാണ്. കാലവര്‍ഷക്കെടുതി ഉണ്ടായപ്പോഴും സര്‍ക്കാര്‍ നോക്കി നിന്നു. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ആവശ്യമായ പണം പോലും നല്‍കിയില്ല. പനിയില്‍ കേരളം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പനിക്കണക്ക് പുറത്ത് വിടരുതെന്ന തീരുമാനം മാത്രമാണ് സര്‍ക്കാരെടുത്തത്. കാര്‍ഷിക മേഖലയിലും ഗുരുതര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. ആയിരം കോടി രൂപയാണ് നെല്‍ കര്‍ഷര്‍ക്ക് നല്‍കാനുള്ളത്. നാളീകേരം, റബ്ബര്‍ ഉള്‍പ്പെടെയുള്ള മേഖലകളും വന്‍ പ്രതിസന്ധിയിലാണ്. നായ്ക്കള്‍ കുട്ടികളുടെ ചുണ്ട് വരെ കടിച്ചു കീറുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യമുണ്ടായിട്ടും അതിനെ നിയന്ത്രിക്കാന്‍ ഒരു മാര്‍ഗവുമില്ല. വ്യാജ സര്‍ട്ടിഫിക്കറ്റുകളും തട്ടിപ്പുമായി ഉന്നത വിദ്യാഭ്യാസ രംഗവും ദയനീയമായി തകര്‍ന്നു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണ്ണിന് പ്രവേശനം കിട്ടുന്നില്ല. കെ.എസ്.ആര്‍.ടി.സിയെ പോലെ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ് സിവില്‍ സപ്ലൈസ് കോര്‍പറേഷനും. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇല്ലാതാകുകയാണ്. റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിച്ചു. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലും ഉണ്ടാകുന്നില്ല. ഇതിലെല്ലാം പ്രതിഷേധിച്ച് റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം ചെയ്യാനാണ് യു.ഡി.എഫ് തീരുമാനം.

റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള ഭാഗമായി സെപ്തംബര്‍ നാല് മുതല്‍ 11 വരെ എല്ലാ പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കും അഴിമതിക്കും മാധ്യമ വേട്ടയ്ക്കും എതിരെ കാല്‍നട പ്രചരണ ജാഥ ഉള്‍പ്പെടെയുള്ള കാമ്പയിനുകള്‍ സംഘടിപ്പിക്കും. എല്ലാ പഞ്ചായത്തുകളില്‍ നിന്നുമുള്ള പത്ത് വോളന്റിയര്‍മാര്‍ പ്രചരണ യോഗം കഴിഞ്ഞതിന് ശേഷം 12 ന് തിരുവനന്തപുരത്തെത്തും. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന പന്ത്രണ്ടായിരത്തോളം വോളന്റിയര്‍മാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ചെയ്യും. വോളന്റിയര്‍മാര്‍ക്കൊപ്പം മറ്റു പ്രവര്‍ത്തകര്‍ കൂടി അണിചേര്‍ന്ന് 25000 പേര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കും. സര്‍ക്കാരിനെതിരായ ശക്തമായ പ്രക്ഷോഭമായിരിക്കുമിത്.

രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച വിചിത്രമായ വിധിയിലുള്ള പ്രതിഷേധവും യു.ഡി.എഫ് യോഗം രേഖപ്പെടുത്തി. മാധ്യമങ്ങള്‍ക്കെതിരെയും തുടര്‍ച്ചയായ ആക്രമണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആരാണ് ഈ പി.വി അന്‍വര്‍? സമൂഹമാധ്യമങ്ങളിലൂടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചെസ്റ്റ് നമ്പര്‍ നല്‍കി പൂട്ടിക്കുമെന്ന് പറയാന്‍ അന്‍വറിന് ആരാണ് അവകാശം നല്‍കിയിരിക്കുന്നത്? കേരളത്തിലെ പൊലീസും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്യുന്നത്? സി.പി.എം എം.എല്‍.എ നല്‍കുന്ന ചെസ്റ്റ് നമ്പറിന് പിന്നാലെ പൊലീസ് പോകുകയാണ്. അന്‍വറും പിറകെ പോകുന്ന പൊലീസും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? സി.പി.എം അറിഞ്ഞുകൊണ്ടാണോ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ അന്‍വര്‍ വെല്ലുവിളി മുഴക്കുന്നത്? വേണ്ടി വന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഗുണ്ടായിസം കാട്ടുമെന്നാണ് പറയുന്നത്. സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ വാര്‍ത്ത എഴുതിയാല്‍ നിങ്ങളെ കൈകാര്യം ചെയ്യുമെന്ന് സി.പി.എമ്മിന്റെ ഒരു എം.എല്‍.എ പരസ്യമായി പറയുകയാണ്. ഇതിന് ധൈര്യം നല്‍കിയത് സര്‍ക്കാരും സി.പി.എമ്മുമാണോ? ഇക്കാര്യം മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കണം. അന്‍വര്‍ പറയുന്നതനുസരിച്ചാണ് മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്നതും റെയ്ഡുകള്‍ നടത്തുന്നതും. ഒരു എം.എല്‍.എയുടെ പേസ്ബുക്കില്‍ ഒരു പോസ്റ്റ് വന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങും. മൂന്നു തലമുറകളെയാണ് ആക്രമിക്കുന്നത്. എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

കേരളത്തില്‍ മതവിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെയും അതില്‍ നിന്ന് മുതലെടുപ്പ് നടത്താനുള്ള സി.പി.എമ്മിന്റെയും ശ്രമത്തെ തുറന്നു കാട്ടി എല്ലാവരെയും ഒന്നിപ്പിക്കാനുള്ള നീക്കവുമായി യു.ഡി.എഫ് മുന്നോട്ട് പോകും. ഏക സിവില്‍ കോഡിനെതിരായ സെമിനാറില്‍ ലീഗിനെയും സമസ്തയെയും ക്ഷണിക്കുമെന്നാണ് സി.പി.എം പറഞ്ഞത്. എന്നാല്‍ യു.ഡി.എഫ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കും. എല്ലാവരും ഒന്നിച്ച് നിന്ന് ഭിന്നിപ്പിനെതിരായ നീക്കത്തെ എതിര്‍ക്കണം. ലീഗിനെ സെമിനാറില്‍ പങ്കെടുപ്പിച്ച് യു.ഡി.എഫില്‍ കുഴപ്പമുണ്ടാക്കാമെന്നും സി.പി.എം സമസ്തയെ പങ്കെടുപ്പിച്ച് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗത്തെയും കൂടെക്കൂട്ടാമെന്നാണ് സി.പി.എം കരുതിയത്. ഇങ്ങനെയൊരു ചൂണ്ടിയിട്ടാല്‍ ലീഗ് അതില്‍ കൊത്തുമെന്ന തെറ്റിദ്ധാരണ സി.പി.എം നേതാക്കള്‍ക്കുണ്ടായി. എന്നിട്ടിപ്പോള്‍ രണ്ടിലും കൈപൊള്ളി വഷളായ അവസ്ഥയിലാണ് സി.പി.എം നില്‍ക്കുന്നത്.

ഏക സിവില്‍ കോഡിനെതിരെ സി.പി.എമ്മുമായി ചേര്‍ന്നുള്ള ഒരു പ്രക്ഷോഭത്തിനും യു.ഡി.എഫില്ല. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ശരിഅത്ത് നിയമം പാടില്ലെന്നതും ഇ.എം.എസിന്റെ മാത്രം അഭിപ്രായമായിരുന്നില്ല. അത് സി.പി.എമ്മിന്റെ കൂടി അഭിപ്രായമായിരുന്നു. ആ തീസിസിനെതിരെയാണ് എം.വി രാഘവന്റെ നേതൃത്വത്തില്‍ ബദല്‍ രേഖ അവതരിപ്പിച്ചത്. സി.എം.പി ഉണ്ടായതു തന്നെ ആ ഒരു വിഷയത്തിന്റെ പേരിലാണ്. അന്ന് സി.എം.പി സ്വീകരിച്ച നിലപാടിനൊപ്പമാണ് ഇന്ന് സി.പി.എം നില്‍ക്കുന്നത്. എം.വി രാഘവന്‍ അവതരിപ്പിച്ച ബദല്‍ രേഖ സ്വീകരിക്കുകയോ മുന്‍കാല നയം തിരുത്തുകയോ ചെയ്യാതെയാണ് സി.പി.എം ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്. ഇ.എം.എസും ഇ.കെ നായനാരും സി.പി.എം നേതാക്കളുമൊക്കെ ഏക സിവില്‍ കോഡിനെ അനുകൂലിച്ച് പറഞ്ഞതൊക്ക ഇപ്പോഴും ദേശാഭിമാനിയില്‍ ഉള്‍പ്പെടെ നിലനില്‍ക്കുകയാണ്. സി.പി.എമ്മിന് ഒരു ആത്മാര്‍ത്ഥതയുമില്ല. കുളം കലക്കി എന്തെങ്കിലും കിട്ടുമോയെന്ന പരുന്തിന്റെ ചിന്തയുമായാണ് സി.പി.എം ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. അങ്ങനെയുള്ളവരെ ഞങ്ങള്‍ എങ്ങനെ ഒപ്പം കൂട്ടും? സി.പി.എമ്മിനെ ക്ഷണിക്കാതെ എല്‍.ഡി.എഫിലെ മറ്റു ഘടകക്ഷികളെ ക്ഷണിക്കുന്നതില്‍ ഒരു അനൗചിത്യമുണ്ട്.

ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ശരിഅത്ത് നിയമം പാടില്ലെന്നുമുള്ള വ്യക്തമായ നിലപാട് കേരളത്തിലെ സി.പി.എമ്മിനുണ്ട്. ആ നിലപാടില്‍ നിന്നും ഇപ്പോള്‍ പിന്നാക്കം പോയോയെന്നും ഇ.എം.എസിനെയും നായനാരെയും തള്ളിക്കളഞ്ഞോയെന്നുമാണ് സി.പി.എം ഇപ്പോള്‍ വ്യക്തമാക്കേണ്ടത്. ഇ.എം.എസിന്റെ കാലത്തെ നയരേഖ ഇപ്പോള്‍ ഏത് ഘടകത്തില്‍ വച്ചാണ് സി.പി.എം തള്ളിക്കളഞ്ഞത്? മുന്‍കാല തീരുമാനം തെറ്റാണെന്ന് പറയാനുള്ള ധൈര്യമെങ്കിലും സി.പി.എം കാണിക്കണം. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് ഒരു കാലത്തും പറഞ്ഞിട്ടില്ല. ഏക സിവില്‍ കോഡിന് എതിരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥത എം.വി ഗോവിന്ദന് മുന്നില്‍ തെളിയിക്കേണ്ട കാര്യമില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സി.പിഎം ബി.ജെ.പിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് കെ സുധാകരനെ അറസ്റ്റ് ചെയ്തതും കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യാത്തതും. ബി.ജെ.പിയുമായി കേസുകള്‍ ഒത്തുതീര്‍പ്പുന്ന കേരളത്തിലെ സി.പി.എമ്മുമായി കോണ്‍ഗ്രസിനും യു.ഡി.എഫിനും സഹകരിക്കാനാകില്ല. ദേശീയ തലത്തിലെ സി.പി.എമ്മല്ല കേരളത്തിലേത്.

എം.എല്‍.എമാരുടെയും എം.പിമാരുടെയും ജാതിക്കണക്ക് പറഞ്ഞ് നടക്കുന്നത് ഒരു പാര്‍ട്ടി എത്രമാത്രം തകര്‍ന്നു എന്നതിനുള്ള തെളിവാണ്. നവേത്ഥാന മതിലുണ്ടാക്കി പുരോഗമനമെന്ന് പറയുന്ന പാര്‍ട്ടിയാണ് ഇതൊക്കെ പറയുന്നത്. ശബരിമല കഴിഞ്ഞപ്പോള്‍ വീടുകളില്‍ കയറിയിറങ്ങി മാപ്പ് ചോദിച്ചു.

സംസ്ഥാനം ഭരിക്കുന്ന ഒരു പാര്‍ട്ടി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ മതസംഘടനകള്‍ക്ക് അവകാശമുണ്ട്. മതസംഘടനകള്‍ പോകരുതെന്ന് പറയാന്‍ സാധിക്കില്ല. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തിന് ഒരു ഉലച്ചിലും തട്ടാത്ത രീതിയിലാണ് സെമിനാറില്‍ പങ്കെടുക്കുന്നതെന്ന് സമസ്ത നേതാവ് ജിഫ്രിക്കോയ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവീന്‍ ബാബുവിനെതിരെയുള്ള അധിക്ഷേപം ആസൂത്രിതം’; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുക.

Published

on

മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റ മരണത്തില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതി പി പി ദിവ്യ മാത്രമെന്നും, മരണ കാരണം യാത്രയയപ്പ് യോഗത്തില്‍ പിപി ദിവ്യ നടത്തിയ അധിക്ഷേപം എന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിച്ചതും പിപി ദിവ്യ തന്നെയെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുക.

യാത്രയയപ്പ് യോഗത്തെ കുറിച്ച് അറിയാന്‍ പി പി ദിവ്യകളക്ടറുടെ പി എ യെ പലതവണ ഫോണില്‍ വിളിച്ചതായും പറയുന്നു. പി പി ദിവ്യ ക്ഷണിക്കാത്ത ചടങ്ങിന് കൃത്യമായ ലക്ഷ്യത്തോടെ എത്തുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ട്.

പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി പി ദിവ്യ ഉന്നയിച്ച ആരോപണം. അതേസമയം കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

നവീന്‍ ബാബുവിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായും യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

kerala

ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം: കെ.സി വേണുഗോപാല്‍ എംപി സമരവേദിയില്‍ എത്തും

ഐഎന്‍ടിയുസി യില്‍ അഫിലിയേറ്റീവ് ചെയ്തിരിക്കുന്ന വിവിധ തൊഴിലാളി യൂണിയനുകള്‍ സമരത്തിന് പിന്തുണയുമായി ഇന്ന് മാര്‍ച്ച് നടത്തും.

Published

on

സെക്രട്ടറിയേറ്റിനു മുന്നിലെ വനിതകളുടെ അതിജീവന സമരം കൂടുതല്‍ ശക്തമാകുന്നു.സമരത്തിന് കരുത്ത് പകര്‍ന്നുകൊണ്ട് സംഘടനാ ചുമതലയുള്ള എഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഇന്ന് രണ്ട് സമരവേദിയിലും എത്തും. ഐഎന്‍ടിയുസി യില്‍ അഫിലിയേറ്റീവ് ചെയ്തിരിക്കുന്ന വിവിധ തൊഴിലാളി യൂണിയനുകള്‍ സമരത്തിന് പിന്തുണയുമായി ഇന്ന് മാര്‍ച്ച് നടത്തും.

.ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം 48-ാംദിനത്തിലേക്കുംനിരാഹാര സമരം 10 -ാം ദിനത്തിലേക്കും കടന്നു. സമരം 50-ാം ദിനത്തിലേക്ക് കടക്കുന്ന തിങ്കളാഴ്ച ആശാ വര്‍ക്കര്‍മാര്‍ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അംഗന്‍വാടി ജീവനക്കാരുടെ രാപ്പകല്‍ സമരം 13-ാം ദിനത്തിലേക്ക് കടന്നു.

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി സെക്രട്ടറിയേറ്റിന്റെ നടയില്‍ ഒരുമാസത്തിലേറെയായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോട് മാത്രമല്ല, വാക്കുകൊണ്ടും നോക്കുകൊണ്ടും പോലും അവരോട് ഐക്യപ്പെടുന്നവരോട് വരെ അനീതി തുടരുകയാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെ സി വേണുഗോപാല്‍ എംപി ഫേസ് ബുക്കിലൂടെ പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആലപ്പുഴയിലെ ആശ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം സര്‍ക്കാര്‍ തടഞ്ഞെന്ന വിവരമാണ് അറിയാന്‍ കഴിഞ്ഞത്. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്ത് അധാര്‍മിക പ്രവൃത്തികളിലും ഏര്‍പ്പെടാമെന്ന സര്‍ക്കാര്‍ നിലപാടാണ് ഇത് വ്യക്തമാക്കുന്നത്. 146 പേരുടെ ഓണറേറിയമാണ് ആലപ്പുഴയില്‍ മാത്രം തടഞ്ഞത്. അതും ഫെബ്രുവരി മാസത്തിലേത്. തിരുവനന്തപുരം അടക്കം മറ്റു പല ജില്ലകളിലും സമാനമായ സ്ഥിതിവിശേഷമുണ്ടായെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

മഴയും വെയിലും കൊണ്ടും അധിക്ഷേപങ്ങളും പരിഹാസങ്ങളുമേറ്റിട്ടും അവകാശ സമരത്തിനായാണ് ഒരു ജനത ഇപ്പോഴും തെരുവില്‍ തുടരുന്നത്. തങ്ങളുടെ കണ്ണും കാതും ആ അവകാശങ്ങളിലേക്ക് നീട്ടാതെ പരസ്പരം കുറ്റപ്പെടുത്തുകയാണ് ഇപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. അതും പോരാതെയാണ് തൊഴില്‍ ചെയ്ത ശമ്പളം നിഷേധിക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം അമ്മമാരും സഹോദരിമാരും തെരുവില്‍ സമരം ചെയ്യുമ്പോള്‍ പക പോകുന്ന സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാട് തരംതാഴ്ന്നതും ക്രൂരവുമാണ് എന്നതില്‍ ഒരു സംശയവും വേണ്ട. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓണറേറിയം വര്‍ധിപ്പിക്കുമ്പോള്‍, തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് ഒരുനാള്‍ ഊറ്റം കൊണ്ടവര്‍ ഇന്ന് തൊഴിലാളികളെ ഒറ്റുകൊടുക്കുന്ന നെറികേടിന്റെ രാഷ്ട്രീയം പിന്തുടരുന്ന കാഴ്ച അപഹാസ്യമാണ്.

ഇത്രനാള്‍ വരെയും ഒപ്പം ചേര്‍ത്തുനിര്‍ത്തിയത് പോലെ ഇനിയും തുടരും. നിയമപരമായി രാഷ്ട്രീയമായും നല്‍കുന്ന എല്ലാ പിന്തുണയും ആശ വര്‍ക്കര്‍മാര്‍ക്ക് കോണ്‍ഗ്രസ് നല്‍കും. അര്‍ഹിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തൊഴില്‍ ചെയ്തതിന്റെ എല്ലാ അവകാശങ്ങളും അവര്‍ക്ക് ലഭിക്കും വരെ ഈ പോരാട്ടത്തിനൊപ്പമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ എം പി അറിയിച്ചു.

Continue Reading

kerala

പാലക്കാട് തലമുടിവെട്ടാനെത്തിയ 11കാരനെ ക്രൂരമായി പീഡിപ്പിച്ചു; ബാര്‍ബര്‍ അറസ്റ്റില്‍

പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

പാലക്കാട് തലമുടിവെട്ടാനെത്തിയ 11കാരനെ ക്രൂരമായി പീഡിപ്പിച്ച ബാര്‍ബര്‍ അറസ്റ്റില്‍. സംഭവത്തില്‍ കരിമ്പ സ്വദേശി കെ എം ബിനോജിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. ബാര്‍ബര്‍ ഷോപ്പിലെത്തിയ 11കാരനെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചതായാണ് വിവരം.

നടന്ന സംഭവങ്ങള്‍ കുട്ടി അധ്യാപകരെ അറിയിച്ചതോടെയാണ് പുറംലോകമറിയുന്നത്. അധ്യാപകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിനോജിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Continue Reading

Trending