Connect with us

india

ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇര, ഒറ്റു​കാർക്ക് ഹിന്ദുവാകാൻ കഴിയില്ല -ശങ്കരാചാര്യ സ്വാമി

ഉദ്ധവ് താക്കറെ വഞ്ചിക്കപ്പെട്ടു. നിരവധി പേർ അതിൽ വേദനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം ഞാൻ ഇന്ന് നേരിൽകണ്ടു. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുന്നതുവരെ ജനങ്ങളുടെ വേദന മാറില്ല.

Published

on

ബി.ജെ.പി പിന്തുണയോടെ അട്ടിമറി നടത്തി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ഉത്തരാഖണ്ഡ് ജ്യോതിഷ് പീഠ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇരയാണെന്നും വഞ്ചനക്ക് നേതൃത്വം നൽകുന്നവർക്ക് ഹിന്ദുവാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഉദ്ധവ് താക്കറെ വഞ്ചിക്കപ്പെട്ടു. നിരവധി പേർ അതിൽ വേദനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം ഞാൻ ഇന്ന് നേരിൽകണ്ടു. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുന്നതുവരെ ജനങ്ങളുടെ വേദന മാറില്ല. വേണ്ടതെല്ലാം ചെയ്യുമെന്ന് ഉദ്ധവ് പറഞ്ഞിട്ടുണ്ട്. വഞ്ചനയാണ് ഏറ്റവും വലിയ പാപം. ഒറ്റുകാർക്ക് ഹിന്ദുവായിരിക്കാൻ കഴിയില്ല.

അതേസമയം, വഞ്ചന സഹിക്കുന്നവൻ ഹിന്ദുവാണ്. ഉദ്ധവിന് നേരെയുള്ള വഞ്ചനയിൽ മഹാരാഷ്ട്രയിലെ മുഴുവൻ ജനങ്ങളും വേദനിക്കുന്നുണ്ട്. ഇക്കഴിഞ്ഞ (ലോക്‌സഭാ) തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചിട്ടുണ്ട്” -ഉദ്ധവ് താക്കറെയുടെ ബാന്ദ്രയിലെ വസതിയായ ‘മാതോശ്രീ’യിൽ അദ്ദേഹത്തെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് ശങ്കരാചാര്യ പറഞ്ഞു. ‘മാതോശ്രീ’യിൽ നടന്ന പൂജാ ചടങ്ങിലും ശങ്കരാചാര്യ പങ്കെടുത്തു.

“ഞങ്ങൾക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. എന്നാൽ മതനിയമപ്രകാരം പാപമായി കരുതുന്ന വിശ്വാസവഞ്ചനയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്” -അദ്ദേഹം കൂട്ടിച്ചേർത്തു. ശിവസേന​യിൽ ബി.ജെ.പി പിളർപ്പുണ്ടാക്കിയതിനെ തുടർന്ന് 2022 ജൂണിൽ ഉദ്ധവ് താക്കറെക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടിവന്നിരുന്നു. തുടർന്ന് ബി.ജെ.പി പിന്തുണയോടെ സർക്കാർ രൂപീകരിച്ച് ശിവസേന വിമതവിഭാഗം നേതാവ് ഏകനാഥ് ഷിൻഡെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്.

തങ്ങളുടെ അടുക്കൽ വരുന്നവരെ അനുഗ്രഹിക്കുക എന്നത് തങ്ങളുടെ ചട്ടമാണെന്നും മോദി തന്റെ അടുത്ത് വന്ന് പ്രണമിച്ചിരുന്നു​വെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് അംബാനിയു​ടെ മകൻ ആനന്ദ് അംബാനിയുടെയും രാധികാ മർച്ചന്റിന്റെറെയും വിവാഹത്തോടനുബന്ധിച്ച് ശനിയാഴ്ച മുംബൈയിൽ നടന്ന ‘ശുഭ് ആശിർവാദ്’ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശങ്കരാചാര്യരുടെ അനുഗ്രഹം തേടിയത്.

“പ്രധാനമന്ത്രി മോദി എൻ്റെ അടുത്ത് വന്ന് പ്രണമിച്ചു. നമ്മുടെ അടുക്കൽ വരുന്നവരെ അനുഗ്രഹിക്കുക എന്നത് ഞങ്ങളുടെ നിയമമാണ്. നരേന്ദ്ര മോദി ഞങ്ങളുടെ ശത്രുവല്ല. ഞങ്ങൾ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളാണ്. എപ്പോഴും അദ്ദേഹത്തിന്റെ ക്ഷേമത്തിനായി സംസാരിക്കുന്നു. തെറ്റ് പറ്റിയാൽ അത് ചൂണ്ടിക്കാണിക്കും. അദ്ദേഹം ഞങ്ങളുടെ ശത്രുവല്ല” -ശങ്കരാചാര്യർ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച അദ്ദേഹം, ആചാരലംഘനത്തിന്റെ പേരിൽ മോദിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

india

റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങി മൂന്ന് യുവതികൾക് ദാരുണാന്ത്യം

അപകടത്തില്‍ പെട്ട മൂന്ന് യുവതികള്‍ക്കും നീന്തല്‍ അറിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Published

on

 മംഗളൂരില്‍ മൂന്ന് യുവതികളെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരു സ്വദേശികളായ കീര്‍ത്തന (21), നിഷിദ (21), പാര്‍വതി (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൂളില്‍ മുങ്ങിപ്പോയ സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അപകടമുണ്ടാകുകയായിരുന്നു.

മംഗലാപുരത്തുള്ള ഒരു റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിലാണ് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ (ശനിയാഴ്ച) രാത്രിയോടെയാണ് യുവതികള്‍ റിസോര്‍ട്ടിലെത്തിയത്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. പൂളിന്റെ ഒരു വശത്തിന് ഏകദേശം ആറടിയോളം ആഴമുണ്ടായിരുന്നു. പൂളിലിറങ്ങിയ ഒരു യുവതി ഈ ആഴമുള്ള ഭാഗത്തേക്ക് മുങ്ങി പോകുകയായിരുന്നു.

തുടര്‍ന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ട് യുവതികളും അപകടത്തില്‍ പെടുന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്.

അപകടത്തില്‍ പെട്ട മൂന്ന് യുവതികള്‍ക്കും നീന്തല്‍ അറിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൂളിന് ആഴമുള്ള വിവരം യുവതികള്‍ അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.

Continue Reading

india

യു.പിയിലെ തീപിടിത്തത്തില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവം; യോഗി സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Published

on

ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കളാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ യോഗി സര്‍ക്കാരിന് കത്തയക്കുകയായിരുന്നു.

അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരും ആരോഗ്യ വകുപ്പും എന്ത് നടപടി സ്വീകരിച്ചുവെന്നാണ് കമ്മീഷന്‍ ചോദിച്ചത്. പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരും സംസ്ഥാന പൊലീസും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് കമ്മീഷന്‍ അറിയിച്ചത്. വെള്ളിയാഴ്ച (15/11/24) രാത്രി 10.35 ഓടെ നടന്ന തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിക്കുകയും 17 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

തീപിടുത്തം ഉണ്ടായ സമയത്ത് 47 കുട്ടികളെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടികളില്‍ 10 കുട്ടികള്‍ മരിക്കുകയും 37 കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അലോക് സിങ് പറഞ്ഞിരുന്നു.

തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഝാന്‍സി ഡിവിഷണല്‍ കമ്മീഷണര്‍ക്കും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു.

12 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു യോഗിയുടെ ഉത്തരവ്. കൂടാതെ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അപകടത്തിന് പിന്നാലെ മെഡിക്കല്‍ കോളേജിലെ രോഗികളെ ഒഴിപ്പിക്കുന്നതിന്റെയും ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ജനലുകള്‍ തകര്‍ത്ത് രോഗികളെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അപകടവിവരം പുറത്തറിഞ്ഞത്.

Continue Reading

india

ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു.

Published

on

ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ചയായിരുന്നു മിസൈലിന്റെ പരീക്ഷണം നടന്നത്.

ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണത്തെ ചരിത്രപരമായ നിമിഷം എന്നാണ് കേന്ദ്രമന്ത്രി രാജനാഥ് സിംഗ് വിശേഷിപ്പിച്ചത്. മിസൈലിന്റെ പരീക്ഷണത്തോടെ ഇന്ത്യ ഇത്തരം നിർണായക സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദീർഘദൂര ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണ പറക്കൽ ഒഡീഷ തീരത്തുള്ള ഡോക്ടർ എപിജെ അബ്ദുൽ കലാം ദ്വീപിൽ നിന്ന്  വിജയകരമായി നടത്തി ഇന്ത്യ ഒരു പ്രധാന നാഴികല്ല് കൈവരിച്ചതായി രാജ് നാഥ് സിംഗ് എക്സില്‍ കുറിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനെയും (ഡിആർഡിഒ) സായുധസേനകളെയും രാജ് നാഥ് സിംഗ് അഭിനന്ദിച്ചു.

 

Continue Reading

Trending