Connect with us

Video Stories

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് തോല്‍വി; നാപോളിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി

Published

on

ലണ്ടന്‍: സ്പാനിഷ് ഭീമന്മാരായ റയല്‍ മാഡ്രിഡിന്റെ ശനിശദ തുടരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ടോട്ടനം ഹോട്‌സ്പറിന്റെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്നു ഗോള്‍ വഴങ്ങി. ലാലിഗയില്‍ ജിറോണയോടേറ്റ അട്ടിമറി തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറും മുമ്പാണ് പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ സിദാനും കൂട്ടരും തിരിച്ചടി നേരിട്ടത്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍ കരുത്തരായ നാപോളിയെ അവരുടെ തട്ടകത്തില്‍ ചെന്ന് രണ്ടിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ലിവര്‍പൂള്‍, സെവിയ്യ,എഫ്.സി പോര്‍ട്ടോ, ഷാഖ്തര്‍ ഡോണസ്‌ക് ടീമുകളും ജയം കണ്ടു.

ഇംഗ്ലീഷ് താരം ഡെലെ അല്ലിയുടെ ഇരട്ട ഗോളുകളാണ് ടോട്ടനത്തിന് സ്വപ്‌നതുല്യമായ ജയമൊരുക്കിയത്. 27, 56 മിനുട്ടുകളില്‍ അല്ലി ലക്ഷ്യം കണ്ടപ്പോള്‍ 65-ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ടീമിന്റെ മൂന്നാം ഗോളും നേടി. 80-ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെയാണ് റയല്‍ തോല്‍വിഭാരം കുറച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ആറ്‌ ഗോള്‍ നേടിയ ക്രിസ്റ്റിയാനോ ആണ് ടോപ് സ്‌കോറര്‍.

ഇറ്റാലിയന്‍ ലീഗില്‍ മിന്നും ഫോമിലുള്ള നാപോളിയെ, ഇംഗ്ലണ്ടിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി മറികടന്നത് ടീം വര്‍ക്കിന്റെ ബലത്തിലാണ്. 21-ാം മിനുട്ടില്‍ ലൂകാസ് ഇന്‍സിന്യെയിലൂടെ നാപോളി ലീഡ് നേടിയെങ്കിലും 34, 48 മിനുട്ടുകില്‍ നിക്ലാസ് ഒറ്റമെന്‍ഡിയും ജോണ്‍ സ്‌റ്റോണ്‍സും സന്ദര്‍ശകരെ മുന്നിലെത്തിച്ചു. 62-ാം മിനുട്ടില്‍ ജോര്‍ജിഞ്ഞോയുടെ പെനാല്‍ട്ടിയില്‍ നാപോളി ഒപ്പമെത്തി. എന്നാല്‍ 69-ാം മിനുട്ടില്‍ സെര്‍ജിയോ അഗ്വേറോയും 90-ാം മിനുട്ടില്‍ റഹീം സ്റ്റര്‍ലിങ്ങും വിജയം റാഞ്ചിയെടുത്തു.

117-ാം ഗോളോടെ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് അഗ്വേറോ സ്വന്തം പേരിലാക്കി. 79 വര്‍ഷം പഴക്കമുള്ള എറിക് ബ്രൂക്കിന്റെ റെക്കോര്‍ഡാണ് അര്‍ജന്റീനക്കാരന്‍ പഴങ്കഥയാക്കിയത്.

സ്ലോവേനിയന്‍ ക്ലബ്ബ് മാരിബോറിനെതിരെ മുഹമ്മദ് സലാഹ്, എംറെ കാന്‍, ഡാനിയല്‍ സ്റ്ററിഡ്ജ് എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ ജയം കണ്ടത്. ക്ലെമന്റ് ലെങ്‌ലെറ്റ്, എവര്‍ ബനേഗ എന്നിവരുടെ ഗോളില്‍ സെവിയ്യ സ്പാര്‍ട്ടക് മോസ്‌കോയെ വീഴ്ത്തിയപ്പോള്‍ മാര്‍ലോസ് റൊമേറോയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ ഷാഖ്തര്‍, ഡച്ച് ക്ലബ്ബ് ഫെയനൂര്‍ദിനെ വീഴ്ത്തി. സ്വന്തം തട്ടകത്തില്‍ എഫ്.സി പോര്‍ട്ടോ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ജര്‍മന്‍ കരുത്തരായ ആര്‍.ബി ലീപ്‌സിഗിനെ കീഴടക്കിയത്.

അതേസമയം, റയല്‍ മാഡ്രിഡിന്റെ തോല്‍വി മുതലെടുക്കാന്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുഷ്യ ഡോട്മുണ്ടിന് കഴിഞ്ഞില്ല. സ്വന്തം തട്ടകത്തില്‍ അപോലിനെതിരെ അവര്‍ 1-1 സമനില വഴങ്ങി.

നാല് മത്സരം പിന്നിട്ടപ്പോള്‍ ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ എട്ട് പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. സെവിയ്യ (7), സ്പാര്‍ട്ടക് മോസ്‌കോ (5) ടീമുകള്‍ പിന്നാലെയുള്ളതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ ഇംഗ്ലീഷ് ക്ലബ്ബിന് നിര്‍ണായകമാണ്.

എഫില്‍ നാലാം ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി നോക്കൗട്ട് യോഗ്യത ഉറപ്പിച്ചു. മൂന്ന് ജയം നേടിയ ഷാഖ്തറിന് ഒരു സമനില കൂടി നേടാനായാല്‍ മുന്നേറം. നാപോളിക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രം പോരാ, ഷാഖ്തര്‍ തോല്‍ക്കുകയും വേണം.

ഗ്രൂപ്പ് ജിയില്‍ പത്ത് പോയിന്റോടെ തുര്‍ക്കി ക്ലബ്ബ് ബേസിക്തസ് ആണ് ഒന്നാം സ്ഥാനത്ത്. ഒരു പോയിന്റ് കൂടി നേടാനായാല്‍ അവര്‍ക്ക് രണ്ടാം റൗണ്ട് ഉറപ്പാക്കാം. പോര്‍ട്ടോ (6) ആണ് രണ്ടാമത്.

ഗ്രൂപ്പ് എച്ചില്‍ ടോട്ടനം ഹോട്‌സ്പര്‍ (10) യോഗ്യത ഉറപ്പാക്കി. റയല്‍ (7) രണ്ടാം സ്ഥാനത്താണ്. റയല്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ തോല്‍ക്കുകയും തങ്ങളുടെ രണ്ട് മത്സരവും ജയിക്കുകയും ചെയ്താലേ ബൊറുഷ്യ ഡോട്മുണ്ടിന് മുന്നേറാന്‍ സാധ്യതയുള്ളൂ.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending