Connect with us

gulf

താമസ രേഖ, തൊഴില്‍ വിസ; വന്‍ മാറ്റങ്ങളുമായി യുഎഇ- ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ വിസക്കാര്‍ക്ക് പ്രവേശനം

Published

on

ദുബൈ: കോവിഡ് മഹാമാരിക്ക് ശേഷം അടച്ചിടുകയോ നിയന്ത്രിക്കുകയോ ചെയ്ത മേഖലകള്‍ തുറന്നു കൊടുത്തിരിക്കുകയാണ് യുഎഇ സര്‍ക്കാര്‍. പുതിയ തൊഴില്‍ വിസ അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് സര്‍ക്കാര്‍ അനുകൂല തീരുമാനങ്ങളെടുത്തിട്ടുള്ളത്. മാസങ്ങളോളമായി നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരുന്ന മേഖലയാണ് പുതിയ ഇളവുകളോടെ വീണ്ടും സജീവമാകുന്നത്. പ്രവാസികള്‍ക്ക് അടക്കം ഏറെ ആഹ്ലാദകരമായ തീരുമാനമാണ് സര്‍ക്കാറിന്റേത്.

സര്‍ക്കാര്‍ തീരുമാനങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇങ്ങനെ;

* താമസ രേഖകള്‍ നിയമാനുസൃതമാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നേരത്തെ നീട്ടി നല്‍കിയ സമയപരിധിയാണ് അവസാനിക്കുന്നത്. പിഴ കൂടാതെ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധിയാണ് അവസാനിക്കുന്നത്.

* ഒക്ടോബര്‍ 12 നു മുന്‍പ് വിസയും അനുബന്ധ രേഖകളും നിയമാനുസൃതമാക്കുകയാ രാജ്യം വിടുകയോ ചെയ്യണം. അനധികൃത താമസത്തിന് തിങ്കളാഴ്ച മുതല്‍ പിഴ ചുമത്തും.

* മാര്‍ച്ച് ഒന്നിനു ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാന്‍ ജൂലൈ വരെയാണ് ആദ്യം സമയം നല്‍കിയത്. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മൂന്നു മാസം കൂടി നീട്ടി നല്‍കുകയായിരുന്നു.

വിസയിലെ മാറ്റങ്ങള്‍ ഇങ്ങനെ;

* സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകള്‍, വീട്ടുജോലിക്കാര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റുകള്‍ പുനഃരാരംഭിച്ചു

* നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി ചേര്‍ന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് (ഐസിഎ) ആണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഔദ്യോഗിക സംവിധാനങ്ങള്‍ വഴി മാത്രമേ എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിക്കൂ എന്ന് ഐസിഎ.

* കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ വിസക്കാര്‍ക്ക് പ്രവേശനം.

* സ്‌പോണ്‍സര്‍മാര്‍ ഔദ്യോഗിക കേന്ദ്രങ്ങളുമായി സഹകരിച്ച് ഇവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ സൗകര്യമൊരുക്കണം. കോവിഡ് നെഗറ്റീവ് ഫലവുമായാണ് വരേണ്ടത്.

* വിസ കാലാവധിയുള്ള എല്ലാ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കും പ്രവേശന അനുമതി.

* രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ www.ica.gov.ae വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

കുവൈത്ത് കെ.എം.സി.സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​ചാര​ണ സ​മ്മേ​ള​നം ഇ​ന്ന്

വൈ​കീ​ട്ട് ആ​റി​ന് ദ​ജീ​ജ് മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ർ​പ​റേ​റ്റ് ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം.

Published

on

കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘തം​കീ​ൻ- 2024’ മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം കു​വൈ​ത്ത് കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ സ​മ്മേ​ള​ന​വും ആ​ദ​ര​വും ഇ​ന്ന് ന​ട​ക്കും.

വൈ​കീ​ട്ട് ആ​റി​ന് ദ​ജീ​ജ് മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ർ​പ​റേ​റ്റ് ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം. സു​ബൈ​ർ ഹു​ദ​വി ചേ​ക​ന്നൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ്മേ​ള​ന​ത്തി​ൽ കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Continue Reading

gulf

ഹജ്ജ് 2025: ഒന്നാം ഗഡു പണമടക്കാനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി

ഒരാൾക്ക് 1,30,300 രൂപയാണ് ആദ്യ ​ഗഡുവായി അടയ്ക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു പണമടക്കുന്നതിനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി. ഒരാൾക്ക് 1,30,300 രൂപയാണ് ആദ്യ ​ഗഡുവായി അടയ്ക്കേണ്ടത്.

ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കേണ്ടതാണ്. പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 14നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

Continue Reading

gulf

വടകര സ്വദേശി ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു

ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ ചെമ്പോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 

Published

on

കോഴിക്കോട് വടകര ചേരാപുരം കൈതക്കല്‍ സ്വദേശി കുനിയില്‍ നിസാര്‍ ഖത്തറില്‍ മരിച്ചു. 42 വയസായിരുന്നു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ ചെമ്പോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കൈതക്കല്‍ താഴെ കുനി പോക്കാറുടെയും പത്തുവിന്റെയും മകനാണ്. ഭാര്യ : ആരിഫ. മക്കള്‍ : ഇര്‍ഫാന, മുഹമ്മദ് ഇര്‍ഫാന്‍.

Continue Reading

Trending