gulf
മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപ ഫണ്ട്; കൈ ചേര്‍ത്തു പിടിച്ച് യുഎഇയും ഇസ്രയേലും
ഇന്നലെ ഇസ്രയേലില്‍ എത്തിയ യുഎഇ സംഘത്തിന്റെ സന്ദര്‍ശനത്തിനിടെയാണ് ഫണ്ട് യാഥാര്‍ത്ഥ്യമായത്.

ടെല്‍ അവീവ്: നയതന്ത്ര ബന്ധം സാധാരണഗതിയില്‍ ആയതിന് പിന്നാലെ മൂന്ന് ബില്യണ്‍ യുഎസ് ഡോളറിന്റെ തന്ത്രപ്രധാന നിക്ഷേപ ഫണ്ട് യാഥാര്‍ത്ഥ്യമാക്കി യുഎഇയും ഇസ്രയേലും. യുഎസ് കൂടി ഉള്‍പ്പെടുന്നതാണ് അബ്രഹാം ഫണ്ട് എന്നറിയപ്പെടുന്ന നിക്ഷേപം. വളര്‍ച്ച വര്‍ധിപ്പിക്കുക, തൊഴില്‍ സൃഷ്ടിക്കുക എന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. ഇന്നലെ ഇസ്രയേലില്‍ എത്തിയ യുഎഇ സംഘത്തിന്റെ സന്ദര്‍ശനത്തിനിടെയാണ് ഫണ്ട് യാഥാര്‍ത്ഥ്യമായത്. അബ്രഹാം അക്കോര്‍ഡ് ഒപ്പുവച്ച ശേഷമുള്ള ആദ്യ യുഎഇ സംഘത്തിന്റെ സന്ദര്‍ശനമായിരുന്നു ഇന്നലെ.
യുഎസ് ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് ഫൈനാന്‍സ് കോര്‍പറേഷനാണ് അമേരിക്കയില്‍ നിന്ന് ഫണ്ടിന്റെ ഭാഗമാകുന്നത്. സാങ്കേതിക വിദ്യയിലും വിപണിയിലും ഫണ്ട് നിക്ഷേപമിറക്കും. ഇതിന്റെ ഭാഗമായി ഇരുരാഷ്ട്രങ്ങളും സുഹൃദ് രാഷ്ട്രത്തില്‍ ഓഫീസുകള്‍ തുറക്കും.
നേരത്തെ, വ്യോമയാനം, ശാസ്ത്ര സാങ്കേതികം, ലോജിസ്റ്റിക് മേഖലയില്‍ വന്‍കിട നിക്ഷേപം നടത്താമെന്ന് ഇസ്രയേല്‍ സമ്മതിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കരാറും യാഥാര്‍ത്ഥ്യമായിട്ടുണ്ട്.
സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ്, ധനസഹമന്ത്രി ഉബൈദ് അല്‍ തായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുചിനും മധ്യേഷ്യന്‍ പ്രതിനിധി അറി ബെര്കോവിചും സംഘത്തിലുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് സംഘത്തെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
‘ഇന്ന് നമ്മള് ചരിത്രം സൃഷ്ടിക്കുകയാണ്. ഈ ദിവസം നമ്മള് ഓര്‍മിക്കും. സമാധാനത്തിന്റെ തിളങ്ങുന്ന ദിനം’ – എന്നാണ് നെതന്യാഹു ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇസ്രയേലിനും യുഎഇക്കും ഇടയില്‍ സഞ്ചരിക്കാന്‍ വിസ വേണ്ടെന്നും അദ്ദേഹം അറിയിച്ചു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
GULF2 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ