GULF
യുഎഇ-ഒമാന്‍ റെയില്‍ ഗതാഗതം: ഇരുരാജ്യങ്ങളുടെയും വികസനത്തിന് ആക്കംകൂട്ടും

റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയും ഒമാനിലെ സോഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന റെയില്‍വെ പദ്ധതി ഇരുരാജ്യങ്ങളുടെയും വിസകനത്തില്‍ പുതിയ പാതകള്‍ തുറക്കുമെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗം വിലയിരുത്തി.
സൊഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന സംയുക്ത റെയില്‍വേ ശൃംഖലയുടെ നേട്ടങ്ങള്‍, പഠനങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തിഹാദ് റെയില്‍വെയും ഒമാന്‍ അധികൃതരുടെയും യോഗം ചേര്‍ന്നത്. ഇതുസംബന്ധിച്ചു നേരത്തെ രൂപീകൃതമായിട്ടുള്ള ഡയറക്ടറേറ്റ് യോഗമാണ് കാര്യങ്ങള്‍ വിലയിരുത്തിയത്.
മസ്‌കറ്റില്‍ നടന്ന യോഗത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ ഈ സംയുക്ത പദ്ധതിയെ പിന്തുണച്ചതിന് ഇരുരാജ്യങ്ങളുടെയും നേതൃത്വത്തെ ബോര്‍ഡ് യോഗം അഭിനന്ദിച്ചു. ഇരുരാജ്യങ്ങളുടെയും വികസനം ത്വരിതപ്പെടുത്തുന്നതിനും സുസ്ഥിര വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും പദ്ധതി പ്രധാന പങ്ക് വഹിക്കുമെന്ന് യോഗം വിലയിരുത്തി.
ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന സുരക്ഷിതവും കാര്യക്ഷമവുമായ റെയില്‍വേ ശൃംഖലയിലൂടെ യാത്രയും ചരക്ക് ഗതാഗതവും
സുഗമമാക്കാനും ഇരു രാജ്യങ്ങളിലെയും പ്രൊഫഷണലുകള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. ഇതിലൂടെ വികസനം, രാജ്യങ്ങളുടെ ശക്തമായ ബന്ധം തുടങ്ങി ഒ്‌ട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കാനാകും.
ഊര്‍ജ-അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്റൂയി
ഒമാന്‍-ഇതിഹാദ് റെയില്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഒമാനി ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രി സയീദ് ബിന്‍ ഹമൂദ് അല്‍ മവാലിയും വൈസ് ചെയര്‍മാനുമായ ഉന്നതാധികാര സമിതിയാണ് സംയുക്ത റെയില്‍വെ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
ജോയിന്റ് നെറ്റ്വര്‍ക്ക് പുരോഗതിയെക്കുറിച്ചും എഞ്ചിനീയറിംഗ് ഡിസൈന്‍ പഠനങ്ങള്‍ യോഗം അവലോകനം ചെയ്തു.
ഈ പഠനങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ളതും പ്രാദേശിക പാരിസ്ഥിതിക സാഹചര്യങ്ങള്‍ക്ക് അനുകൂലമായതുമാണെന്ന് യോഗം വിലയിരുത്തി.
ആധുനിക സാങ്കേതിക വിദ്യയിലൂടെ സുഗമമായ ട്രെയിന്‍ ഗതാഗതവും
തടസ്സങ്ങളില്ലാത്ത അതിര്‍ത്തി ക്രോസിംഗുകളും സാധ്യമാക്കും.
ഒമാന്‍-ഇത്തിഹാദ് റെയില്‍ കമ്പനി, അബുദാബിയിലെ നിക്ഷേപകരായ മുബദാല ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുമായി ഒരു സഹകരണ കരാര്‍ ഒപ്പിട്ടത്.
GULF
അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്
പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി അഭിമാനം പ്രകടിപ്പിച്ചു

GULF
ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.
GULF
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത് ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’; ബോധവല്‍ക്കരണവുമായി ഷാര്‍ജ പൊലീസ്

-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
india3 days ago
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്