Connect with us

GULF

യുഎഇ ദേശീയ ദിനം: ഇമാറാത്തി സംസ്‌കാരവും ചരിത്രവും ഒറ്റ ക്യാന്‍വാസിലൊരുക്കി സീമ സുരേഷ്

‘ദി ഗ്രേറ്റര്‍ നേഷന്‍ ഓണ്‍ എ ബിഗ്ഗര്‍ ക്യാന്‍വാസ്’

Published

on

ദുബൈ: യുഎഇയുടെ സംസ്‌കാരവും ചരിത്രവും ഒരൊറ്റ ക്യാന്‍വാസിലൊരുക്കി സീമ സുരേഷ്. 52-ാം യുഎഇ ദേശീയ ദിനാഘോഷ ഭാഗമായാണ് സീമയുടെ ഈ വേറിട്ട കലാ പ്രകടനം. ദുബൈ സിലികണ്‍ ഒയാസിസ് സെന്‍ട്രല്‍ മാളില്‍ നടന്ന ചടങ്ങിനിടെ ‘ദി ഗ്രേറ്റര്‍ നേഷന്‍ ഓണ്‍ എ ബിഗ്ഗര്‍ ക്യാന്‍വാസ്’ എന്ന ഈ കലാസൃഷ്ടി യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി മര്‍യം ബിന്‍ത് മുഹമ്മദ് സഈദ് ഹാരിബ് അല്‍മിഹൈരി അനാവരണം ചെയ്തു. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പതിനാറര അടി നീളവും ഏഴടി ഉയരവുമുള്ള വമ്പന്‍ ക്യാന്‍വാസില്‍ തനി കേരള ചുമര്‍ ചിത്ര ശൈലിയിലാണ് സീയുടെ വര. ഇതൊരു ചരിത്രമാണ്. കേരള മ്യൂറല്‍ ശൈലിയില്‍ യുഎഇയുടെ ചരിത്രവും സംസ്‌കാരവും ഇത്രയും വലിയ ക്യാന്‍വാസില്‍ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.

തനി കേരളീയ ചുമര്‍ ചിത്ര ശൈലിയിലാണ് ചിത്രം വരച്ചതെന്നും ആറു മാസത്തോളം നീണ്ട അധ്വാനമുണ്ടിതിനെന്നും (ഏതാണ്ട് 1,350 മണിക്കൂര്‍) സീമ പറഞ്ഞു. ചിത്ര രചനയ്ക്കായി ദിവസവും ശരാശരി ഏഴു മണിക്കൂറെടുക്കും. ഒറ്റയ്‌ക്കൊരു വനിത ഇത്രയും വലിയ ചിത്രം പൂര്‍ത്തിയാക്കുന്നതും അപൂര്‍വ സംഭവമാണ്.
യുഎഇയുടെ മുപ്പത്തി രണ്ട് മുഖമുദ്രകള്‍. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍, നിലവിലെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയ ഭരണ കര്‍ത്താക്കള്‍. ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, അബുദാബി ഗ്രാന്റ് മോസ്‌ക്, ഫെരാറി വേള്‍ഡ്, ദുബൈ ഫ്രെയിം, ഫ്യൂചര്‍ മ്യൂസിയം, പാം ജുമൈറ, അറ്റ്‌ലാന്റിസ് തുടങ്ങിയ അത്ഭുതങ്ങള്‍. മിറകിള്‍ ഗാര്‍ഡന്‍ പോലുള്ള വിസ്മയങ്ങള്‍. യുഎഇയുടെ ദേശീയ മൃഗമായ അറേബ്യന്‍ ഒറിക്‌സും ദേശീയ പക്ഷിയായ പ്രാപ്പിടിയനും (ഫാല്‍കണ്‍).

കടലില്‍ മീന്‍ പിടിച്ച്, അടിത്തട്ടില്‍ നിന്നും മുത്തും പവിഴവും വാരി ജീവിച്ച ഒരു ജനതയെ ചിത്രത്തില്‍ കാണാം. ഇന്നത്തെ പ്രൗഢിയിലേക്ക് യുഎഇ എന്ന രാജ്യം എങ്ങനെയെത്തി എന്നതിന്റെ ചിത്ര യാത്ര കൂടിയാണ് ഈ പെയിന്റിംഗ്.
മുപ്പത്തി രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ കഴിയുന്ന യുഎഇയോടുള്ള ആദരം കൂടിയാണ് ഈ ചിത്രം. വര്‍ഷങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്ന മോഹം. വലിയ ചിത്രമായതിനാല്‍ യാത്രാവിമാനത്തില്‍ കേരളത്തില്‍ നിന്നും കൊണ്ടു വരാന്‍ കഴിഞ്ഞില്ല. ചരക്കു വിമാനത്തിലാണ് ചിത്രം കൊണ്ടു വന്നത്. അന്‍പത്തി രണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ‘ദി ഗ്രേറ്റര്‍ നേഷന്‍ ബിഗ്ഗര്‍ ക്യാന്‍വാസ്’ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതിന്റെ അടങ്ങാത്ത ആഹ്‌ളാദത്തിലാണ് സീമ.

കേരളത്തിലെ വനിതകള്‍ക്ക് ചുമര്‍ ചിത്ര പഠനം എളുപ്പമല്ലാത്ത കാലത്ത് ആ വഴിയിലൂടെ സഞ്ചരിച്ച ചിത്രകാരിയാണിവര്‍. ഗുരുവായൂരിലെ ചിത്ര കലാ വിദ്യാലയത്തില്‍ വനിതകള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ മാഹിയില്‍ പോയി ചുമര്‍ ചിത്രകല പഠിച്ചു. 20 വര്‍ഷത്തിലധികമായി കേരളത്തില്‍ ചിത്ര കലാ രംഗത്തും അധ്യാപന രംഗത്തും സജീവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദുബൈയിലുമായി ഇരുപതോളം ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തി. ചിത്രരചനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്‌കൂള്‍ അധ്യാപികയുടെ ജോലി രാജി വച്ചു. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ചുമര്‍ ചിത്രങ്ങള്‍ വരച്ചു. ഓണ്‍ലൈനായും ഓഫ് ലൈനായും ഇന്ത്യക്കകത്തും പുറത്തുമായി നിരവധി കുട്ടികളെ ചിത്രരചന അഭ്യസിപ്പിക്കുന്നു. വനിതകള്‍ക്കായി ഷീ സ്‌ട്രോക്‌സ്, കുട്ടികള്‍ക്കായി ലിറ്റില്‍ സ്‌ട്രോക്‌സ്, ചിത്രകാരന്മാര്‍ക്കായി ഹീ സ്‌ട്രോക്‌സ് തുടങ്ങിയ ഓണ്‍ലൈന്‍ പ്രദര്‍ശനങ്ങള്‍ നടത്തി.
സീമയുടെ ചിത്രപ്രദര്‍ശനങ്ങളില്‍ നടന്‍ മമ്മൂട്ടി, മന്ത്രി വീണ ജോര്‍ജ്, അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി കെ.കെ ശൈലജ, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, നടി ലെന, മാല പാര്‍വതി തുടങ്ങി നിരവധി പേര്‍ അതിഥികളായെത്തി.

അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലുള്ളവര്‍ സീമയുടെ ചിത്രങ്ങള്‍ വാങ്ങിയിട്ടുണ്ട്. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, മുന്‍ മിസ് യൂണിവേഴ്‌സ് നതാലി ഗ്‌ളെബോവ, ലുലു ഗ്രൂപ് ഉടമ എം.എ യൂസഫലി, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കമല്‍ ഹാസന്‍, വിജയ് സേതുപതി, ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്ക് ചിത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
തലശ്ശേരിയിലാണ് ജനനം. ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്നു. കൊച്ചി പാലാരിവട്ടത്ത് സ്വന്തമായി ആര്‍ട് ഇന്‍ ആര്‍ട് എന്ന പേരില്‍ ആര്‍ട് ഗ്യാലറി നടത്തുന്നു. ദുബൈയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സീമ. ദുബൈയിലെ മാധ്യമപ്രവര്‍ത്തകന്‍ സുരേഷ് വെള്ളിമുറ്റത്തിന്റെ ഭാര്യയാണ് സീമ. ഏക മകന്‍ സൂരജ് കിരണ്‍ ചെെൈന്നയില്‍ ഫാഷന്‍ ഡിസൈനിംഗ് ബിരുദ വിദ്യാര്‍ത്ഥിയാണ്.

GULF

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ലോക പ്രമേഹദിന പക്ഷാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Published

on

ദമ്മാം: ലോക പ്രമേഹദിന പക്ഷാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ റയാൻ പോളിക്ലിനികിന്റെ സഹകരണത്തോടെ ദമ്മാം ലയാൻ ഹയ്പ്പർ മാർക്കറ്റിലായിരുന്നു ക്യാമ്പ്. ലയാൻ ഹയ്പ്പർ അഡ്‌മിനിൻസ്ട്രഷൻ മാനേജർ അശ്‌റഫ് ആളത്ത്, റയാൻ ഓപ്പറേഷൻ മാനേജർ അൻവർ ഹസൻ
എന്നിവർ ചേർന്ന് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഡോകടർ രഞ്ജിത്,ശമീം ഇബ്രാഹീം,മുന യൂസുഫ് ഹബീബ്, ചിഞ്ചു പൗലോസ്,ലയാൻ ഹയ്പ്പർ ബിഡിഎം നിയാസ് പൊന്നാനി,ഫ്ലോർ മാനേജർ സഈദ്,എച് ആർ അബ്ദുൽ ഗനി നേതൃത്വം നൽകി. മാറിവരുന്ന ജീവിതശൈലിയിൽ കേരളത്തിലെ അഞ്ചിലൊരാൾ പ്രമേഹരോഗികളാകുന്നതായി ഡോകടർ രഞ്ജിത് പറഞ്ഞു.

കോവിഡാനന്തരം മരുന്നുകൾകൊണ്ടുപോലും പ്രമേഹത്തെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ടെന്ന് ഡോക്ടർ വെക്തമാക്കി. കേരളത്തിൽ 20 ശതമാനത്തോളംപേർ പ്രമേഹമുള്ളവരാണ്. ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗം, കാഴ്ചപ്രശ്നങ്ങൾ, ദന്തരോഗങ്ങൾ, പാദപ്രശ്നങ്ങൾ തുടങ്ങിയ രോഗാവസ്ഥ പ്രമേഹമുള്ളവരിൽ കൂടുതലാണെന്നും ഡോകടർ രഞ്ജിത് കൂട്ടിച്ചേർത്തു. ലയാൻ ഹയ്പ്പർ ഓപ്പറേഷൻ മാനേജർ ഷഫീഖ് സ്വാഗതവും റയാൻ ഓപ്പറേഷൻ മാനേജർ ശരീഫ് പാറപ്പുറത്ത് നന്ദിയും പറഞ്ഞു.

Continue Reading

GULF

കെ.​എം.​സി.​സി ഹെ​ൽ​ത്ത് വി​ങ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

പ്ര​വാ​സി സ​മൂ​ഹം നേ​രി​ടു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും പ​രി​ഹാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

Published

on

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ഈ​സ്റ്റ് റി​ഫ ഏ​രി​യ ക​മ്മി​റ്റി ഹെ​ൽ​ത്ത്‌ വി​ങ് ഉ​ദ്ഘാ​ട​ന​വും ഐ.​എം.​സി ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി സ​മൂ​ഹം നേ​രി​ടു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും പ​രി​ഹാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ഡോ. ​റു​ബീ​ന ആ​രോ​ഗ്യ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ഹെ​ൽ​ത്ത് വി​ങ് ഉ​ദ്‌​ഘാ​ട​നം കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര നി​ർ​വ​ഹി​ച്ചു.

നൂ​റി​ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ സൗ​ജ​ന്യ ചെ​ക്ക​പ്പും തു​ട​ർ ചെ​ക്ക​പ്പി​ന് സൗ​ജ​ന്യ നി​ര​ക്കി​ലു​ള്ള കൂ​പ്പ​ണും ന​ൽ​കി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എ​ൻ. അ​ബ്ദു​ൽ അ​സീ​സ്, ഷ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി സി.​എം. കു​ഞ്ഞ​ബ്ദു​ല്ല, ഐ.​എം.​സി പ്ര​തി​നി​ധി ആ​ൽ​ബി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഹെ​ൽ​ത്ത് വി​ങ് ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് എം.​കെ, ക​ൺ​വീ​ന​ർ ഉ​മ്മ​ർ സി.​പി, മു​സ്ത​ഫ കെ, ​സ​മീ​ർ വി.​എം, എം.​എ റ​ഹ്മാ​ൻ, ഉ​സ്മാ​ൻ ടി​പ് ടോ​പ്, ഫ​സ​ലു​റ​ഹ്മാ​ൻ, നി​സാ​ർ മാ​വി​ലി, സാ​ജി​ർ സി.​ടി.​കെ, സ​ജീ​ർ സി.​കെ, നാ​സി​ർ ഉ​റു​തോ​ടി, താ​ജു​ദ്ദീ​ൻ സ​ഫീ​ർ കെ.​പി, റ​സാ​ഖ് എ.​എ, റ​സാ​ഖ് മ​ണി​യൂ​ർ, ലേ​ഡീ​സ് വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്‌​ന സു​ഹൈ​ൽ മ​റ്റ് ലേ​ഡീ​സ് വി​ങ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സി​ദ്ദീ​ഖ് എം.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ കു​ഞ്ഞ​മ്മ​ദ് വി.​പി ഖി​റാ​അ​ത്ത് ന​ട​ത്തി. ടി.​ടി. അ​ഷ്‌​റ​ഫ് സ്വാ​ഗ​ത​വും റ​ഫീ​ഖ് കു​ന്ന​ത് ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

GULF

ബുർജീൽ, എൽഎൽഎച്ച് ഹോസ്പ്പിറ്റലുകൾക്കൊപ്പം ഔട്ട്സ്റ്റാന്ഡിങ് വർക്ക്ഫോഴ്സ് വിഭാഗത്തിൽ പുരസ്കാരം നേടിയത് മലയാളി നഴ്സ് മായ ശശീന്ദ്രൻ

ആരോഗ്യ സാമൂഹ്യ പ്രവർത്തനമേഖലയിൽ ഗ്രൂപ്പിന് കീഴിലുള്ള എൽഎൽഎച്ച് ഹോസ്പിറ്റലും, ബുർജീൽ ഹോസ്പിറ്റലും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി.

Published

on

അബുദാബി: യുഎഇയിലെ തൊഴിൽ രംഗത്തെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ അഞ്ചു പുരസ്കാരങ്ങളുട0D46 തിളക്കത്തിൽ ബുർജീൽ ഹോൾഡിങ്സ്. ആരോഗ്യ സാമൂഹ്യ പ്രവർത്തനമേഖലയിൽ ഗ്രൂപ്പിന് കീഴിലുള്ള എൽഎൽഎച്ച് ഹോസ്പിറ്റലും, ബുർജീൽ ഹോസ്പിറ്റലും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഔട്ട്സ്റ്റാന്ഡിങ് വർക്ഫോഴ്സ് വിഭാഗത്തിൽ മുസഫയിലെ എൽഎൽഎച്ച് ആശുപത്രിയിൽ നഴ്സിംഗ് സൂപ്പർവൈസർ മായ ശശീന്ദ്രൻ, ലൈഫ് കെയർ ഹോസ്പിറ്റൽ ബനിയാസിലെ എച്ച്എസ്ഇ സൂപ്പർവൈസർ ഭരത് കുമാർ, അബുദാബി ബുർജീൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. നഷ്വ ബഹാ എൽ-ദിൻ എന്നിവർ പുരസ്കാരത്തിന് അർഹരായി.

ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ മായയ്ക്ക് 75,000 ദിർഹം (17 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിച്ചു. പതിമൂന്നു വർഷങ്ങളോളമായി യുഎഇ യിലെ ആരോഗ്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മായ പത്തനംതിട്ടയിലെ കൂടൽ സ്വദേശിനിയാണ്.

യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അബുദാബിയിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ ഒന്നാമത്തെത്തിയ വ്യക്തികൾക്കും കമ്പനികൾക്കും പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം നൽകി. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ബുർജീൽ ജീവനക്കാരുടെ അർപ്പണമനോഭാവത്തിനും, സുസ്ഥിരവും ആരോഗ്യകരവുമായ തൊഴിൽ മേഖല വാർത്തെടുക്കാനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതക്കുമുള്ള പുരസ്കാരമാണിതെന്ന് ബുർജീൽ ഹോൾഡിങ്സ് എമിറേറ്റൈസേഷൻ ആൻഡ് അക്കാദമിക്സ് ഗ്രൂപ്പ് ഡയറക്ടർ തഹാനി അൽ ഖാദിരി പറഞ്ഞു.

വിവിധ വിഭാഗങ്ങളിലായി ലഭിച്ച 7,700 അപേക്ഷകളിൽ നിന്നാണ് കമ്പനികളും വ്യക്തികളും ഉൾപ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്. തൊഴിലവസരങ്ങൾ, തൊഴിൽ ശാക്തീകരണം, ജോലി സ്ഥലത്തെ ആരോഗ്യം, സുരക്ഷ, സർഗാത്മകത, നവീകരണം, കഴിവുകൾ കണ്ടെത്തൽ, വേതനം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങി സമഗ്രവും സംയോജിതവുമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിദഗ്ദ്ധ സമിതികൾ അപേക്ഷകൾ വിലയിരുത്തിയത്.

Continue Reading

Trending