Connect with us

GULF

യുഎഇ ദേശീയ ദിനാഘോഷം: ലുലു ‘അല്‍ ഇമാറത്ത് അവ്വല്‍’ സംരംഭത്തിന് തുടക്കം

ഇമാറാത്തി ഉല്‍പന്നങ്ങള്‍ക്കും കാര്‍ഷിക വിഭവങ്ങള്‍ക്കും പ്രോത്സാഹനം

Published

on

അബുദാബി: പ്രാദേശിക ഉല്‍പന്നങ്ങളെയും കര്‍ഷകരെയും പിന്തുണക്കാനായി ലുലു രാജ്യത്തെ എല്ലാ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും ‘അല്‍ ഇമറാത്ത് അവ്വല്‍’ (യുഎഇ ഫസ്റ്റ്) സംരംഭം ആരംഭിച്ചു. ദുബൈ സിലികണ്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ദുബൈ സിലികണ്‍ ഒയാസിസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജുമാ അല്‍ മത്‌റൂഷി, ലുലു ഗ്രൂപ് ചെയര്‍മാന്‍ യൂസഫലി എം.എ, ലുലു ഗ്രൂപ് സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി മര്‍യം ബിന്‍ത് മുഹമ്മദ് സഈദ് ഹാരിബ് അല്‍മിഹൈരി സംരംഭം ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് ശേഷം മന്ത്രിയും മറ്റ് വിശിഷ്ട വ്യക്തികളും ഡിസംബര്‍ 2ന് യുഎഇ ദേശീയ ദിനം വരെ പ്രദര്‍ശിപ്പിക്കുന്ന വിവിധ ‘അല്‍ ഇമറാത്ത് അവ്വല്‍’ സംരംഭങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കുന്ന ഇടങ്ങള്‍ സന്ദര്‍ശിച്ചു.
രാജ്യത്തിനകത്തും ജിസിസി രാജ്യങ്ങളിലും യുഎഇയുടെ ഉല്‍പന്നങ്ങള്‍ വലിയൊരു ഉപഭോക്തൃ അടിത്തറയിലേക്ക് വിപണനം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി മര്‍യം അല്‍മിഹൈരി സംരംഭത്തെ പ്രശംസിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിന്തുണക്കാനും കാര്‍ഷിക മേഖലയുടെ വികസനത്തിനും സംഭാവനയാവാനുള്ള ലുലു ഗ്രൂപ്പിന്റെ അശ്രാന്ത പരിശ്രമത്തെയും മന്ത്രി അഭിനന്ദിച്ചു .

യുഎഇ കാര്‍ഷികോല്‍പാദനത്തിന്റെയും വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും വിപണനത്തില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളുടെ പങ്കാളിത്തത്തില്‍ അഭിമാനം പ്രകടിപ്പിച്ച യൂസഫലി എം.എ, ഈ മഹത്തായ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയുടെ താക്കോല്‍ ഇമാറാത്തി കാര്‍ഷിക മേഖല മുഖേന സാധ്യമാണെന്നും; പ്രാദേശിക വ്യവസായത്തെയും അത് ശക്തിപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.
ഈ സംരംഭത്തിന്റെ ഭാഗമാകുന്നതില്‍ തങ്ങള്‍ വളരെ ആവേശഭരിതരാണെന്ന് പറഞ്ഞ അദ്ദേഹം, യുഎഇ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും വ്യക്തമാക്കി.

ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രസ്തുത ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനും പരിശീലനം, ഓപറേഷന്‍സ്, മാനേജ്‌മെന്റ്, പാക്കേജിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയില്‍ ആവശ്യമായ പിന്തുണ നല്‍കാനും നിരവധി പ്രാദേശിക കമ്പനികളുമായും സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ലുലു ബ്രാന്‍ഡില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാന്‍ യുഎഇയിലെ നിരവധി പ്രമുഖ ഭക്ഷ്യ ഉല്‍പന്ന ഫാക്ടറികളുമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഗല്‍ഭ യുഎഇ കവി ഡോ. ശിഹാബ് ഗാനിമും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

അതിനിടെ, യുഎഇയില്‍ നിന്ന് കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി യുഎഇ ആസ്ഥാനമായ എലൈറ്റ് അഗ്രോയുമായി ലുലു ഗ്രൂപ് ധാരണാപത്രം ഒപ്പുവച്ചു. എലൈറ്റ് അഗ്രോ സിഇഒ ഡോ. അബ്ദുല്‍ മുനീം അല്‍മര്‍സൂഖിയും ലുലു ഗ്രൂപ് സിഇഒ സൈഫി രൂപവാലയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ലുലു ഗ്രൂപ് എക്‌സി.ഡയറക്ടര്‍ അഷ്‌റഫ് അലി എംഎ, ഡയറക്ടര്‍ സലിം എംഎ, സിഒഒ സലിം വിഐ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

GULF

ഹനീന ജലീലിനെ ജിദ്ദ മമ്പാട് പഞ്ചായത്ത്‌ കെഎംസിസി ആദരിച്ചു

Published

on

സൗദി അറേബ്യയിലെ KAUST (കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ്‌ സയൻസ് ആൻഡ് ടെക്നോളജി 60 ലക്ഷം രൂപയുടെ ഫെല്ലോഷിപ്പോടെ മാസ്റ്റേഴ്സ് ഡിഗ്രി ഇൻ മെറ്റീരിയൽസ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ എടവണ്ണ അനുപമ ജ്വല്ലറി ഉടമ മമ്പാട് പന്തലിങ്ങൽ നീർമുണ്ട അബ്ദുൽ ജലീൽ –സുമി ദമ്പതികളുടെ മകളും ബാംഗ്ലൂരിൽ എഞ്ചിനിയർ ആയ മമ്പാട് പുളിക്കലോടി പരപ്പൻ ഫെബിന്റെ ഭാര്യയുമായ ഹനീന ജലീലിനെ മമ്പാട് പഞ്ചായത്ത്‌ ജിദ്ദാ കെഎംസിസി അനുമോദിച്ചു.

ചടങ്ങിൽ സൗദി നാഷണൽ കെഎംസിസി വൈസ് പ്രസിഡന്റ്‌ നിസാം മമ്പാട് മൊമെന്റോ കൈമാറി ജിദ്ദാ കെഎംസിസി സെക്രട്ടറി സാബിൽ മമ്പാട്, മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ്‌ സലീം മമ്പാട്, വണ്ടൂർ മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ ഹാഫിസ് ആരോളി,വണ്ടൂർ മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ്‌ ഹാരിസ് മമ്പാട് JNH,ഗഫൂർ നാഗി മോട്ടോർസ് ഷാജഹാൻ മുസ്ലിയാരകത്ത്, ലബീബ് കഞ്ഞിരാല, ഗഫ്ഫാർ PK മമ്പാട് എന്നിവർ പങ്കെടുത്തു.

Continue Reading

GULF

ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനു കെ എം സി സി രക്തദാനത്തിലൂടെ ഐക്യദാർദ്യം

ബഹ്റൈൻ ആരോഗ്യ വകുപ്പ് മായി സഹകരിച്ച് സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു കെഎംസിസി രക്‌തദാന ക്യാമ്പ്.

Published

on

മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു കെ എം സി സി ബഹ്റൈൻ പതിനാറാമത് ശിഹാബ് തങ്ങൾ ജീവസ്പർശം രക്ത ദാന ക്യാമ്പിൽ 180 പേരുടെ രക്തം ദാനം നൽകി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ബഹ്റൈൻ ആരോഗ്യ വകുപ്പ് മായി സഹകരിച്ച് സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു കെഎംസിസി രക്‌തദാന ക്യാമ്പ്. സ്വദേശികളുടെയും വിദേശികളുടെയും പങ്കാളിത്തം ശ്രദ്ധേയമായി രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാനക്യാമ്പ് ഉച്ചക്ക് 1 മണി വരെ നീണ്ടു നിന്നു 2009 ൽ ആരംഭിച്ച കെ എം സി സിയുടെ “ജീവസ്പർശം ” രക്തദാന ക്യാമ്പുകൾ വഴി 7000 ത്തിൽ പരം വ്യക്തികൾ ഇതിനോടകം രക്തദാനം നിർവ്വഹിച്ചു. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ആയിരുന്നു ക്യാമ്പിന്റെ സഹകാരികൾ.

രക്തദാനത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചു വരികയാണെന്നും, ഓരോ മനുഷ്യ ജീവനുകളുടെയും രോഗപ്രതിരോധ ഘട്ടങ്ങളിൽ രക്തത്തിനുള്ള പ്രസക്തിയെ കുറിച്ചും സ്വമേധയ രക്ത ദാനം നിർവ്വഹിക്കുവാൻ തയ്യാറാവുന്ന രീതിയിലേക്കുള്ളപ്രചരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് കെ എം സി സി ബഹ്റൈൻ സംസ്ഥാന നേതാക്കൾ പ്രഖ്യാപിച്ചു. അടിയന്തിര ഘട്ടങ്ങളിൽ രക്തദാനം നിർവ്വഹിക്കുന്നതിനായി രക്തദാന ഡയറക്ടറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും, രക്തദാന സേവനത്തിനു മാത്രമായിwww.jeevasparsham.com എന്ന വെബ് സൈറ്റും bloodbook എന്ന പേരിൽ പ്രത്യേക ആപ്പും നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നു നേതാക്കൾ അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ ശംസുദ്ധീൻ എം എൽ എ, കോൺഗ്രസ്‌ നേതാവ് സന്ദീപ് വാര്യർ വിവിധ സംഘടനാ നേതാക്കൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

കിങ് അഹ്‌മദ്‌ ഹോസ്പിറ്റൽ എമർജൻസി ഡോക്ടർ യാസ്സർ ചൊമയിൽ രക്തം ദാനം ചെയ്തു കൊണ്ട് ഉത്ഘാടനം നിർവഹിച്ചു.
അബ്ദുറസാഖ് നദ് വി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

സംസ്ഥാന പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, ട്രഷറർ കെ പി മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം , സംസ്ഥാന ഭാരവാഹികളായ എ പി ഫൈസൽ, ഷാഫി പാറക്കട്ട, സലീം തളങ്കര, അഷ്‌റഫ്‌ കാട്ടിൽപീടിക,. ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, എസ് കെ നാസ്സർ മലബാർ ഗോൾഡ് പ്രതിനിധി മുഹമ്മദ്‌ ഹംദാൻ എന്നിവർ സന്നിഹിതരായിരുന്നു.

ഒ കെ കാസിം, ഉമ്മർ ടി, ശരീഫ് വില്ലിയപള്ളി, ഇസ്ഹാഖ് പി കെ, മഹമൂദ് പെരിങ്ങത്തൂർ , റിയാസ് ഓമാനൂർ, ഇഖ്ബാൽ താനൂർ, ഷാഫി വേളം, സത്താർ ഉപ്പള, അഷ്‌റഫ്‌ തോടന്നൂർ, ആഷിക് പൊന്നു, റിയാസ് സാനബിസ്, റിയാസ് വി കെ, അലി അക്ബർ, മുസ്തഫ കുരുവണ്ടി, നസീർ ഇഷ്ടം, ആഷിക് പാലക്കാട്‌, മുജീബ് വെസ്റ്റ് റിഫ, ഷഫീക് പാലക്കാട്‌, നസീം തെന്നട, ഇൻമാസ് ബാബു, അക്ബർ റിഫ , റഷീദ് ആറ്റൂർ, മൊയ്‌ദീൻ പേരാമ്പ്ര ,അച്ചു പൂവൽ,ഇർഷാദ് തെന്നട,അഷ്‌റഫ്‌ നരിക്കോടൻ,ഹമീദ് കരിയാട്,അൻസീഫ് തൃശൂർ,റഫീഖ് റഫ,ടി ടി അഷ്‌റഫ്‌,നിഷാദ് വയനാട്,സഫീർ വയനാട്,ജഹാന്ഗീർ, മൊയ്‌ദീൻ മലപ്പുറം ,സിദീക് എം കെ, ഷംസീർ,മഹറൂഫ് മലപ്പുറം,ശിഹാബ് പ്ലസ് , റഫീഖ് നാദാപുരം , സിദീക് അദ്ലിയ , അഷ്‌റഫ്‌ അഴിയൂർ, റഷീദ് വാഴയിൽ , മുഹമ്മദ്‌ അനസ് പാലക്കാട്‌,. അൻസാർ പാലക്കാട്‌ , ഫത്താഹ് കണ്ണൂർ , അനസ് മുഹറഖ് എന്നിവർ നേതൃത്വം നൽകി.

Continue Reading

GULF

കണ്ണൂര്‍ പോരിശ 2025; പോസ്റ്റര്‍ പ്രകാശനം

കണ്ണൂര്‍ പോരിശ 2025; പോസ്റ്റര്‍ പ്രകാശനം

Published

on

മസ്‌കറ്റ് കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 2025 ജനുവരി 31 ന് ബര്‍ക്കയില്‍ വെച്ച് നടത്തുന്ന കണ്ണൂര്‍ പോരിശ കുടുമ്പ സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം ഒമാനിലെ പ്രമുഖ വ്യവസായിയും മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടറുമായ മമ്മൂട്ടി നിര്‍വഹിച്ചു.

ചടങ്ങില്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് പി എ വി അബൂബക്കര്‍, ജനറല്‍ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി, ട്രഷറര്‍ എന്‍ എ എം ഫാറൂഖ്, ഭാരവാഹികളായ, അഷ്റഫ് കായക്കുല്‍, ജാഫര്‍ ചിറ്റാരിപറമ്പ്,,ഇസ്മായില്‍ പുന്നോല്‍,അബ്ദുള്ള കുട്ടി തടിക്കടവ്,പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ, റഫീഖ് ശ്രീകണ്ടാപുരം, ലുക്മാന്‍ കതിരൂര്‍, താജുദ്ധീന്‍ പള്ളിക്കര, ജാസിര്‍ ഒ കെ, ശാഹുല്‍ ഹമീദ് പൊതുവാച്ചേരി, സിനുറാസ്ഇരിക്കൂര്‍,മിസ്ഹബ് ഇരിക്കൂര്‍ പങ്കെടുത്തു.

 

Continue Reading

Trending