Connect with us

kerala

മാധ്യമങ്ങൾക്കെതിരായ യു. പ്രതിഭ എംഎൽഎയുടെ അവഹേളനം; കെയുഡബ്ല്യുജെ പരാതി നൽകും

എംഎല്‍എയുടെ അധിക്ഷേപങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും പരാതി നല്‍കാന്‍ ജില്ലാക്കമ്മറ്റിയോഗം തീരുമാനിച്ചു എന്ന് ആലപ്പുഴ പ്രസ്സ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

Published

on

ആലപ്പുഴ: യു. പ്രതിഭ എംഎൽഎ മാധ്യമങ്ങളെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും കേരള പത്രപ്രവർത്തക യൂണിയൻ പരാതി നൽകും. എംഎൽഎയുടെ അധിക്ഷേപ പരാമർശത്തിൽ കെയുഡബ്ല്യൂജെ ശക്തമായ പ്രതിഷേധം അറിയിച്ചു.

കായംകുളം എംഎല്‍എ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ പിടികൂടിയതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയ മാധ്യമങ്ങെളെ പേരെടുത്ത് പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ അധിക്ഷേപേിച്ചതില്‍ കെയുഡബ്ല്യൂജെ ജില്ലാ കമ്മറ്റിയും ആലപ്പുഴ പ്രസ്സ് ക്ലബും ശക്തമായി പ്രതിഷേധിക്കുന്നു.

ആലപ്പുഴയിലെ മാധ്യമങ്ങളോട് ഒരുതരത്തിലും സഹകരിക്കാത്ത ആളാണ് യു. പ്രതിഭ എംഎല്‍എ. എംഎല്‍എയുടെ അധിക്ഷേപങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും പരാതി നല്‍കാന്‍ ജില്ലാക്കമ്മറ്റിയോഗം തീരുമാനിച്ചു എന്ന് ആലപ്പുഴ പ്രസ്സ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദിണ്ടിഗലിൽ വാഹനാപകടം; 2 മലയാളികൾ മരിച്ചു, 10 പേർക്ക് പരുക്ക്

പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്

Published

on

ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന (51), ശുഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. അപകടസമയത്ത് പന്ത്രണ്ട്് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടൈ പുതുപ്പട്ടി ഫ്‌ലൈ ഓവറില്‍ വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

തിരുച്ചിറപ്പള്ളിയില്‍ മിഥുന്‍ രാജ് എന്ന ബന്ധുവിനെ കാണാന്‍ എത്തിയതായിരുന്നു ഇവര്‍. പരിക്കേറ്റവരെ നത്തം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇടപെടാമെന്ന് ഇറാന്‍; ‘മാനുഷിക പരിഗണന വെച്ച് കഴിയുന്നതെല്ലാം ചെയ്യാം’

നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞദിവസം യെമന്‍ പ്രസിഡന്റും ശരിവെച്ചിരുന്നു

Published

on

ഡല്‍ഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയക്കായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ. മുതിർന്ന ഇറാൻ വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.

കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ യെമന്‍ തലസ്ഥാനമായ സനയിലെ സെന്‍ട്രല്‍ പ്രിസണില്‍ തടവിലാണ്. നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞദിവസം യെമന്‍ പ്രസിഡന്റും ശരിവെച്ചിരുന്നു. ഒരു മാസത്തിനകം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

2017 ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നഴ്‌സായ നിമിഷ പ്രിയയെ യെമൻ കോടതി വധശിക്ഷക്ക് വിധിച്ചത്. വർഷങ്ങളായി യെമനിൽ ജോലി ചെയ്യുകയായിരുന്നു പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ. തലാലുമായി ചേർന്ന് യെമനിൽ നിമിഷപ്രിയ ഒരു ക്ലിനിക് തുടങ്ങിയിരുന്നു. ഇതിന്‍റെ പേരിൽ ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കത്തിൽ തലാൽ നിമിഷപ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്തിരുന്നു. ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് തലാൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 2018ൽ യെമൻ കോടതി നിമിഷപ്രിയക്ക് വധശിക്ഷക്ക് വിധിച്ചിരുന്നു. തലാലിന്‍റെ കുടുംബത്തിന് ദയാധനം നൽകി, നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാൻ കുടുംബം ശ്രമിച്ചിരുന്നു.

Continue Reading

kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റി സി സോൺ കലോത്സവം “കലാ,മ” ലോഗോ പ്രകാശനം ചെയ്തു

Published

on

കൊണ്ടോട്ടി: 2025 ജനുവരി 19മുതൽ 23വരെ കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ സി സോൺ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഡോ. എംപി അബ്ദു സമദ് സമദാനി എംപി നിർവഹിച്ചു.

കലാ’മ എന്ന പേരിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ മലപ്പുറം ജില്ലയിലെ നൂറ്റി അൻപതോളം വരുന്ന കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിയിലുള്ള കോളേജുകളിലെ പ്രതിഭകൾ മാറ്റുരക്കും.

ചടങ്ങിൽ കബീർ മുതുപറമ്പ്, വി. എ വഹാബ്,കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ മലപ്പുറം ജില്ല എക്സിക്യൂട്ടീവ് പികെ മുബശ്ശിർ, അഡ്വ:ഒ പി റഹൂഫ്, വസീം അഫ്രീൻ, കെപി റമീസ്, സൽമാൻ, ജിയാദ് തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

Trending