Connect with us

india

ചെന്നൈയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു; വീട്ടുടമ പൊലീസ് കസ്റ്റഡിയില്‍

Published

on

ചെന്നൈ പുഴലിനടുത്ത് കാവക്കരൈയില്‍ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ഭാസ്‌കരന്‍ (53), ഇസ്മായില്‍ (37) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ വീട്ടുടമ നിര്‍മലയെ പൊലീസ് കസ്റ്റഡിലയിലെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ തോട്ടിപ്പണി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സി.ആര്‍.പി.സി പ്രകാരം കേസ് കേസെടുത്താണ് അന്വേഷണം നടക്കുന്നത്.

മനുഷ്യരെ കൊണ്ട് തോട്ടിപ്പണി ചെയ്യിക്കുന്നത് നിരോധിച്ചിട്ടും വീട്ടുടമ രണ്ട് തൊഴിലാളികളെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു.

രണ്ട് പേരും ടാങ്കിലിറങ്ങിയെങ്കിലും പുറത്തേക്ക് വന്നില്ല. തുടര്‍ന്ന് നിര്‍മല പൊലീസിനെ അറിയിക്കുകയായിരുന്നു. പുഴല്‍ പൊലീസ് സ്ഥലത്തെത്തി അഗ്നി ശമന സേനാംഗങ്ങളുടെ സഹായത്തോടെ ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു. മൃതദേഹങ്ങള്‍ സ്റ്റാന്‍ലി ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

സെപ്റ്റിക് ടാങ്കുകല്‍ വൃത്തിയാക്കുന്നതിനിടെ നിരവധി ആളുകള്‍ മരണപ്പെടുന്നത് രാജ്യത്ത് പതിവാണ്. ഇതോടെ മനുഷ്യരെ ഉപയോഗിച്ച് സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുന്നത് നിരോധിച്ചിരുന്നു.

india

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം

ഡല്‍ഹിയില്‍ എംഎസ്എഫ് പ്രതിഷേധം

Published

on

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് എം.എസ്.എഫ്. ഡല്‍ഹി ജന്തര്‍ മന്ദറില്‍ എം.എസ്.എഫ് സംഘടിപ്പിച്ച ക്യാന്‍ഡ്ല്‍ ലൈറ്റ് വിജില്‍ അഡ്വ. ഹാരിസ് ബീരാന്‍ എം.പി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടു പോകാന്‍ നമ്മുടെ മഹത്തായ ഈ ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന് കഴിയുമെന്ന് തീര്‍ച്ചയാണ്.

 

പക്ഷെ, കോടിക്കണക്കിന് മതനിരപേക്ഷ സമൂഹം താമസിക്കുന്ന ഇന്ത്യയെ കലുഷിതമാക്കാനുള്ള ചിദ്രശക്തികളുടെ ശ്രമം രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കമെന്നും ഭീകരതക്ക് മതമില്ലന്നും ഭീകരതയുടെ മതം ഭീകരത മാത്രമെന്നും ഭീകരാക്രമണത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട എല്ലാവരോടും ദുഃഖത്തില്‍ പങ്കുചേരുന്നു. ടൂറിസ്റ്റുകള്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയത് പ്രത്യേകം അന്വേഷിക്കപെടേണ്ടതുണ്ടെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. അഫ്‌സല്‍ യൂസുഫ്, അബ്ദുല്‍ ഹാദി, രാജിയ അഷ്റഫ്,സാഹില്‍, ഷാജഹാന്‍, റസിന്‍, നജ നഹ്‌മ എന്നിവര്‍ നേതൃത്വം നല്‍കി.

 

Continue Reading

india

പഹല്‍ഗാമിലെ ഭീകരാക്രമണം; പാകിസ്താനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുമെന്ന് സൂചന

പാക് നയതന്ത്ര സഹകരണം അവസാനിപ്പിക്കാനും, സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതായും ഇന്ത്യ ആലോചിക്കുന്നതായാണ് വിവരം.

Published

on

ജമ്മുകശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പാക് നയതന്ത്ര സഹകരണം അവസാനിപ്പിക്കാനും, സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതായും ഇന്ത്യ ആലോചിക്കുന്നതായാണ് വിവരം. ഇസ്ലാമാബാദ് ഹൈ കമ്മീഷന്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരാറാണെന്നാണ് സൂചന. ഭീകരര്‍ക്കായി സൈന്യത്തിന്റെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്. എന്‍ഐഎ സംഘം ബൈസരണ്‍ വാലിയില്‍ എത്തിയിട്ടുണ്ട്. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് വിവരം.

എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിലെ പങ്ക് തള്ളി പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ആശങ്കയുണ്ടന്നും പാകിസ്താന്‍ അറിയിച്ചു. ആക്രമണങ്ങളുടെ കാരണം പ്രാദേശിക പ്രശ്‌നങ്ങളാണെന്നും ഇന്ത്യക്കെതിരായ കലാപങ്ങള്‍ രാജ്യത്തിനുള്ളില്‍ നടക്കുകയാണെന്നും പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഉമര്‍ അബ്ദുള്ള

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു

Published

on

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും മൃതദേഹങ്ങള്‍ മാന്യമായ രീതിയില്‍ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

”ഭീകരത ഒരിക്കലും ഞങ്ങളുടെ ദൃഢനിശ്ചയത്തെ തകര്‍ക്കില്ല. ഈ ക്രൂരകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാതെ ഞങ്ങള്‍ വിശ്രമിക്കില്ല. പഹല്‍ഗാമിലെ താഴ് വരയില്‍ നിന്ന് ഞങ്ങളുടെ അതിഥികള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നത് കാണുന്നത് ഹൃദയഭേദകമാണ്”-ഉമര്‍ അബ്ദുള്ള പറഞ്ഞു.

അതേസമയം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടന്നാണ് ഔദ്യോഗിക സ്ഥിരീകരണം. പരിക്കേറ്റ 15 പേര്‍ ചികിത്സയിലാണ്.

Continue Reading

Trending