Connect with us

kerala

റോഡ് മുറിച്ചു കടക്കവേ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് രണ്ട് സത്രീകള്‍ മരിച്ചു

തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്.

Published

on

ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് രാവിലെ ആറ് മണിയോടെ ഇരുവരും പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ​

ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേ​ഗത്തിലായിരുന്നോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കലൂര്‍ അപകടം; ബുക്ക് മൈ ഷോ ആപ്പ് വിവരങ്ങള്‍ കൈമാറിയില്ല

കോര്‍പറേഷന്റെ ലെറ്റര്‍ ഹെഡില്‍ തന്നെയുള്ള നോട്ടീസ് വേണമെന്നാണ് ബുക്ക് മൈ ഷോ ആപ്പ് ആവശ്യപ്പെടുന്നത്.

Published

on

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ വിവരങ്ങള്‍ ബുക്ക് മൈ ഷോ ആപ്പ് കൊച്ചി കോര്‍പറേഷന് കൈമാറിയില്ല. വിവരങ്ങള്‍ കൈമാറണമെന്ന് കോര്‍പറേഷന്‍ മെയില്‍ അയച്ചിരുന്നു. എന്നാല്‍ മൃദംഗവിഷനും മറുപടി നല്‍കാന്‍ തയ്യാറായില്ല.

അതേസമയം കോര്‍പറേഷന്റെ ലെറ്റര്‍ ഹെഡില്‍ തന്നെയുള്ള നോട്ടീസ് വേണമെന്നാണ് ബുക്ക് മൈ ഷോ ആപ്പ് ആവശ്യപ്പെടുന്നത്.

 

 

Continue Reading

kerala

പത്തനംതിട്ട പീഡനം; 13 പേര്‍ കൂടി കസ്റ്റഡിയില്‍

ഇതുവരെ ഒന്‍പത് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

Published

on

പത്തനംതിട്ടയില്‍ പതിനെട്ടുകാരി പീഡനത്തിനിരയായ സംഭവത്തില്‍ 13 പേര്‍ കൂടി കസ്റ്റഡിയില്‍. ഇതുവരെ ഒന്‍പത് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ 20 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി. ഇവരുടെ തെളിവെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്.

60 ലേറെ പേര്‍ ലൈംഗിക പീഡനത്തിനിരയാക്കി എന്ന് പെണ്‍കുട്ടി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു. കായിക താരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പരീശീലകരും സഹപാഠികളും മറ്റ് കായികതാരങ്ങളും ഉണ്ടെന്ന കണ്ടെത്തലുണ്ട്.

 

Continue Reading

Business

മാറ്റമില്ലാതെ സ്വർണവില; സംസ്ഥാനത്തെ സ്വർണ നിരക്കറിയാം…

പത്തു ദിവസത്തിനിടയിൽ ആയിരം രൂപയോളമാണ് വർ‌ധിച്ചത്.

Published

on

റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വരത്തിന്റെ ഇന്നത്തെ വില 58,520 രൂപയാണ്. 7315 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തു ദിവസത്തിനിടയിൽ ആയിരം രൂപയോളമാണ് വർ‌ധിച്ചത്.രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 78400 രൂപയാണ്.

അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,689.34 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.നേരത്തെ ഡിസംബർ 11,12 തീയതികളിലും പവന് 58,280 രൂപയിലെത്തിയിരുന്നു.കഴിഞ്ഞ വർഷത്തിന്റെ അവസാന ദിവസങ്ങളിൽ ഇടിഞ്ഞ സ്വർണനിരക്ക് പുതുവർഷത്തിൽ തിരിച്ച് കയറുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ കഴിഞ്ഞത്. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ്.

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.2024 ജനുവരിയിൽ 46,520 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഏപ്രിലിൽ 50,000 രൂപകടന്ന സ്വർണ വില, 2024 ഡിസംബറോടെ 57,000 കടന്നു.2025-ൽ സ്വർണവില 65,000 കടക്കുമെന്നാണ് വിദ​ഗ്‌ദരുടെ വിലയിരുത്തൽ.

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Continue Reading

Trending