Connect with us

crime

കരിപ്പൂരില്‍ 1.25 കോടിയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശിനിയടക്കം രണ്ട് പേര്‍ പിടിയില്‍

ശരീരത്തില്‍ ഒളിപ്പിച്ച 04 ക്യാപ്‌സൂളുകളും ഡയപ്പറിനടിയില്‍ സൂക്ഷിച്ച ചെറിയ പാക്കറ്റ് സ്വര്‍ണ്ണ മിശ്രിതവും അടക്കം 1410 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്

Published

on

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.25 കോടിയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശിനിയടക്കം രണ്ട് പേര്‍ പിടിയില്‍. മലപ്പുറം വടക്കാങ്ങര സ്വദേശിനി ഉരുളിയന്‍ പിലാക്കല്‍ ഇര്‍ഫാന (28), കോഴിക്കോട് പുതുപ്പാടി സ്വദേശി തേക്കും തോട്ടം ഉബൈദ് (26) എന്നിവരില്‍ നിന്നാണ് 2 കിലോയോളം സ്വര്‍ണം കസ്റ്റംസ് കണ്ടെടുത്തത്.

ഡിആര്‍ഐയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷന്റെ ഫലമായാണ് എയര്‍ഇന്ത്യ വിമാനത്തില്‍ എത്തിയ ഇര്‍ഫാനയില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച 04 ക്യാപ്‌സൂളുകളും ഡയപ്പറിനടിയില്‍ സൂക്ഷിച്ച ചെറിയ പാക്കറ്റ് സ്വര്‍ണ്ണ മിശ്രിതവും അടക്കം 1410 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. ഇതില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തതില്‍ ഏകദേശം 71,88,000 രൂപ വിലമതിക്കുന്ന 1198 ഗ്രാം സ്വര്‍ണം ലഭിച്ചു.

മറ്റൊരു കേസില്‍ ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ ഉബൈദില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1068 ഗ്രാം തൂക്കമുള്ള 4 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും ഏകദേശം 54,42,000 രൂപ വിലമതിക്കുന്ന 907 ഗ്രാം സ്വര്‍ണം ലഭിച്ചു.

crime

സിനിമ താരം പരീക്കുട്ടി എം.ഡി.എം.എയുമായി പിടിയിൽ

കർണാടക രജിസ്ട്രേഷൻ കാറിലാണ് ഇവർ എത്തിയത്.

Published

on

എക്‌സൈസ് വാഹന പരിശോധനയിൽ സിനിമാനടനും സുഹൃത്തും ലഹരി മരുന്നുമായി പിടിയിൽ. മുൻ ബി​ഗ് ബോസ് മത്സരാർഥിയും നടനുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പി എസ് ഫരീദുദ്ദീൻ, വടകര സ്വദേശി പെരുമാലിൽ ജിസ്‌മോൻ എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം പിടികൂടിയത്. ഇരുവരുടെയും പക്കൽ നിന്നം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

വാഗമൺ റൂട്ടിലായിരുന്നു വാഹന പരിശോധന. കർണാടക രജിസ്ട്രേഷൻ കാറിലാണ് ഇവർ എത്തിയത്. ജിസ്‌മോന്റെ പക്കൽനിന്ന് 10.50 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ പക്കൽ നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായയും കുഞ്ഞും കാറില്‍ ഉണ്ടായിരുന്നു. സാഹസികമായാണ് എക്സൈസ് ഇവരെ പിടികൂടിയത്. ജിസ്‌മോൻ ആണ് കേസില്‍ ഒന്നാം പ്രതി. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

ഹാപ്പി വെഡിങ്, ഒരു അഡാർ ലവ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. ബിഗ്‌ബോസിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ബിഗ്‌ബോസ് രണ്ടാം സീസണിലെ മത്സരാർഥിയായിരുന്നു പരീക്കുട്ടി.

Continue Reading

crime

വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ

ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു വിദ്യാർഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്

Published

on

കൊല്ലം: പ്ലസ്‌വൺ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കൊല്ലം കടയക്കലിൽ പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ. കുമ്മിൽ മുക്കം സ്വദേശി അഫ്‌സൽ ജലാലാണ് പിടിയിലായത്. ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു വിദ്യാർഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്.

ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം ഉപജില്ല കലോത്സവത്തിന് എത്തിയതായിരുന്നു പ്ലസ് വൺ വിദ്യാർഥിനി. സ്‌കൂളിന് സമീപത്തെ പാരലൽ കോളേജുകളും കലോത്സവ വേദികളായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനിയെ അഫ്‌സൽ ജലാൽ കടന്നു പിടിച്ചു എന്നാണ് പരാതി. സംഭവത്തിന് ശേഷം കുട്ടി കനത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കാര്യം ചോദിച്ചറിഞ്ഞ വിദ്യാർഥിനിയുടെ മാതാ പിതാക്കളാണ് കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്.

പെൺകുട്ടിയോട് അഫ്‌സൽ ജലാൽ നേരത്തെ പ്രണയാഭ്യർഥന നടത്തിയെന്നും പരാതിയിൽ പറയുന്നു. മുൻപും സമാനമായ രീതിയിൽ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകി. കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading

crime

തൂങ്ങി മരിച്ചെന്ന് വിശ്വസിപ്പിച്ചു, 15 വർഷമായി ഒളിവുജീവിതം; ശബരിമല സീസണിലെ സ്ഥിരം മോഷ്ടാവ് കസ്റ്റഡിയിൽ

കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്

Published

on

പത്തനംതിട്ട: തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷം ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് പിടിയിൽ. മലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനാണ് (52) പിടിയിലായത്. വർഷങ്ങൾക്കു തമിഴ്നാട്ടിലേക്കു പോയ ഇയാൾ തൃച്ചിയിൽ പറങ്കിമാവുതോട്ടത്തിൽ തൂങ്ങി മരിച്ചെന്നാണ് കരുതിയിരുന്നത്. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രൻ കുടുങ്ങിയത്.

ഇയാൾക്കെതിരെ 4 മോഷണക്കേസുകൾ നിലവിലുണ്ട്. മലയാലപ്പുഴ സ്വദേശിയായ ഇയാൾ വർഷങ്ങൾക്കു മുൻപ് സ്ഥലം വിറ്റ് തമിഴ്നാട്ടിലേക്കു പോയിരുന്നു. ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനൻ നായരെ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അറസ്റ്റ് വാറന്റ് വന്നതോടെ മോഹനൻ നായർക്കായി പലയിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. തമിഴ്നാട്ടിലെ തൃച്ചിയിൽ പറങ്കിമാവ് തോട്ടത്തിൽ ചന്ദ്രൻ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാൾ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തി.

ചന്ദ്രൻ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാൾ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു. ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ് ചന്ദ്രൻ. ഹോട്ടലിൽ പൊറോട്ട വീശുന്നതുൾപ്പെടെയുള്ള ജോലികളിൽ മിടുക്കുള്ള ഇയാൾ ശബരിമല സീസണുകളിൽ ജോലിക്കെന്ന വ്യാജേനയെത്തി മോഷണം നടത്തി മുങ്ങും.

ഇയാളുടെ മകൻ കായംകുളം മുതുകുളത്തുണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി രഹസ്യമായി അന്വേഷണം നടത്തി. ഇന്നലെ രാത്രി ഒന്നരയോടെ മകന്റെ വീടിന്റെ പുറത്ത് ചന്ദ്രൻ കിടന്നുറങ്ങുന്നതായി പൊലീസിനു വിവരം കിട്ടി. പത്തനംതിട്ട എസ്ഐ ജിനുവും സംഘവും അവിടെയെത്തിയെങ്കിലും ചന്ദ്രനെ കണ്ടില്ല. പിന്നീടു നടത്തിയ തിരച്ചിലിൽ കനകക്കുന്ന് ബോട്ട് ജെട്ടിയിൽ നിന്നും പുലർച്ചെ മൂന്നേകാലോടെ ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ വർഷങ്ങൾ നീണ്ട ഒളിവുജീവിതം മോഷ്ടാവ് പൊലീസിനോട് വെളിപ്പെടുത്തി.

Continue Reading

Trending